ഇന്റര്‍നെറ്റ് കണ്ട്രോള്‍ മെസേജ് പ്രോട്ടോക്കോള്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്റര്‍നെറ്റ് കണ്ട്രോള്‍ മെസേജ് പ്രോട്ടോക്കോള്‍ (ഐ.സി.എം.പി.) ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ സംഘത്തിലെ സുപ്രധാന പ്രോട്ടോക്കോളിലൊന്നാണ്‌. ഇത് പ്രധാനമായും നെറ്റ്വര്‍ക്കിലെ കമ്പ്യൂട്ടറുകളുടെ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങള്‍ തമ്മില്‍ സം‌വദിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ അറിയിക്കുന്നതിനയി ഉപയോഗിച്ചു വരുന്നു. സുപ്രധാനമായ പിങ് എന്ന പ്രോഗ്രാം പ്രവര്‍ത്തിക്കുന്നത് ഈ പ്രോട്ടോകോള്‍ അടിസ്ഥാനമാക്കിയാണ്‌.

ഉള്ളടക്കം

[തിരുത്തുക] അനുവദനീയമായ കണ്ട്രോള്‍ മെസേജുകള്‍(അപൂര്‍ണ്ണം)

(Source: IANA ICMP Parameters)

[തിരുത്തുക] ഐ.സി.എം.പി. യുടെ ഘടന

[തിരുത്തുക] ഹെഡര്‍

ചാര നിറത്തിലെ കളങ്ങള്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോളിന്റെ ഹെഡറിനെ സൂചിപ്പിക്കുന്നു. പച്ച നിറത്തിലുള്ളവ ഐ.സി.എം.പി ഹെഡറിനേയും.

+ ബിറ്റുകള്‍ 0–3 4–7 8–15 16–18 19–31
0 വെര്‍‌ഷന്‍ ഐ.എച്.എല്‍ ടി.ഒ.എസ്/ഡി.എസ്.സി.പി/ഇ.സി.എന്‍. ആകെ നീളം
32 ഐഡന്റിഫിക്കേഷന്‍ ഫ്ലാഗുകള്‍ ഫ്രാഗ്‌മെന്റ് ഓഫ്‌സെറ്റ്
64 ടൈം റ്റു ലിവ് പ്രോട്ടോക്കോള്‍ ഐ.പി ഹെഡര് ചെക്‌സം
96 സോഴ്സ് അഡ്രസ്
128 ഡെസ്റ്റിനേഷന്‍ അഡ്രസ്
160 ടൈപ്പ് കോഡ് ചെക്ക്‍സം
192 ഐഡി സീക്വന്‍സ്
വെര്‍‌ഷന്‍ 
ഐ.പി4-നെ കാണിക്കാനായി സാധാരണ 4 എന്ന് രേഖപ്പെടുത്തുന്നു
ഐ.എച്.എല്‍ 
ഇന്റര്‍നെറ്റ് ഹെഡര്‍ ലെംഗ്ത്ത് : 32 ബിറ്റ് വാക്കുകളില്‍ ഹെഡറിന്റെ നീളം. ഹെഡറിന്റെ നീളം പലതാവാം എന്നതിനാല്‍ ഇത് നിര്‍ബന്ധമായും കാണിക്കണം.
സര്‍വീസ് ടൈപ്പ് അല്ലെങ്കില്‍ ഡി.എസ്.സി.പി
സാധാരണ വിലയായി 0 കൊടുക്കുന്നു.
ആകെ നീളം 
ആകെ നീളവും ആദ്യത്തെ ഡാറ്റ ബൈറ്റും സീക്വന്‍സ് നമ്പറിന്റെ കൂടെ ഒന്നു കൂട്ടിയതാണ് സാധാരണ വില. സിന്‍ (എസ്.വൈ.എന്‍) ഫ്ലാഗ് ഇല്ലെങ്കില്‍ മറ്റു വിലകള്‍
ഐഡന്റിഫിക്കേഷന്‍, ഫ്ലാഗുകള്‍, ഫ്രാഗ്‌മെന്റ് ഓഫ്‌സെറ്റ്
ഐ.പി പ്രോട്ടോക്കോള്‍.
ടൈം റ്റു ലിവ് 
ആ പാക്കറ്റിന്റെ ജീവിത പരിധി എത്ര റൂട്ടിങ്ങ് ഹോപ്പുകള്‍ ആണെന്നു സൂചിപ്പിക്കുന്ന വില.
പ്രോട്ടോക്കോള്‍
ഉപയോഗിച്ചിരിക്കുന്ന ഐ.സി എം.പി വെര്‍ഷന്‍.
ഐ.പി ഹെഡര് ചെക്‌സം 
എറര്‍ ചെക്കിങ്ങ് നടത്താനായി ഉപയോഗിക്കുന്നു.
സോഴ്സ് അഡ്രസ്
പാക്കറ്റ് അയക്കപ്പെടുന്ന കമ്പ്യൂട്ടറിന്റെ അഡ്രസ്സ്.
ഡെസ്റ്റിനേഷന്‍ അഡ്രസ്
പാക്കറ്റിന്റെ ഉദ്ദിഷ്ട ലക്ഷ്യത്തിന്റെ അഡ്രസ്സ്.
ടൈപ്പ് 
മേല്‍പ്പറഞ്ഞ പ്രകാരം ഐ.സി.എം.പി.
കോഡ് 
ഐ.സി.എം.പി.യുടെ കൂടുതല്‍ വിശദീകരണം
ചെക്ക്സം 
എറര്‍ ചെക്കിങ്ങിനായി ഐ.സി.എം.പി. ഹെഡറും ഡാറ്റയും ചേര്‍ത്ത് തയാറാക്കിയ ചെക്ക്സം. ഈ കളത്തിന്റെ വില 0 ആയി കണക്കാക്കിക്കൊണ്ടാണ് കണക്കാക്കുന്നത്
ഐഡി
ഐഡന്റിഫിക്കേഷന്‍ വില. ഇത് എക്കോയുടെ മറുപടിയില്‍ ഉള്‍ക്കൊള്ളിക്കും.
സീക്വന്‍സ്
ഒരു സീക്വന്‍സ് വില. ഇത് എക്കോയുടെ മറുപടിയില്‍ ഉള്‍ക്കൊള്ളിക്കും


[തിരുത്തുക] പാഡിങ്ങ് ഡാറ്റ

ഐ.സി.എം.പി ഹെഡറിനു ശേഷം ഒരു പാഡിങ്ങ് ഡാറ്റയുണ്ടായിരിക്കും:

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം