ആന്റണി ഹോപ്കിൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആന്റണി ഹോപ്കിൻസ്
AnthonyHopkins2.jpg
Hopkins on location in Berlin filming The Innocent, May 1992
ജനനം ഫിലിപ്പ് ആന്റണി ഹോപ്കിൻസ്'
സജീവം 1967-present
ജീവിത പങ്കാളി(കൾ) Petronella Barker
(1967-1972) (divorced)
Jennifer Lynton
(1973-2002) (divorced)
Stella Arroyave
(2003-present)
പുരസ്കാരങ്ങൾ Saturn Award for Best Actor (film)
1991 ദ സൈലൻസ് ഓഫ് ദ ലാംബ്സ്
NYFCC Award for Best Actor
1991 ദ സൈലൻസ് ഓഫ് ദ ലാംബ്സ്

സർ ഫിലിപ്പ് ആന്റണി ഹോപ്കിൻസ് (ജനനം: ഡിസംബർ 31, 1937)ഒരു വെൽഷ് ചലച്ചിത്ര-ടെലിവിഷൻ നടനാണ് (ആന്തണി എന്നും ഉച്ചാരണമുണ്ട്). ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും മഹാന്മാരായ നടന്മാരിൽ ഒരാളായി ഇദ്ദേഹത്തെ പലരും പരിഗണിക്കുന്നു. ദ സൈലൻസ് ഓഫ് ദ ലാംബ്സ്, ഹാനിബാൾ, റെഡ് ഡ്രാഗൺ എന്നീ ചിത്രങ്ങളിലെ ഹാനിബാൾ ലെക്ടർ എന്ന പരമ്പരകൊലയാളിയായ നരഭോജിയാണ്‌ ഇദ്ദേഹം അവതരിപ്പിച്ച ഏറ്റവും പ്രശസ്തമായ കഥാപാത്രം. ദ സൈലൻസ് ഓഫ് ദ ലാംബ്സിലെ അഭിനയത്തിന് മികച്ച നടനുള്ള ഓസ്കർ പുരസ്കാരം ലഭിച്ചു. ദി എലിഫന്റ് മാൻ, ബ്രാം സ്റ്റോക്കേർസ് ഡ്രാക്കുള, ദ റിമെയിൻസ് ഓഫ് ദ ഡേ, ദ മാസ്ക്ക് ഓഫ് സോറോ, ഹാർട്ട്‌സ് ഇൻ അറ്റ്ലാന്റിസ്, നിക്സൺ, ഫ്രാക്‌ചർ എന്നിവയാണ് ശ്രദ്ധ നേടിയ മറ്റ് പ്രധാന ചിത്രങ്ങൾ. വെയിൽസിലാണ് ഹോപ്കിൻസ് ജനിച്ചതും വളർന്നതും. ഏപ്രിൽ 12, 2000-ത്തിൽ അമേരിക്കൻ പൗരത്വവും നേടി.


"http://ml.wikipedia.org/w/index.php?title=ആന്റണി_ഹോപ്കിൻസ്&oldid=1767067" എന്ന താളിൽനിന്നു ശേഖരിച്ചത്