ഇബിലീസ് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇബിലീസ്
സംവിധാനംരോഹിത്ത്‌ വി. എസ്.
നിർമ്മാണംശ്രീലക്ഷ്മി ആർ
ഭൂപൻ ടച്ചോ
ജീതു‌ ഗൊഗോയ്
കഥരോഹിത്ത്‌ വി. എസ്.
തിരക്കഥസമീർ അബ്ദുൾ
അഭിനേതാക്കൾ
സംഗീതംഡോൺ വിൻസെന്റ്
ഛായാഗ്രഹണംഅഖിൽ ജോർജ്ജ്
ചിത്രസംയോജനംഷമീർ മുഹമ്മദ്
സ്റ്റുഡിയോഇച്ചായീസ്‌ പ്രൊഡക്ഷൻസ്
വിതരണംആദംസ് വേൾഡ് ഓഫ് ഇമാജിനേഷൻ
റിലീസിങ് തീയതി
  • 3 ഓഗസ്റ്റ് 2018 (2018-08-03)
രാജ്യംഇന്ത്യ
ഭാഷമലയാളം

ആസിഫ് അലി, മഡോണ സെബാസ്റ്റ്യൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി രോഹിത്‌ വി എസ് സംവിധാനം ചെയ്ത ചിത്രമാണ് ഇബിലീസ്. ഇച്ചായീസ് പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 2018 ആഗസ്റ്റ് 3നാണ് ചിത്രം പുറത്തിറങ്ങിയത്.[1][2] 1980 കാലഘട്ടമാണ് ചിത്രം പറയുന്നത്. ഒരു മാജിക്കൽ‌ ഫാന്റസി ജോണറിലാണ് ഇബിലീസ്‌ തയ്യാറാക്കിയിരിക്കുന്നത്. രോഹിത്ത് വി എസ് - ആസിഫ് അലി‌ കൂട്ടുകെട്ടിലെ രണ്ടാമത്തെ ചിത്രമാണ് ഇബിലീസ്. രോഹിത്തിന്റെ ആദ്യ സംവിധാനസംരംഭമായ അഡ്വെഞ്ചറസ് ഓഫ് ഓമനകുട്ടൻ എന്ന ചിത്രത്തിലും ആസിഫ് അലി തന്നെയായിരുന്നു നടൻ.[3]

കഥാപാത്രങ്ങൾ[തിരുത്തുക]

  • ആസിഫ് അലി - വൈശാഖൻ
  • മഡോണ സെബാസ്റ്റ്യൻ - ഫിദ
  • ലാൽ - ശ്രീധരൻ
  • അദിഷ് പ്രവീൺ - മുസ്ഥഫ
  • ബൈജു
  • സിദ്ധിക്ക് - ജബ്ബാർ
  • ശ്രീനാഥ് ഭാസി - സുബൈർ
  • സൈജു കുറുപ്പ് - സുകുമാരൻ
  • അജു വർഗീസ് - രാജാവ്

അവലംബം[തിരുത്തുക]

  1. "Adventures of Omanakuttan fame Rohith VS is coming with his second movie". Team Media (in അമേരിക്കൻ ഇംഗ്ലീഷ്). 2018-03-06. Retrieved 2018-06-22.
  2. "Madonna Sebastian to team up with Asif Ali for Iblis". www.topmovierankings.com (in ഇംഗ്ലീഷ്). Archived from the original on 2018-06-22. Retrieved 2018-06-22.
  3. "ആസിഫും മഡോണയും ഒന്നിക്കുന്ന 'ഇബ്‍‍ലീസ്'; ഫസ്റ്റ് ലുക്ക്". Samayam Malayalam. 2018-06-20. Retrieved 2018-06-22.

പുറത്തേക്കുള്ള ‌കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇബിലീസ്_(ചലച്ചിത്രം)&oldid=3844170" എന്ന താളിൽനിന്ന് ശേഖരിച്ചത്