അലം ബേഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒന്നാം സ്വാതന്ത്ര്യ സമരകാലത്തെ നാല്പത്തി ആറാം ബംഗാൾ നേറ്റീവ് ഇൻഫൻട്രിയിലെ ഒരു സൈനികനായിരുന്നു അലം ബേഗ്(അലം ഭേഗ്).1857 ജൂലൈ 9 നു സിയാൽകോട്ടിൽ വച്ച് ഏഴോളം യൂറോപ്യന്മാരെയും ഒരു സ്കോട്ടിഷ് കുടുംബത്തെയും വധിച്ച സംഭവത്തിലെ പ്രധാന പ്രതിയുമായിരുന്നു ബേഗ്. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പ്രധാന ശത്രുവായി മാറിയ ബേഗ് മധോപൂരിൽ വച്ച് തടവിലാക്കപ്പെട്ടു.ഒരു വർഷത്തിനു ശേഷം ബേഗിനെ പീരങ്കിമുനയുടെ മുന്നിൽ നിർത്തി വധിക്കുകയാണ് ചെയ്തത്.[1]

അവകാശവാദം[തിരുത്തുക]

വധിക്കപ്പെട്ട ബേഗിന്റെ തലയോട്ടി ബ്രിട്ടനിലേയ്ക്ക് യുദ്ധത്തിന്റെ ശേഷിപ്പ് എന്ന നിലയിൽ ഐറിഷ് സൈനികനായ ജോർജ് കോസ്റ്റല്ലോ കൊണ്ടുപോകുകയായിരുന്നു. 1963 ൽ ലണ്ടനിലെ ഒരു മദ്യശാലയിൽ നിന്നു കണ്ടെടുത്ത ബേഗിന്റെ തലയോട്ടി അനന്തരാവകാശികളെ കണ്ടെത്തി ഏൽപ്പിക്കുന്നതിനുചരിത്രകാരനായ കിം വാഗ്നറെ മദ്യശാലയുടെ ഉടമസ്ഥർ ഏൽപ്പിക്കുകയും ചെയ്തു.

അവലംബം[തിരുത്തുക]

  1. http://www.thehindu.com/news/national/alam-beg-martyr-of-sepoy-mutiny-wants-to-return-home/article22651852.ece. {{cite news}}: Missing or empty |title= (help)
"https://ml.wikipedia.org/w/index.php?title=അലം_ബേഗ്&oldid=2684049" എന്ന താളിൽനിന്ന് ശേഖരിച്ചത്