അലക്സാണ്ടർ ഡ്യൂമാസ്
| അലക്സാണ്ടർ ഡ്യൂമാസ് | |
|---|---|
Dumas in 1855. |
|
| ജനനം | Dumas Davy de la Pailleterie 1802 ജൂലൈ 24 Villers-Cotterêts, Aisne, France |
| മരണം | 1870 ഡിസംബർ 5 (പ്രായം 68) Puys (near Dieppe), Seine-Maritime, France |
| തൊഴിൽ | playwright and novelist |
| ദേശീയത | French |
| എഴുതിയിരുന്ന കാലം | 1829–1869 |
| സാഹിത്യ പ്രസ്ഥാനം | Romanticism and Historical fiction |
| പ്രധാന കൃതികൾ | ദി കൗണ്ട് ഒഫ് മോണ്ടി ക്രിസ്റ്റോ, The Three Musketeers |
|
Influences
|
|
|
|
|
|
|
|
| ഒപ്പ് | |
പ്രശസ്തനായ ഫ്രഞ്ച് നാടക കൃത്തും നോവലിസ്റ്റും ആയിരുന്നു അലക്സാണ്ടർ ഡ്യൂമാസ് (Alexandre Dumas). 'ദി കൗണ്ട് ഒഫ് മോണ്ടി ക്രിസ്റ്റോ' എന്ന പ്രശസ്ത കൃതിയുടെ കർത്താവാണ് അദ്ദേഹം.
ജീവിത രേഖ [തിരുത്തുക]
ഫ്രാൻസിലെ വില്ലെ-കോട്ടെറെയിൽ 1802-ൽ അലക്സാണ്ടർ ഡ്യൂമാസ് ജനിച്ചു[1].നെപ്പോളിയന്റെ ഭരണത്തിൽ പട്ടാളത്തിൽ ജനറൽ ആയിരുന്നു അച്ഛൻ.നെപ്പോളിയന്റെ അപ്രീതിക്ക് പാത്രമായ അച്ഛൻ മരിച്ചതോടെ അദ്ദേഹവും മതവും പട്ടിണിയിൽ ആയി.വക്കീൽ ഗുമസ്തനായി പണിയെടുത്തിരുന്ന അദ്ദേഹം മെച്ചപ്പെട്ട ജോലി അന്വേഷിച്ച് 1823-ൽ പാരീസിൽ എത്തി.ഒന്നാന്തരം കൈയക്ഷരമായിരുന്നു അദ്ദേഹത്തിന്റേത്. പിന്നീട് ഫ്രഞ്ച് രാജാവായ ഓർലിയൻസിലെ ഡ്യൂക്ക് ഫിലിപ്പിന് കീഴിൽ ജോലി കിട്ടാൻ ഇത് സഹായിച്ചു.1824-ൽ അദ്ദേഹത്തിന് തയ്യൽക്കാരിയിൽ ഒരു മകനുണ്ടായി. അവർ വിവാഹം കഴിച്ചിരുന്നില്ല.മകനെ വർഷങ്ങൾക്കു ശേഷമാണു ഡ്യൂമ അംഗീകരിച്ചത്.അലെക്സാണ്ടർ ഡ്യൂമാസ് ജൂനിയർ എന്ന ആ മകൻ അച്ഛനെ പോലെ തന്നെ പ്രശസ്തനായ നാടകകൃത്തും നോവലിസ്റ്റും ആയി മാറി.ഡ്യൂമ ഫിൽസ് എന്നാണ് മകൻ അറിയപ്പെട്ടിരുന്നത് [2].
ഡ്യൂക്കിന് കീഴിൽ ജോലി നേടിയ അലക്സാണ്ടർ ഡ്യൂമാസ് നാടകത്തിലൂടെ ആണ് സാഹിത്യ ജീവിതം ആരംഭിക്കുന്നത്.1822-ൽ എഴുതിയ 'ഐവാനോ' ആയിരുന്നു ആദ്യ നാടകം.നടകവേദിക്കുവേണ്ടി നിരവധി നാടകങ്ങൾ അദ്ദേഹം എഴുതി.മിക്കവയും വിജയം വരിക്കുകയും ചെയ്തു.ദി ടവർ ഓഫ് നെസ്ലെ ആണ് അദ്ധേഹത്തിന്റെ മാസ്റ്റർ പീസ് ആയി കരുതപ്പെടുന്നത്. നാടകത്തിന് പുറമേ നോവലും ചെറുകഥയും അദ്ദേഹം എഴുതിയിരുന്നു.1843 ആയപ്പോഴേക്കും 15 നാടകങ്ങൾ എഴുതികഴിഞ്ഞിരുന്നു. പക്ഷേ ചരിത്ര നോവലുകൾ ആണ് അദ്ദേഹത്തെ പ്രശസ്തനും സമ്പന്നനും ആക്കിയത്. 1844-ൽ ആണ് പ്രശസ്തമായ ദി കൗണ്ട് ഒഫ് മോണ്ടി ക്രിസ്റ്റോ പുറത്തിറങ്ങിയത്.