ഇഗ്നാത്തിയോസ്‌ സാഖാ പ്രഥമൻ ഇവാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പരിശുദ്ധ ഇഗ്നാത്തിയോസ്‌ സാഖാ പ്രഥമൻ ബാവ

അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ് സഭയുടെ തലവനായ അന്ത്യോക്യാ പാത്രിയർക്കീസാണു് പരിശുദ്ധ ഇഗ്നാത്തിയോസ്‌ സാഖാ പ്രഥമൻ ഇവാസ് ബാവ.

ജീവിതരേഖ[തിരുത്തുക]

1933 ഏപ്രിൽ 21-നു് ഇറാക്കിലെ മൂസലിൽ ജനിച്ചു. മൂസലിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം,1946-ൽ സെന്റ് അപ്രേം സെമിനാരിയിൽ വൈദിക വിദ്യാഭ്യാസം. അവിടെ വെച്ച് സാക്കാ എന്ന പേര് സ്വീകരിക്കുന്നു. 1954-ൽ റമ്പാൻ; 1957-ൽ കശീശ 1963-ൽ‍ മൂസൽ‍ മെത്രാപ്പോലീത്ത. 1969-ൽ‍ ബാഗ്ദാദ് മെത്രാപ്പോലീത്തയായി സ്ഥലം മാറ്റം.1980 സെപ്റ്റംബർ 14 മുതൽ അന്ത്യോക്യാ പാത്രിയർക്കീസ്‌. അദ്ദേഹം 2014 മാർച്ച്‌ മാസം 21ന് ജർമനിയിൽ വച്ച് കാലം ചെയ്തു .