ആല്‍ക്കെയ്ന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഏറ്റവും ലളിതമായ ആല്‍ക്കെയ്നായ മെഥേയ്ന്റെ രാസഘടന

കാര്‍ബണ്‍ (C) , ഹൈഡ്രജന്‍ (H) മൂലകങ്ങള്‍ മാത്രം അടങ്ങുന്നതും (ഹൈഡ്രോകാര്‍ബണുകള്‍), ആറ്റങ്ങള്‍ ഏകബന്ധനം മുഖേന മാത്രം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നതും (പൂരിത സംയുക്തങ്ങള്‍), ചാക്രിക ഘടനയില്ലാത്തതുമായ രാസസംയുക്തങ്ങളാണ് ആല്‍ക്കെയ്നുകള്‍. പാരഫിനുകള്‍ എന്നും ഇവയെ വിളിക്കുന്നു. ആല്‍ക്കെയ്നുകള്‍ ഓര്‍ഗാനിക് സംയുക്തങ്ങളുടെ ഒരു ഹോമോലോഗസ് പരമ്പരയില്‍ ഉള്‍പ്പെടുന്നു. ഇതിലെ അടുത്തടുത്തുള്ള അംഗങ്ങള്‍ തമ്മില്‍ 14 അണുഭാരം വ്യത്യാസമുണ്ടായിരിക്കും.

ഓരോ കാര്‍ബണ്‍ ആറ്റത്തിനും 4 ബന്ധനങ്ങള്‍ ഉണ്ടായിരിക്കും (C-H അല്ലെങ്കില്‍ C-C ബന്ധനം). ഓരോ ഹൈഡ്രജന്‍ ആറ്റവും ഒരു കാര്‍ബണ്‍ ആറ്റവുമായി ബന്ധിക്കപ്പെട്ടിരിക്കും. പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്ന കാര്‍ബണുകളുടെ ഒരു പരമ്പരയെ കാര്‍ബണ്‍ നട്ടെല്ല് അല്ലെങ്കില്‍ കാര്‍ബണ്‍ ചങ്ങല എന്ന് വിളിക്കുന്നു. സാധാരണയായി ഒരു ആല്‍ക്കെയ്നിലെ കാര്‍ബണ്‍ ആറ്റങ്ങളുടെ എണ്ണമാണ് അതിന്റെ വലിപ്പം നിര്‍ണയിക്കാന്‍ ഉപയോഗിക്കുന്നത്.

ആല്‍ക്കൈല്‍ ഗ്രൂപ്പ് എന്നത് ഒരു ഫങ്ഷണല്‍ ഗ്രൂപ്പ് അഥവാ ശാഖയാണ്. ആല്‍ക്കെയ്നുകളേപ്പോലെതന്നെ ഏകബന്ധനം വഴി ബന്ധിക്കപ്പെട്ടിരിക്കുന്ന കാര്‍ബണും ഹൈഡ്രജനും മാത്രമാണ് ആല്‍ക്കൈല്‍ ഗ്രൂപ്പിലെ ഘടകങ്ങള്‍. മെഥൈല്‍, എഥൈല്‍ ഗ്രൂപ്പുകള്‍ ഇതിന് ഉദാഹരണങ്ങളാണ്.

പൂരിത ഹൈഡ്രോകാര്‍ബണുകള്‍ 3 ഘടനകളില്‍ കാണപ്പെടുന്നു. രേഖീയ ഘടനയില്‍ കാര്‍ബണ്‍ ആറ്റങ്ങള്‍ പാമ്പിന്റെ രൂപത്തിനു സമാനമായ രീതിയില്‍ ബന്ധിക്കപ്പെട്ടിരിക്കും (പൊതു സൂത്രവാക്യം CnH2n+2). ശാഖാ ഘടനയില്‍ കാര്‍ബണ്‍ ചങ്ങല ഒന്നോ അതിലധികമോ ഭാഗങ്ങളില്‍ പല ദിശകളിലേക്ക് വേര്‍പിരിയും(പൊതു സൂത്രവാക്യം CnH2n+2, n>3). ചാക്രിക ഘടനയില്‍ കാര്‍ബണ്‍ ആറ്റങ്ങള്‍ വൃത്ത രൂപത്തിലായിരിക്കും ബന്ധിക്കപ്പെട്ടിരിക്കുന്നത് (പൊതു സൂത്രവാക്യം CnH2n, n>2). ഐ.യു.പി.എ.സി-യുടെ നിര്‍വചനം അനുസരിച്ച് ഇതില്‍ ആദ്യത്തെ രണ്ടെണ്ണം ആല്‍ക്കെയ്നുകളും മൂന്നാമത്തേത് ചാക്രികആല്‍ക്കെയ്നുമാണ് (സൈക്ലോആല്‍ക്കെയ്ന്‍). അതായത്, പൂരിത ഹൈഡ്രോകാര്‍ബണുകളെ ആല്‍ക്കെയ്നുകളെന്നും സൈക്ലോആല്‍ക്കെയ്നുകളെന്നും വിഭാഗിച്ചിരിക്കുന്നു. സാങ്കേതികമായി സക്ലോആല്‍ക്കെയ്നുകള്‍ ആല്‍ക്കെയ്നുകളല്ല. സക്ലോആല്‍ക്കെയ്നുകളെ സൈക്ലിക് ആല്‍ക്കെയ്നുകളെന്നും വിളിക്കുന്നു.

സൃഷ്ടിക്കാനാവുന്നതില്‍ ഏറ്റവും ലളിതമായ ആല്‍ക്കെയ്ന്‍ മീഥെയ്ന്‍ ആണ്. ബന്ധനത്തിലേര്‍പ്പെടാവുന്ന കാര്‍ബണുകളുടെ എണ്ണത്തിന് പരിധിയില്ല. തന്മാത്ര ഒരു ഹൈഡ്രോകാര്‍ബണും അചാക്രികവും അപൂരിതവുമായിരിക്കണമെന്നത് മാത്രമാണ് ഒരു ആല്‍ക്കെയ്നാകുന്നതിനുള്ള നിബന്ധനകള്‍. അപൂരിത എണ്ണകളും മെഴുകുകളും വലിയ അപൂരിത ഹൈഡ്രോകാര്‍ബണുകള്‍ക്ക് ഉദാഹരണങ്ങളാണ്. ഇവയില്‍ പ്രധാന കാര്‍ബണ്‍ ചങ്ങലയിലെ കാര്‍ബണുകളുടെ എണ്ണം മിക്കപ്പോഴും 10-നേക്കാള്‍ അധികമായിരിക്കും.

ആല്‍ക്കെയ്നുകള്‍ ക്രീയാശീലം വളരെ കുറഞ്ഞവയും കുറച്ച് ജൈവിക പ്രവര്‍ത്തനങ്ങള്‍ മാത്രമുള്ളവയുമാണ്.

[തിരുത്തുക] ഐസോമെറിസം

വ്യത്യസ്ഥമായ C4-ആല്‍ക്കെയ്നുകളും സൈക്ലോആല്‍ക്കെയ്നുകളും (ഇടതുനിന്ന് വലത്തേക്ക്): n-ബ്യൂട്ടെയ്നും ഐസോബ്യൂട്ടെയ്നും C4H10-ന്റെ 2 ഐസോമെറുകളാണ് ; സൈക്ലോബ്യൂട്ടെയ്നും മെഥില്‍സൈക്ലോപ്രൊപ്പെയ്നും C4H8-ന്റെ 2 ഐസോമെറുകളാണ്; ബൈസക്ലോ[1.1.0]ബ്യൂട്ടെയ്ന്‍ C4H6-ന്റെ ഒരേയൊരു ഐസോമെറാണ്; ടെട്രാഹെഡ്രെയ്ന്‍ (ചിത്രത്തിലില്ല) C4H4-ന്റെ ഏക ഐസോമെറാണ്.

മൂന്നിലധികം കാര്‍ബണുകളുള്ള ആല്‍ക്കെയ്നുകളെ പല രീതിയില്‍ ക്രമീകരിക്കാനാകും. ഘടനാ ഐസോമെറുകളുടെ രൂപീകരണത്തിന് ഇത് കാരണമാകുന്നു. കാര്‍ബണ്‍ ആറ്റങ്ങള്‍ ഏകബന്ധനം വഴി ബന്ധിക്കപ്പെട്ടിരിക്കുന്നതും ശാഖകളില്ലാത്തതുമായ ഘടനയാണ് ഒരു ആല്‍ക്കെയ്നിന്റെ ഏറ്റവും ലളിതമായ ഐസോമെര്‍. ഇതിനെ n-ഐസോമെര്‍ എന്ന് വിളിക്കാറുണ്ട്. എന്നാല്‍ കാര്‍ബണ്‍ ചങ്ങല ഒന്നോ അതിലധികമോ ഇടങ്ങളില്‍ ശാഖകളുള്ളതുമാകാം. ചങ്ങലയിലെ കാര്‍ബണുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് സാധ്യമായ ഐസോമെറുകളുടെ എണ്ണവും കൂടുന്നു. ഉദാഹരണമായി:

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം