ആന്റിഗ്വ റിക്രിയേഷൻ ഗ്രൗണ്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആന്റിഗ്വ റിക്രിയേഷൻ ഗ്രൗണ്ട്
വെസ്റ്റ് ഇൻഡീസ് v ഓസ്ട്രേലിയ, മേയ് 2003
ഗ്രൗണ്ടിന്റെ വിവരണം
സ്ഥാനംആന്റിഗ്വ
സ്ഥാപിതം1978
ഇരിപ്പിടങ്ങളുടെ എണ്ണം12,000
End names
പവലിയൻ എൻഡ്
ഫാക്ടറി റോഡ് എൻഡ്
അന്തർദ്ദേശീയ വിവരങ്ങൾ
ആദ്യ ടെസ്റ്റ്28 മാർച്ച് - 1 ഏപ്രിൽ 1981: വെസ്റ്റ് ഇൻഡീസ് v ഇംഗ്ലണ്ട്
അവസാന ടെസ്റ്റ്15 - 19 ഫെബ്രുവരി 2009: വെസ്റ്റ് ഇൻഡീസ് v ഇംഗ്ലണ്ട്
ആദ്യ ഏകദിനം22 ഫെബ്രുവരി 1978: വെസ്റ്റ് ഇൻഡീസ് v ഓസ്ട്രേലിയ
അവസാന ഏകദിനം28 ഫെബ്രുവരി 2007: ബംഗ്ലാദേശ് v കാനഡ

ആന്റിഗ്വ ആന്റ് ബാർബുഡയുടെ ദേശീയ സ്റ്റേഡിയമാണ് ആന്റിഗ്വ റിക്രിയേഷൻ ഗ്രൗണ്ട്. ആന്റിഗ്വ ദ്വീപിലെ സെന്റ് ജോൺസിലാണ് ഈ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്. വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീം, ആന്റിഗ്വ ആന്റ് ബാർബുഡ ദേശീയ ഫുട്ബോൾ ടീം എന്നീ ടീമുകൾ ഈ സ്റ്റേഡിയം ഉപയോഗിക്കുന്നുണ്ട്. ഇത് കൂടാതെ അത്ലട്ടിക്സ് മത്സരങ്ങളും ഈ സ്റ്റേഡിയത്തിൽ നടക്കാറുണ്ട്.

ടെസ്റ്റ് ക്രിക്കറ്റ് പദവിയുള്ള സ്റ്റേഡിയമാണിത്.[1]. 1981ൽ ഇംഗ്ലണ്ടും വെസ്റ്റ് ഇൻഡീസും തമ്മിലായിരുന്നു ആദ്യത്തെ ടെസ്റ്റ്‌ മത്സരം. 52-ാമത്തെ ടെസ്റ്റ്‌ ക്രിക്കറ്റ് സ്റ്റേഡിയമാണ് ഇത്. പൊതുവെ ബാറ്റിങ്ങിന് അനുകൂലമായ പിച്ചാണ് ഇവിടെയുള്ളത്.

2007ലെ ലോകകപ്പിനുവേണ്ടി മറ്റൊരു ക്രിക്കറ്റ് സ്റ്റേഡിയം നിർമിച്ചതിനാൽ ഈ സ്റ്റേഡിയം വിസ്മരിക്കപ്പെട്ടു[1].

ടെസ്റ്റ് ക്രിക്കറ്റിൽ മൂന്ന് ട്രിപ്പിൾ സെഞ്ച്വറികൾ ഈ ഗ്രൗണ്ടിൽ കുറിക്കപ്പെട്ടിട്ടുണ്ട്.

അവലംബം[തിരുത്തുക]