അവസാദീകരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഒരു ദ്രാവകത്തിൽ പ്രകീർണ്ണനം ചെയ്തിരിക്കുന്ന കണികകൾ അടിഞ്ഞുകൂടുന്ന പ്രക്രിയയാണ് അവസാദീകരണം[1]

അവസാദീകരണ പ്രവർത്തനം[തിരുത്തുക]

ഭൂമിയുടെ ഉപരിതലത്തിലുള്ള ശിലകൾക്ക് നദികൾ, കാറ്റ്, ഹിമാനികൾ തുടങ്ങിയവയുടെ പ്രവർത്തനഫലമായി അപക്ഷയം (weathering) സംഭവിക്കുന്നു. അങ്ങനെ അവ അവസാദങ്ങൾ (sediments) ആയി മാറി, നിക്ഷേപിക്കപ്പെട്ട് ദൃഢീകരിക്കപ്പെടുന്ന പ്രവർത്തനമാണ് അവസാദീകരണ പ്രവർത്തനം (Sedimentation). ഇത്തരത്തിലുണ്ടാകുന്ന ശിലകളാണ് അവസാദശിലകൾ (Sedimentary rocks).[2]

അവസാദീകരണത്തിൻ്റെ ഘട്ടങ്ങൾ[തിരുത്തുക]

ശിലാപക്ഷയം, കടത്തൽ (Transportation), നിക്ഷേപിക്കൽ, ശിലാവൽക്കരണം (Lithefication) എന്നീ നാലു ഘട്ടങ്ങളാണ് അവസാദീകരണ പ്രവർത്തനത്തിനുള്ളത്.

അവലംബങ്ങൾ[തിരുത്തുക]

  1. https://en.wikipedia.org/wiki/Sedimentation
  2. https://ml.wikipedia.org/wiki/%E0%B4%85%E0%B4%B5%E0%B4%B8%E0%B4%BE%E0%B4%A6%E0%B4%B6%E0%B4%BF%E0%B4%B2
"https://ml.wikipedia.org/w/index.php?title=അവസാദീകരണം&oldid=3826006" എന്ന താളിൽനിന്ന് ശേഖരിച്ചത്