അസെൻഷൻ ദ്വീപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Ascension Island
Flag of Ascension Island ഔദ്യോഗിക മുദ്ര
ദേശീയ ഗാനം
God Save the Queen
Location of Ascension Island
തലസ്ഥാനം
(and largest city)
Georgetown
7°56′S, 14°25′W
ഔദ്യോഗിക ഭാഷകൾ English
ഭരണകൂടം Part of Saint Helena, Ascension and Tristan da Cunha
 -  Administrator Ross Denny
First inhabited 1815 
 -  ജലം (%) 0
ജനസംഖ്യ
 -   estimate 940 (n/a)
നാണയം Saint Helena pound
(US dollars accepted) (SHP)
സമയമേഖല UTC (UTC+0)
ഇന്റർനെറ്റ് സൂചിക .ac
ഫോൺ കോഡ് +247
Location of Ascension Island in the British South Atlantic territories.

തെക്കേ അറ്റ്ലാന്റിക് മഹാസമുദ്രത്തിലെ ഒരു അഗ്നിപർവതദ്വീപാണ് അസെൻഷൻ ദ്വീപ് (Ascension Island ). ആഫ്രിക്കയിൽ നിന്നും 1,600 kilometres (994 mi) ദൂരത്തിലും തെക്കേ അമേരിക്കയിൽ നിന്നും 2,250 kilometres (1 mi) ദൂരത്തിലുമായാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. (7°56′S 14°22′Coordinates: 7°56′S 14°22′W) ഇതിന്റെ തലസ്ഥാനം ജോർജ് ടൗൺ ആണ്. ഇവിടുത്തെ ഔദ്യോഗിക ഭാഷ ഇംഗ്ലീഷ് ആണ്.

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

പോർച്ചുഗീസ് നാവികനായ ജോവാ ദെ നോവായാണ് ഈ ദ്വീപ് കണ്ടെത്തിയത് (1501). 'അസെൻഷൻ ഡേ'യിൽ കരയ്ക്കിറങ്ങിയതിനെ ആസ്പദമാക്കിയാണ് ദ്വീപിന് ഈ പേര് നല്കപ്പെട്ടത്. 200 വർഷങ്ങൾക്കുശേഷം ബ്രിട്ടീഷ് പര്യവേക്ഷകനായ വില്യം ഡാംപിയറും സംഘവും കപ്പൽച്ഛേദത്തെത്തുടർന്ന് ഈ ദ്വീപിൽ രണ്ടു മാസത്തോളം തങ്ങി. നെപ്പോളിയനെ സെന്റ് ഫെലീനയിലേക്ക് നാടുകടത്തിയപ്പോൾ (1815) അസെൻഷൽ ദ്വീപ് ഒരു ബ്രിട്ടീഷ് നാവികസങ്കേതമായിത്തീർന്നു.

[തിരുത്തുക] ഭൂമിശാസ്ത്രം

ഇതിന്റെ വിസ്തീർണം ഏകദേശം 91 ച.കി.മീ ആണ്. ഏറിയ ഭാഗവും നിമ്നോന്നതമായ ശൂന്യപ്രദേശമാണ്. ഏറ്റവും ഉയർന്ന ഭാഗമായ ഗ്രീൻ പർവതത്തിന് സമുദ്രനിരപ്പിൽനിന്നും സു. 875 മീ. ഉയരമുണ്ട്. ഏതാണ്ടു കോണാകൃതിയിൽ എഴുന്നുനില്ക്കുന്ന മൊട്ടക്കുന്നുകൾ ഇവിടെ ധാരാളം കാണാം. ബ്രിട്ടീഷ് കോളനിയായ സെന്റ് ഹെലീനയുടെ ഒരു സംരക്ഷിതപ്രദേശമാണ് ഈ ദ്വീപ്.

[തിരുത്തുക] കാലാവസ്ഥ

ഉഷ്ണമേഖലാ-സമുദ്ര കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്. തെ. കിഴക്കൻ വാണിജ്യവാതങ്ങളിൽ നിന്നും സാമാന്യമായ മഴ ലഭിക്കുന്നു. ഉയർന്ന പ്രദേശങ്ങളിൽ കൃഷിയും കാലിമേക്കലും അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്.

[തിരുത്തുക] സ്ഥിതിവിവരക്കണക്കുകൾ

ഏതാണ്ട് ഒറ്റപ്പെട്ടുകിടക്കുന്ന ഈ ദ്വീപിൽ പരിമിതമായ ജനവാസമേയുള്ളു. ജനസംഖ്യ: 1100(2007); ഉദ്ദേശം 1,200 കി.മീ. ദൂരെയുള്ള സെന്റ് ഹെലീന ദ്വീപിൽ നിന്നും വന്നു പാർക്കുന്നവരാണ് ഏറിയ പേരും. ആധുനിക രീതിയിലുള്ള ഗോൾഫ് മൈതാനങ്ങളും നീന്തൽക്കുളങ്ങളും ഇവിടെ നിർമിക്കപ്പെട്ടിട്ടുണ്ട്. സമുദ്രതീരം അടിയൊഴുക്കുകളും, സ്രാവിന്റെ ശല്യവും മൂലം സ്നാനഘട്ടങ്ങളാക്കാൻ പറ്റിയവയല്ല.

ജന്തുശാസ്ത്രപരമായ പഠനങ്ങൾക്കായി ചാൾസ് ഡാർവിൻ ഇവിടെ താമസിച്ചിട്ടുണ്ട് (1831-36). ഈ ദ്വീപിനെ സംബന്ധിച്ച ധാരാളം വിവരങ്ങൾ അന്ന് അദ്ദേഹം ശേഖരിക്കുകയുണ്ടായി. അന്താരാഷ്ട്ര കേബിൾ ബന്ധത്തിലെ ഒരു സുപ്രധാന സ്റ്റേഷനാണ് അസെൻഷൻ ദ്വീപ്.

[തിരുത്തുക] External links

Commons:Category
വിക്കിമീഡിയ കോമൺസിലെ Ascension Island എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=അസെൻഷൻ_ദ്വീപ്&oldid=1302775" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ