അൻഡ്രോണിക്കസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അൻഡ്രോണിക്കസ്
Emperor of the Byzantine Empire
Billon trachy (a cup-shaped coin) of Andronikos I Komnenos
ഭരണകാലം24 September 1183 – 12 September 1185
ജനനംc. 1118
മരണം12 September 1185
(aged 66–67)
മരണസ്ഥലംConstantinople
മുൻ‌ഗാമിAlexios II Komnenos
പിൻ‌ഗാമിIsaac II Angelos
Wife

Mistresss
Anna of France

Eudokia Komnene
Philippa of Antioch
Theodora Komnene
അനന്തരവകാശികൾManuel Komnenos
John Komnenos
Maria Komnene
Alexios Komnenos
Eirene Komnene
പിതാവ്Isaac Komnenos
മാതാവ്Irene of Kiev or Kata of Georgia

ബൈസാന്റിയൻ ചക്രവർത്തിയായിരുന്നു അൻഡ്രോണിക്കസ്. ഐസക് I കൊംനേനസിന്റെ (ഭരണ കാലം 1057-59) പുത്രനും അലക്സിയസ് I-ആമന്റെ (ഭരണ കാലം 1081-1118) പൌത്രനുമായിരുന്ന അൻഡ്രോണിക്കസ് I കൊംനേനസിനെ സെൽജുക്ക് തുർക്കികൾ തട്ടിക്കൊണ്ടുപോയി (1141); ഒരു വർഷം തടവിൽ പാർപ്പിച്ചു. ബൈസാന്റിയൻ ചക്രവർത്തിയും ഒരകന്ന സഹോദരനുമായിരുന്ന മാനുവൽ (1120-80) ഇദ്ദേഹത്തെ മോചിപ്പിച്ചു. എന്നാൽ മാനുവലിനെതിരായി ഗൂഢാലോചന നടത്തിയ കുറ്റത്തിന് അൻഡ്രോണിക്കസ് I ജയിലിലടയ്ക്കപ്പെട്ടു. പന്ത്രണ്ടു കൊല്ലത്തോളം ജയിൽവാസം അനുഭവിച്ച അൻഡ്രോണിക്കസ്, റഷ്യയിലേക്കു ഓടിപ്പോയി (1165). കീവ്, അന്ത്യോഖ്യാ, സിറിയ, മൊസപ്പൊട്ടേമിയ എന്നിവിടങ്ങളിൽ ജീവിച്ചു. മാനുവൽ ചക്രവർത്തിയുടെ വിശ്വാസം വീണ്ടും ആർജിച്ച് സ്വദേശത്തു മടങ്ങിയെത്തി. ഒരു ഗവർണറായി നിയമനം നേടിയെങ്കിലും വീണ്ടും രാജ്യത്തുനിന്നും നിഷ്കാസിതനായി. ജറുസലേമിൽ തീർഥയാത്രയ്ക്ക് എത്തിയ ഇദ്ദേഹം അവിടത്തെ രാജാവായിരുന്ന ബാൾഡ്വിന്റെ വിധവയായ തിയോഡോറയുമായി പ്രേമത്തിലാവുകയും തുടർന്ന് ഏഷ്യാമൈനറിൽ വാസമുറപ്പിക്കുകയും ഒരു കൊള്ളസംഘത്തിന്റെ തലവനായി പ്രവർത്തിച്ച് വളരെ ധനം സമ്പാദിക്കുകയും ചെയ്തു.

ബൈസാന്റിയൻ ചക്രവർത്തി മാനുവൽ നിര്യാതനായപ്പോൾ (1180) പ്രായപൂർത്തിയാകാത്ത അലക്സിയസ് II ചക്രവർത്തിയായി. ഈ സമയത്ത് കോൺസ്റ്റാന്റിനോപ്പിളിൽ ആഭ്യന്തരക്കുഴപ്പം മൂർച്ഛിക്കുകയും അൻഡ്രോണിക്കസ്, അലക്സിയസിന്റെ രക്ഷാകർതൃത്വം എറ്റെടുത്തുകൊണ്ട്, അവിടെ പ്രവേശിക്കുകയും ചെയ്തു. അൻഡ്രോണിക്കസ് അലക്സിയസിനെയും അദ്ദേഹത്തിന്റെ മാതാവിനെയും വധിച്ചശേഷം ചക്രവർത്തി പദം ഏറ്റെടുത്തു (1183). വധിക്കപ്പെട്ട ചക്രവർത്തി (അലക്സിയസ് II)യുടെ വിധവയും ഫ്രാൻസിലെ ലൂയി VII-ആമന്റെ പുത്രിയുമായ ആഗ്നസിനെ അൻഡ്രോണിക്കസ് ഭാര്യയാക്കി. ചില ഭരണപരിഷ്കാരങ്ങൾ ഇദ്ദേഹം രാജ്യത്തു നടപ്പിലാക്കുകയുണ്ടായി. വൻ ഭൂസ്വത്തുടമകളുടെയും പ്രഭുക്കളുടെയും അധികാരങ്ങൾ ഇല്ലായ്മ ചെയ്യുകയും സാധാരണക്കാരെ സംരക്ഷിക്കുകയും ചെയ്തു. രാജ്യത്തു സമാധാനവും പുരോഗതിയും നിലവിൽ വന്നു. തനിക്കെതിരായ എല്ലാ ഗൂഢാലോചനകളും ഇദ്ദേഹം നിഷ്കരുണം അടിച്ചമർത്തി. ഇക്കാലത്തു സിസിലിയിലെ വില്യം II-ആമനും നോർമൻകാരും രാജ്യം ആക്രമിക്കുകയുണ്ടായി. അൻഡ്രോണിക്കസ് തലസ്ഥാനനഗരിയിലില്ലാതിരുന്ന അവസരത്തിൽ, ഐസക് അൻജേലസ് II-ആമന്റെ നേതൃത്വത്തിൽ കോൺസ്റ്റന്റിനോപ്പിളിൽ ആഭ്യന്തരവിപ്ളവം പൊട്ടിപ്പുറപ്പെട്ടു. സോഫിയാപള്ളിയിൽ അഭയം തേടിയ അൻജേലസ് ജനങ്ങളുടെ സഹായം അഭ്യർഥിച്ചു. ഐസക് അൻജേലസിന് അനുകൂലരായിത്തീർന്ന ജനങ്ങൾ അൻഡ്രോണിക്കസിനെതിരായി തിരിയുകയും ഇദ്ദേഹത്തെ പി(1185 സെപ്റ്റമ്പർ 12). നോടികൂടി മൂന്നു ദിവസം കഠിനമായി ദേഹോപദ്രവം ചെയ്തശേഷം1185 സെപ്റ്റമ്പർ 12 വധിക്കുകയും ചെയ്തു.

പുറംകണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അൻഡ്രോണിക്കസ് ക എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അൻഡ്രോണിക്കസ്&oldid=3623971" എന്ന താളിൽനിന്ന് ശേഖരിച്ചത്