ആദിത്യ (കൃത്രിമോപഗ്രഹം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആദിത്യ
സംഘടന ഐ.എസ്.ആർ.ഒ
ഉപയോഗലക്ഷ്യം Solar study
Satellite of ഭൂമി
വിക്ഷേപണ തീയതി 2012 ൽ ശ്രീഹരിക്കോട്ടയിൽ നിന്ന്, India[1]
വിക്ഷേപണ വാഹനം ജി.എസ്.എൽ.വി[1]
പിണ്ഡം 100 kg

ബഹിരാകാശത്തു നിന്നും സൂര്യനെ നിരീക്ഷിക്കുന്നതിനുള്ള ഇന്ത്യൻ കൃത്രിമോപഗ്രഹമാണ്‌ ആദിത്യ (Aditya).(സംസ്കൃതം: आदित्य, lit: Sun[2]) pronunciation 

ഐ.എസ്.ആർ.ഒ ആണ്‌ സൂര്യ പര്യവേക്ഷണത്തിനുള്ള ഈ ഉപഗ്രഹം വിക്ഷേപിക്കുന്നത്.

സൂര്യോപരിതലത്തിലുള്ള കൊറോണയെപറ്റി വിശദമായി പഠിക്കുകയാണ് ‘ആദിത്യ’യുടെ ലക്ഷ്യം. ഭൂമിയിൽ നിന്നും 600 കിലോമീറ്റർ ദൂരെയുള്ള ഭ്രമണപഥത്തിലേക്കാണ് ആദിത്യയെ വിക്ഷേപിക്കുന്നത്. അവിടെനിന്നുമുള്ള നിരീക്ഷണവിവരങ്ങൾ ഭൂമിയിലേക്ക് അയയ്ക്കും. 100 കിലോഗ്രാമിനടുത്ത് ഭാരമുണ്ട്.

ഇതിന്റെ ആശയം പൂർത്തീകരിച്ചത് ജനുവരി 2008 ൽ അഡൈസറി കമ്മിറ്റി ഫോർ സ്പേസ് റിസർച്ച് (Advisory Committee for Space Research) ആണ്‌. [1] ഇതിന്റെ രൂപകല്പനയും [3] നിർമ്മാണവും , പിന്നീട് ഇതിന്റെ വിക്ഷേപണവും നടത്തുന്നത് ഐ.എസ്.ആർ.ഒ (ISRO ആണ്‌.[1] ഐ.എസ്.ആർ.ഒ യുടെ ചെയർമാൻ ജി.മാധവൻ നായർ ഇതിന്റെ പ്രഖ്യാപനവും അനുമതിയും 10 നവംബർ 2008 ന്‌ നൽകി.[4]

ഇതിന്റെ വിക്ഷേപണം 2012 ൽ നടത്താനാ് പദ്ധതിയിട്ടിരിക്കുന്നത്. പ്രധാനമായും കൊറോണയെക്കുറിച്ച് പഠിക്കാനാണ്‌ ഇത് വിക്ഷേപിക്കുന്നത്. ഈ കൃത്രിമോപഗ്രഹം അത്യാധുനിക സോളാർ കൊറോണാഗ്രാഫ് വഹിക്കുന്നുണ്ട്.[1] ഈ കൃത്രിമോപഗ്രഹത്തിന്റെ ഭാരം ഏകദേശം 100 കിലോgram (220 lb) ഉണ്ട്. ഇതിന്റെ പദ്ധതി ചിലവ് INR 50 കോടി (US$ 10 ദശലക്ഷം) ആകുമെന്ന് കരുതുന്നു. [1] ഭൂമിയുടെ ഭ്രമണപഥത്തിൽ ഏകദേശം 600 km ൽ ആണ്‌ ഇത് സ്ഥാപിക്കുന്നത്. ഇത് കൊറോണൽ ഹീറ്റിംഗിന്റെ അടിസ്ഥാന പ്രശ്നങ്ങൾ പഠിക്കുമെന്ന് കരുതുന്നു.


അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 1.5 "ISRO planning to launch satellite to study the sun". The Hindu. 2008-01-13. ശേഖരിച്ചത് 2008-11-10. 
  2. "Aditya". Spoken Sanskrit. ശേഖരിച്ചത് 2008-11-14. 
  3. "After Chandrayaan-1's moon voyage, ISRO's Aditya to scout sun's surf". United News of India. 2008-11-11. ശേഖരിച്ചത് 2008-11-14. 
  4. "ISRO to develop Sun mission 'Aditya'". Zee News. 2008-11-10. ശേഖരിച്ചത് 2008-11-11. 
  • വാർത്തയും വീക്ഷണവും(പേജ് 5) മാതൃഭൂമി ദിനപത്രം 09.08.2010
"http://ml.wikipedia.org/w/index.php?title=ആദിത്യ_(കൃത്രിമോപഗ്രഹം)&oldid=1931748" എന്ന താളിൽനിന്നു ശേഖരിച്ചത്