അളവുതൂക്കങ്ങള്‍ക്കായുള്ള അന്താരാഷ്ട്രയോഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


1875ലെ മീറ്റര്‍ ഉടമ്പടി (Metre Convention) പ്രകാരം, അന്താരാഷ്ട്ര ഏകകവ്യവസ്ഥയുടെ (എസ്.ഐ) സംരക്ഷണാര്‍ത്ഥം സ്ഥാപിച്ച മൂന്നു സ്ഥാപനങ്ങളില്‍ ആദ്യത്തേതാണ് അളവുതൂക്കങ്ങള്‍ക്കായുള്ള അന്താരാഷ്ട്രയോഗം (General Conference on Weights and Measures).

അമ്പത്തിയൊന്ന് അംഗരാജ്യങ്ങളും ഇരുപത്തിയഞ്ച് സഖ്യരാജ്യങ്ങളും ഉള്ള ഈ സംഘടന, നാല് മുതല്‍ ആറ് വര്‍ഷത്തിലൊരിക്കല്‍, പാരീസിലെ സീവ്രെയില്‍ യോഗം ചേരുന്നു. അളവുതൂക്കങ്ങള്‍ക്കായുള്ള അന്താരാഷ്ട്രയോഗം എന്നര്‍ത്ഥം വരുന്ന Conférence générale des poids et mesures എന്ന ഫ്രഞ്ച് പേരിന്റെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്ത് സിജിപീഎം (CGPM) എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു.

അന്താരാഷ്ട്രഅളവുതൂക്കസംഘടന, (Bureau international des poids et mesures - BIPM), അന്താരാഷ്ട്ര അളവുതൂക്കസമിതി (Comité international des poids et mesures - CIPM) എന്നിവയാണ് മറ്റു സംഘടനകള്‍.

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം