ആന്റി ക്രൈസ്റ്റ് (ചലച്ചിത്രം)
| Antichrist | |
|---|---|
Theatrical release poster |
|
| സംവിധാനം | Lars von Trier |
| നിർമ്മാണം | Meta Louise Foldager |
| രചന | Lars von Trier |
| ആഖ്യാനം | Willem Dafoe |
| അഭിനേതാക്കൾ | Willem Dafoe Charlotte Gainsbourg |
| ഛായാഗ്രഹണം | Anthony Dod Mantle |
| ചിത്രസംയോജനം | Anders Refn |
| സ്റ്റുഡിയോ | Zentropa |
| വിതരണം | Nordisk Film (Scandinavia) IFC Films (United States) Artificial Eye (United Kingdom) |
| റിലീസിങ് തീയതി |
2009 മേയ് 20 (ഡെന്മാർക്ക്) |
| സമയദൈർഘ്യം | 103 minutes |
| രാജ്യം | ജർമ്മനി ഫ്രാൻസ് ഡെന്മാർക്ക് സ്വീഡൻ ഇറ്റലി പോളണ്ട് |
| ഭാഷ | ഇംഗ്ലീഷ് |
| ബജറ്റ് | $11 million[1] |
ലാർസ് വോൺ ട്രയർ സംവിധാനം ചെയ്ത 2009 ലെ ഈ ചിത്രം ആന്ദ്രേ തർക്കോവ്സ്കിക്കായി സമർപ്പിച്ചിരിക്കുന്നു. വില്യം ഡാഫോയും ചാർലറ്റ് ഗയിൻസ് ബർഗും മുഖ്യ വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. ഒരു ഭീകര സിനിമയുടെ ആഖ്യാനതന്ത്രമാണ് ഈ സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്. ഒരു അവതാരികയും നാലദ്ധ്യായങ്ങളും പിന്നുരയും ഉള്ള ചിത്രമാണിത്. ഭാര്യയും ഭർത്താവും ലൈഗിക കേളിയിൽ ഏർപ്പെട്ടിരിക്കുന്ന സമയത്ത് അവരുടെ മകൻ നിക്ക് ജനാലയിലൂടെ കെട്ടിടത്തിന്റെ പുറത്തേയ്ക്ക് വീണ് മരിക്കുന്നു. ഇതേ തുടർന്ന് വലിയ മാനസികാഘാതത്തിന് വിധേയമാകുന്ന ഭാര്യയെ സൈക്കോ തെറാപ്പിക്ക് വിധേയമാക്കുകയാണ് ഭർത്താവായ മനശാസ്ത്രഞ്ജൻ. അതിന് വേണ്ടി അവർ കാടിനുള്ളിൽ ഒരു മരക്കുടിലിൽ താമസിക്കുന്നു. അതികഠിനമായ മാനസിക വ്യതിയാനങ്ങളിലൂടെ രണ്ട് പേരും കടന്നുപോകുന്നു. ദുഃഖം, വേദന, നിരാശ, മൂന്നുയാചകർ എന്നിങ്ങനെയാണ് അദ്ധ്യായങ്ങളുടെ പേരുകൾ
അവലംബം [തിരുത്തുക]
- ↑ Rehlin, Gunnar (2008-07-30). "Von Trier's 'Antichrist' moves ahead - Financing complete on English-language film". Variety. Retrieved 2008-12-27