ഇ. അബൂബക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇ.അബൂബക്കർ


എസ്.ഡി.പി.ഐ ദേശീയ പ്രസിഡൻറ്

ജനനം (1952-05-31) മേയ് 31, 1952 (61 വയസ്സ്)
കരുവൻപൊയിൽ, കോഴിക്കോട് ജില്ല
രാഷ്ടീയകക്ഷി എസ്.ഡി.പി.ഐ
ഭവനം കരുവൻപൊയിൽ
മതം ഇസ്ലാം

സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയുടെ ദേശീയ പ്രസിഡൻറ്,[1] പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രഥമ ചെയർമാൻ,എൻ.ഡി.എഫ് സ്ഥാപക ചെയർമാൻ,[2] ആൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് സ്ഥാപകാംഗം,ആൾ ഇന്ത്യ മില്ലി കൗൺസിൽ സ്ഥാപകാംഗവും പ്രവർത്തക സമിതി അംഗവും ,ആൾ ഇന്ത്യ മുസ്ലിം മജ്ലിസെ മുശാവറ അംഗം [3] എന്നീ നിലകളിൽ പ്രശസ്തൻ.

ജീവിതരേഖ[തിരുത്തുക]

കോഴിക്കോട് ജില്ലയിലെ കൊടുവള്ളി കരുവൻപൊയിൽ .[4] 1952 മെയ് 31 നു ഇരുപ്പുങ്ങൽ ഹസ്സന്റെയും കെ.പി ഉമ്മയ്യയുടേയും മകനായി ജനനം.തറവട്ടത്ത് മാളിയേക്കൽ ആമിനയാണ് ഭാര്യ. കരുവൻപൊയിൽ ജി.യു.പി സ്കൂൾ , കൊടുവള്ളി ഹൈ സ്കൂൾ , ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജ് ,അരീക്കോട് സുല്ലമുസ്സലാം അറബി കോളേജ് എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം നേടി. കോഴിക്കോട് ട്രൈനിംഗ് സെന്ററിൽ ഭാഷാ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതമാരംഭിച്ചു, 1973 - 74 കാലയളവിൽ ഐഡിയൽ സ്റ്റുഡൻസ് ലീഗിന്റെ ഓഫീസ് സെക്രട്ടറിയായും 1982 ൽ സ്റ്റുഡൻസ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ (സിമി)യുടെ സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. 2005 മുതൽ അഖിലേന്ത്യ മില്ലി കൗൺസിൽ സെക്രട്ടറിയാണു.

ചിത്രങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ E. Aboobacker എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
  1. Mathurbhumi English news
  2. thaindian.com
  3. http://www.mushawarat.com/news.asp?id=480
  4. http://www.karuvanpoyil.com/personalities.html


"http://ml.wikipedia.org/w/index.php?title=ഇ._അബൂബക്കർ&oldid=1775963" എന്ന താളിൽനിന്നു ശേഖരിച്ചത്