ഇൻട്രാമ്യൂറോസ്
| ഇൻട്രാമ്യൂറോസ് | |||
|---|---|---|---|
| ഇൻട്രാമ്യൂറോസിന്റെ പടിഞ്ഞാറേ കവാടം | |||
|
|||
| വിളിപ്പേരുകൾ: മതിലകനഗരം | |||
| Motto: "മനിലയിലെ വിശിഷ്ടവും നിത്യവിശ്വസ്ഥവുമായ നഗരം" | |||
|
|
|||
| Country | ഫിലിപ്പീൻസ് | ||
| Region | മനില ദേശീയതലസ്ഥാന പ്രദേശം | ||
| City | മനില | ||
| കോൺഗ്രഷനൽ ജില്ല | Part of the മനിലായിലെ അഞ്ചാം കോൺഗ്രൻഷനൽ ജില്ല | ||
| Barangays | 5 | ||
| Founder | മിഗയൂൽ ലോപസ് ലെഗാസ്പി | ||
| വിസ്തീർണ്ണം | |||
| • മൊത്തം | 0.67 km2 ([.26 sq mi) | ||
| ജനസംഖ്യ (2007)[1] | |||
| • മൊത്തം | 5,015 | ||
| • ജനസാന്ദ്രത | [/km2 ([[/sq mi) | ||
| വെബ്‌സൈറ്റ് | Intramuros.ph | ||
ഫിലിപ്പീൻസിന്റെ തലസ്ഥാനമായ മനിലയിലെ ഏറ്റവും പഴയ ജില്ലയും ആ നഗരത്തിന്റെ ഐതിഹാസികഹൃദയവുമാണ് ഇൻട്രാമ്യൂറോസ്. ലത്തീൻ ഭാഷയിൽ 'ഇൻട്രാമ്യൂറോസ്' എന്ന പദത്തിന് 'ഭിത്തിയ്ക്കുള്ളിൽ' എന്നാണർത്ഥം. മനിലയിലെ 'മതിലകനഗരം' അഥവാ "വാൾഡ് സിറ്റി" (walled city) ആയ 'ഇൻട്രാമ്യൂറോസ്' 1571 മുതൽ 1898 വരെ മൂന്നു നൂറ്റാണ്ടിലേറെ ദീർഘിച്ച ഹെസ്പാനിയ അധിനിവേശയുഗത്തിൽ ഫിലിപ്പിൻസിന്റെ ഭരണകേന്ദ്രമായിരുന്നു.[2]
പാസിഗ് നദീമുഖത്തിന്റെ തെക്കുഭാഗത്തുള്ള ഈ നഗരം ഇരുപതാം നൂറ്റാണ്ടിലെ 'വീണ്ടെടുക്കലുകൾ' പട്ടണത്തെ കടലിൽ നിന്ന് മറയ്ക്കുന്നതിനുമുൻപ് മനില ഉൾക്കടലിന്റെ തീരത്തായിരുന്നു. പട്ടണത്തിനു കാവലായ സാന്തിയാഗോ കോട്ട നദീമുഖത്തു തന്നെയായിരുന്നു. ഇൻട്രാമ്യൂറോസിന്റെ കനമുള്ള പ്രതിരോധഭിത്തികളുടെ നിർമ്മാണം ഹെസ്പാനിയ ഭരണത്തിന്റെ കേന്ദ്രത്തെ ബ്രിട്ടീഷ്-ഡച്ച് ആക്രമണകാരികളിൽ നിന്നും ചീനക്കാരായ കടൽക്കൊള്ളക്കാരിൽ നിന്നും രക്ഷിക്കാൻ 1571-ൽ തുടങ്ങിയതായിരുന്നു. കൊളോണിയൽ ഭരണകാലത്ത്, ഭരണകേന്ദ്രത്തിനു പുറത്തുള്ള നഗരഭാഗം 'എക്ട്രാമ്യൂറോസ്' അല്ലെങ്കിൽ 'ഭിത്തിയ്ക്കപ്പുറം' എന്നറിയപ്പെട്ടു. ഫിലിപ്പീൻസിലെ ഏറ്റവും പഴയ ക്രൈസ്തവദേവാലയവും രാജ്യത്തെ ഏറ്റവും പഴയ കെട്ടിടം തന്നെയും ആയ വിശുദ്ധ ആഗസ്തീനോസിന്റെ പള്ളി(San Agustin Church) ഉൾപ്പെടെ, ഒട്ടേറെ ചരിത്രസാക്ഷ്യങ്ങളുടെ ഇരിപ്പിടമാണ് ഇൻട്രാമ്യൂറോസ്.[3]
2010 ഒക്ടോബറിൽ ലോകപൈതൃകനിധിയുടെ ഒരു റിപ്പോർട്ട്, സാന്തിയാഗോ കോട്ട ഉൾപ്പെടെയുള്ള ഇൻട്രാമ്യൂറോസ് മുഴുവനേയും, വികസനത്തിന്റെ സമ്മർദ്ദവും വിഭവശേഷിക്കുറവും കെടുകാര്യസ്ഥതയും മൂലം തീരാനഷ്ടഭീഷണി നേരിടുന്ന 12 ലോകപതൃകസ്ഥാനങ്ങളിൽ ഒന്നായി എടുത്തുകാട്ടി.[4]
അവലംബം [തിരുത്തുക]
- ↑ "2007-ലെ കാനേഷുമാരിയുടെ അന്തിമകണക്കനുസരിച്ച്". Philippine Census.
- ↑ "Intramuros the fort city that protected almost all." ഫിലിപ്പീൻസ് ട്രാവൽ ഗൈഡ്.കോം
- ↑ ബ്രിട്ടാണിക്ക വിജ്ഞാനകോശത്തിലെ ലേഖനം
- ↑ "Global Heritage in the Peril: Sites on the Verge". Global Heritage Fund.