ആന്റൊനോവ് ഏ.എൻ. 225
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ആൻറൊനോവ് ഏ.എൻ. 225 | |
|---|---|
ലോകത്തിലെ ഏറ്റവും വലിയ ചരക്കുവിമാനം |
|
| തരം | ചരക്കു വിമാനങ്ങൾ |
| നിർമ്മാതാവ്/കമ്പനി | ആൻറൊനോവ് ഡിസൈൻ ബ്യൂറോ |
| രൂപകൽപ്പന | ആൻറൊനോവ് ഡിസൈൻ ബ്യൂറോ |
| ആദ്യ പറക്കൽ | 1980 |
| പുറത്തിറക്കിയ വർഷം | 1980-കൾ |
| Primary user | ആൻറൊനോവ് എയർലൈൻസ് |
ലോകത്തിലെ ഏറ്റവും വലിയ ചരക്കുവിമാനമാണ് ആൻറൊനോവ് എ.എൻ. 225.. (ഇംഗ്ലീഷ്: Antonov An-225. റഷ്യൻ: Антонов Ан-225 Мрия, Dream), നാറ്റോ ചെല്ലപ്പേര്: കോസ്സാക്ക് (Cossack') സോവിയറ്റ് യൂണിയനിലെ ആൻറോനോവ് ഡിസൈൻ ബ്യൂറോ 1980 കളിലാണ് ഇത് നിർമ്മിച്ചുതുടങ്ങിയത്. സോവിയറ്റ് യൂണിയന്റെ ഉപഗ്രഹവാഹിനിയായ ബുറാൻ ഓർബിറ്ററിനെ വഹിക്കാനുള്ള വിമാനമെന്ന നിലയിൽ ഏ,എൻ, 124 റുസ്ലാൻ എന്ന വിമാനത്തിന്റെ ചുവടുപിടിച്ചാണ് മൃയാ (സ്വപ്നം-ഉക്രായിന് ഭാഷയുൽ) എന്ന് റഷ്യയിൽ അറിയപ്പെടുന്ന ഈ ഭീമാകാരനെ നവീകരിച്ചെടുത്തത്.