അസുരന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹിന്ദുപുരാണപ്രകാരം അധികാരമോഹികളായ ഒരു വിഭാഗമാണ് അസുരന്മാര്‍. നന്മയുടെ മൂര്‍ത്തികളായ ദേവന്മാരുമായി മിക്കപ്പോഴും കലഹിക്കുന്നതുകാരണം ഇവരെ തിന്മയുടെ പ്രതിരൂപമായി വിശേഷിപ്പിക്കപ്പെടുന്നു. ദേവന്മാരും അസുരന്മാരും കശ്യപന്റെ മക്കളാണ്.[1]
അസുരന്മാരെ പാപികളും രാക്ഷസന്മാരായി വിശേഷിപ്പിച്ചുപോരാറുണ്ട്. എന്നാല്‍ വേദകാലഘട്ടത്തിന്റെ തുടക്കത്തില്‍ അസുരന്മാര്‍ക്ക് ദേവകളുടെ സ്ഥാനം നല്കിയിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നുണ്ട്.[2] എന്നാല്‍ പില്‍ക്കാലവേദഗ്രന്ഥങ്ങളില്‍ ഇവരെ കൂടുതല്‍ അഹങ്കാരികളും അധികാരമോഹികളുമായാണ് ചിത്രീകരിക്കുന്നത്.[2][3]
[തിരുത്തുക] ഗീതയില്‍
പുരാണങ്ങളിലും ഇതിഹാസങ്ങളിലും ദേവന്മാരുടെ പ്രതിനായകസ്ഥാനത്താണ് അസുരന്മാരെ പ്രതിഷ്ഠിച്ചിട്ടുള്ളത്. ദേവന്മാര്‍ക്ക് ദേവഗുണമുള്ളപ്പോള്‍ അസുരന്മാര്‍ക്ക് രാക്ഷസഭാവമാണ് ഇവ കല്പിച്ചുനല്‍കിയത്. ഇഹലോകത്തിലെ എല്ലാ ചരാചരങ്ങള്‍ക്കും ദൈവികഗുണവും അസുരഗുണവുമുണ്ടെന്ന് ഭഗവത് ഗീതയുടെ പതിനാറാം അധ്യായത്തില്‍ (16.6) പറയുന്നു. അഹംഭാവം, അഹങ്കാരം, മിഥ്യാഭിമാനം, കോപം, നിഷ്ഠുരത, അജ്ഞത തുടങ്ങിയവയാണ് ഗീതയില്‍ (16.4) അസുരഗുണങ്ങളായി വിശേഷിപ്പിക്കുന്നത്.