അസ്സാം തമീമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Azzam Tamimi.JPG

ബ്രിട്ടനിലെ ഇസ്ലാമിക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്കൽ തോട്ടിന്റെ സാരഥി, ബ്രിട്ടിഷ് യുദ്ധവിരുദ്ധ പ്രസ്ഥാനത്തിന്റെ മുൻ‍‌നിര നേതാവ് എന്നീ നിലകളിൽ പ്രശസ്തനാണ്‌ അസ്സാം തമീമി. “ഹമാസ്: എഴുതപ്പെടാത്ത അധ്യായങ്ങൾ‌“, “റാഷിദ് ഗനൂശി: ജനാധിപത്യവാദിയായ ഇസ്ലാമിസ്റ്റ്” തുടങ്ങി അഞ്ചോളം പുസ്തകങ്ങളെഴുതിയിട്ടുണ്ട്.

[തിരുത്തുക] ജീവിതരേഖ

1955-ൽ ഫലസ്തീനിലെ ഹെബ്രോണിൽ ജനിച്ചു. ഇസ്രയേൽ അധിനിവേശത്തിന്റെ ഭീകരത നേരിൽ കണ്ടറിഞ്ഞയാളാണ്‌. ഏഴാമത്തെ വയസ്സിൽ മാതാപിതാക്കളോടൊപ്പം കുവൈത്തിലേക്ക് നാടുവിടേണ്ടി വന്നു. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് ഉന്നതപഠനത്തിനായി ബ്രിട്ടനിൽ ചേക്കേറി. കമ്പയിൻഡ് സയൻസിൽ ബിരുദം നേടിയ അദ്ദേഹം പൊളിറ്റിക്കൽ തിയറിയിൽ ഡോക്‌ടറേറ്റ് ബിരുദം നേടി. ഇസ്ലാമും പശ്ചിമേഷ്യയിലെ ജനാധിപത്യപ്രക്രിയയും ആയിരുന്നു ഗവേഷണവിഷയം. പിന്നീട് ജോർദ്ദാനിലെത്തിയ തമീമി അവിടെ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ മുൻനിരനേതാവായി മാറി. 1986-ൽ 26 ഇസ്ലാമിസ്റ്റുകൾ പാർലമെന്റിലെത്തിയ തെരെഞ്ഞെടുപ്പിന്‌ ചുക്കാൻ പിടിക്കാൻ തമീമിയുമുണ്ടായിരുന്നു. രണ്ടു വർഷം കഴിഞ്ഞ് ബ്രിട്ടനിലെത്തി ലിബർട്ടി ഫോർ ദ മുസ്ലിം വേൾഡ് രൂപവത്കരിച്ചു. മതേതരത്വം, ജനാധിപത്യം, ബഹുസ്വരത തുടങ്ങിയ വിഷയങ്ങളെ ഇസ്ലാമിക പരിപ്രേക്‌ഷ്യത്തിൽ വിലയിരുത്തുന്നതിൽ വിദഗ്ദ്ധനാണ്‌.

[തിരുത്തുക] പുറമേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=അസ്സാം_തമീമി&oldid=793057" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ