ഇന്ദ്രിയാതീത സന്ദേശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The Ganzfeld experiments that aimed to demonstrate telepathy have been criticized for lack of replication and poor controls.[1][2]

ഇന്ദ്രിയ സഹായമില്ലാതെയുള്ള പരസ്പര അന്ത:കരണ ജ്ഞാന വിദ്യ അഥവാ ഒരു വ്യക്തിയിൽ നിന്നു മറ്റൊരു വ്യക്തിയിലേയ്ക്കു മനുഷ്യ സംവേദനാത്മകത ഉപയോഗിക്കാതെയുള്ള വിവര കൈമാറ്റമാണ് ഇന്ദ്രിയാതീത സന്ദേശം (telepathy) എന്നറിയപ്പെടുന്നത്. ഗ്രീക്കിൽ നിന്നുള്ള ഈ പദത്തിലെ τῆλε, ടെലി അർത്ഥമാക്കുന്നത് "വിദൂര" എന്നും πάθος, പാത്തോസ് അല്ലെങ്കിൽ -പതീയ എന്നതിനർത്ഥം "വികാരം, ജ്ഞാനം, അഭിനിവേശം, കഷ്ടത, അനുഭവം" എന്നൊക്കെയാണ്.)[3][4] ഈ പദം 1882 ൽ പ്രമുഖ ഗവേഷകനും മാനസിക ഗവേഷേണ സമൂഹത്തിന്റെ (SPR)[5] സ്ഥാപകനുമായ ഫെഡ്രിക് മെയേർസ് ഉപയോഗിച്ചു. ആധുനിക ശാസ്ത്രം ഇതൊരു വസ്തുതാപരമായ പ്രതിഭാസമായി പരിഗണിക്കുന്നില്ല എന്നിരിക്കലും ഇതിനെ പറ്റി പഠിക്കുന്നതിനും മനസ്സിലാക്കുന്നതിനും ഉപയോഗത്തിനും ആയി പല പരീക്ഷണവും പഠനവും നടക്കുന്നുണ്ട്.[അവലംബം ആവശ്യമാണ്] പക്ഷെ ഈ പരീക്ഷണമൊന്നും തന്നെ വിശ്വസനീയമായ പരീക്ഷണ ശാലകളിൽ വിജയകരമായി നടന്നതല്ല. പക്ഷെ ഭാരതിയ തത്ത്വചിന്തകരും മഹർഷിമാരും പണ്ട് മുതൽ ഈ രീതി ഉപയോഗിച്ചിരുന്നതായി കരുതപ്പെടുന്നു. പരകായ പ്രവേശത്തിന്റെ ആദ്യ ഘട്ടങ്ങൾ ഒരു ഉദാഹരണമാണ്‌.

ശരിയായ നിയന്ത്രണങ്ങളുടേയും ആവർത്തനക്ഷമതയുടേയും അഭാവമാണ് ടെലിപ്പതി പരീക്ഷണങ്ങൾ ചരിത്രപരമായി വിമർശിക്കപ്പെടുന്നതിന്റെ പ്രധാന കാരണം. ടെലിപതി നിലവിലുണ്ടെന്നതിന് ബോധ്യപ്പെടുത്തുന്ന തെളിവുകളൊന്നുംതന്നെ നിലവിലില്ലാത്തിനാൽ ഈ വിഷയം പൊതുവെ ശാസ്ത്ര സമൂഹം ഒരു കപട ശാസ്ത്രമായി കണക്കാക്കുന്നു.[6][7][8][9]

സങ്കൽപ്പത്തിന്റെ ഉത്ഭവം[തിരുത്തുക]

റോജർ ലഖർസ്റ്റ്, ജാനറ്റ് ഓപ്പൺഹൈം തുടങ്ങിയ ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ പാശ്ചാത്യ നാഗരികതയിലെ ടെലിപ്പതി എന്ന സങ്കല്പത്തിന്റെ ഉത്ഭവം പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ സൊസൈറ്റി ഫോർ സൈക്കിക്കൽ റിസർച്ചിന്റെ രൂപീകരണത്തിൽ കണ്ടെത്താനാകും.[10][11] ഭൗതികശാസ്ത്രം ഗണ്യമായ പുരോഗതി കൈവരിച്ചതിനാൽ, അസാധാരണമായ മാനസിക പ്രതിഭാസങ്ങൾ മനസിലാക്കാൻ സഹായിക്കുമെന്ന പ്രതീക്ഷയോടെ, മാനസിക പ്രതിഭാസങ്ങളിൽ (ഉദാ. ജീവജാലങ്ങളിലടങ്ങിയിരിക്കുന്ന ഒരു അദൃശ്യ പ്രകൃതിശക്തി അഥവാ അനിമൽ മാഗ്നെറ്റിസം) ശാസ്ത്രീയ ആശയങ്ങൾ പ്രയോഗിക്കപ്പെട്ടു. ടെലിപതിയുടെ ആധുനിക ആശയം ഈ പശ്ചാത്തലത്തിലാണ് ഉയർന്നുവന്നത്.[12]

ടെലിപ്പതി നിലവിലുണ്ടോ ഇല്ലയോ എന്ന് വസ്തുനിഷ്ഠമായി വിശകലനം ചെയ്യുന്നതിന് പകരം ടെലിപതി "തെളിയിക്കാൻ" ശ്രമിച്ചതിന് SPR സ്ഥാപക അംഗങ്ങളായ ഫ്രെഡറിക് ഡബ്ല്യു. എച്ച്. മിയേഴ്സ്, വില്യം എഫ്. ബാരറ്റ് എന്നിവരെ മാനസിക ഗവേഷകൻ എറിക് ഡിങ്‌വാൾ നിശിതമായി വിമർശിച്ചിരുന്നു.[13]

മാനസികചിന്താ ഗ്രഹണം[തിരുത്തുക]

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ, മാന്ത്രികനും മാനസികശാസ്ത്രജ്ഞനുമായ വാഷിംഗ്ടൺ ഇർവിംഗ് ബിഷപ്പ് മാനസിക വ്യാപാര വായനാ പ്രകടനങ്ങൾ നടത്തുമായിരുന്നു. അമാനുഷിക ശക്തികളൊന്നും അവകാശപ്പെടാതിരുന്ന ബിഷപ്പ് തന്റെ ശക്തികളെ പേശികളുടെ സംവേദനക്ഷമതയിലേക്ക് (അബോധാവസ്ഥയിലുള്ള ശാരീരിക സൂചകങ്ങളിൽ നിന്ന് ചിന്തകൾ വായിക്കുന്നതിന്) സന്നിവേശിപ്പിച്ചതായി സൂചിപ്പിച്ചു.[14] ബ്രിട്ടീഷ് മെഡിക്കൽ ജേണലിന്റെ എഡിറ്ററും മനഃശാസ്ത്രജ്ഞൻ ഫ്രാൻസിസ് ഗാൽട്ടണും ഉൾപ്പെടെ ഒരു കൂട്ടം ശാസ്ത്രജ്ഞരോടൊപ്പമായിരുന്നു ബിഷപ്പിന്റെ നിരീക്ഷണങ്ങൾ. ഒരു മേശപ്പുറത്തെ തിരഞ്ഞെടുത്ത സ്ഥലം ശരിയായി തിരിച്ചറിയുക, മറഞ്ഞിരിക്കുന്ന വസ്തുവിനെ കണ്ടെത്തുക ചെയ്യുക എന്നിങ്ങനെ നിരവധി അസാധാരണ കൃത്യങ്ങൾ ബിഷപ്പ് വിജയകരമായി നടത്തി. പരീക്ഷണ സമയത്ത് ബിഷപ്പിന് ശരിയായ ഉത്തരം അറിയാവുന്ന ഒരു ആളുമായി ശാരീരിക ശാരീരിക സമ്പർക്കം ആവശ്യമായിരുന്നതിനാൽ അദ്ദേഹം സഹായിയുടെ കൈയോ കൈത്തണ്ടയോ പിടിച്ചിരുന്നു. ശാസ്ത്രജ്ഞരുടെ നിഗമനം ബിഷപ്പ് ഒരു യഥാർത്ഥ ടെലിപാത്ത് അല്ല, മറിച്ച് ഐഡിയോമോട്ടർ (അബോധാവസ്ഥയിൽ ചലനങ്ങൾ സൃഷ്ടിക്കുന്ന ഒരു മാനസിക പ്രതിഭാസം) ചലനങ്ങൾ കണ്ടെത്തുന്നതിന് അദ്ദേഹം തന്റെ ഉയർന്ന നൈപുണ്യം ഉപയോഗിച്ചു എന്നായിരുന്നു.[15]

അവലംബം[തിരുത്തുക]

  1. Marks, David; Kammann, Richard. (2000). The Psychology of the Psychic. Prometheus Books. pp. 97-106. ISBN 1-57392-798-8
  2. Hyman, Ray. Evaluating Parapsychological Claims. In Robert J. Sternberg, Henry L. Roediger, Diane F. Halpern. (2007). Critical Thinking in Psychology. Cambridge University Press. pp. 216-231. ISBN 978-0521608343
  3. Telepathy. CollinsDictionary.com. Collins English Dictionary - Complete & Unabridged 11th Edition. Retrieved December 06, 2012.
  4. Following the model of sympathy and empathy.
  5. Carroll, Robert Todd (2005). "The Skeptic's Dictionary; Telepathy". Skepdic.com. Retrieved 2006-09-13.
  6. Felix Planer. (1980). Superstition. Cassell. p. 218. ISBN 0-304-30691-6 "Many experiments have attempted to bring scientific methods to bear on the investigation of the subject. Their results based on literally millions of tests, have made it abundantly clear that there exists no such phenomenon as telepathy, and that the seemingly successful scores have relied either on illusion, or on deception."
  7. Jan Dalkvist (1994). Telepathic Group Communication of Emotions as a Function of Belief in Telepathy. Dept. of Psychology, Stockholm University. Retrieved 5 October 2011. Within the scientific community however, the claim that psi anomalies exist or may exist is in general regarded with skepticism. One reason for this difference between the scientist and the non scientist is that the former relies on his own experiences and anecdotal reports of psi phenomena, whereas the scientist at least officially requires replicable results from well controlled experiments to believe in such phenomena - results which according to the prevailing view among scientists, do not exist.
  8. Willem B. Drees (28 November 1998). Religion, Science and Naturalism. Cambridge University Press. pp. 242–. ISBN 978-0-521-64562-1. Retrieved 5 October 2011. Let me take the example of claims in parapsychology regarding telepathy across spatial or temporal distances, apparently without a mediating physical process. Such claims are at odds with the scientific consensus.
  9. Spencer Rathus. (2011). Psychology: Concepts and Connections. Cengage Learning. p. 143. ISBN 978-1111344856 "There is no adequate scientific evidence that people can read other people's minds. Research has not identified one single indisputable telepath or clairvoyant."
  10. Oppenheim, Janet. (1985). The Other World: Spiritualism and Psychical Research in England, 1850-1914. Cambridge University Press. pp. 135-249. ISBN 978-0521265058
  11. Luckhurst, Roger. (2002). The Invention of Telepathy, 1870-1901. Oxford University Press. pp. 9-51. ISBN 978-0199249626
  12. Luckhurst, Roger. (2002). The Invention of Telepathy, 1870-1901. Oxford University Press. pp. 9-51. ISBN 978-0199249626
  13. Dingwall, Eric. (1985). The Need for Responsibility in Parapsychology: My Sixty Years in Psychical Research. In A Skeptic's Handbook of Parapsychology. Prometheus Books. pp. 161-174. ISBN 0-87975-300-5 "Let me give an example, such as thought-transference, which is as good as any. When the British SPR was founded, the public was led to believe that at least a scientific survey was to be made, and I have no doubt that even some of those closely associated with the early days thought so too. But Myers, among others, had no such intention and cherished no such illusion. He knew that the primary aim of the Society was not objective experimentation but the establishment of telepathy. (...) What was wanted was proof that mind could communicate with mind apart from the normal avenues, for if mental sharing was a fact when the persons concerned were incarnate it could plausibly be suggested that the same mechanism might operate when death had occurred. Thus the supernatural might be proved by science, and psychical research might become, in the words of Sir William Barrett, a handmaid to religion."
  14. Roger Luckhurst. (2002). The Invention of Telepathy: 1870-1901. Oxford University Press. p. 63. ISBN 978-0199249626
  15. Richard Wiseman. (2011). Paranormality: Why We See What Isn't There. Macmillan. p. 140-142. ISBN 978-0-230-75298-6
"https://ml.wikipedia.org/w/index.php?title=ഇന്ദ്രിയാതീത_സന്ദേശം&oldid=3842855" എന്ന താളിൽനിന്ന് ശേഖരിച്ചത്