അരിവാൾ കോശ വിളർച്ച
| Sickle-cell anaemia | ||
| വർഗീകരണവും ബാഹ്യ ഉറവിടങ്ങളും | ||
![]() |
||
|---|---|---|
| Normal and sickle-shaped red blood cells | ||
| അന്താരാഷ്ട്ര രോഗ വർഗ്ഗീകരണം-10 | D57. | |
| അന്താരാഷ്ട്ര രോഗ വർഗ്ഗീകരണം-9 | 282.6 | |
| മെ.മനു.പാ കോഡ് | 603903 | |
| രോഗവിവരസംഗ്രഹ കോഡ് | 12069 | |
| മെഡ്‌ലൈൻ പ്ലസ് | 000527 | |
| ഇ-മെഡിസിൻ | med/2126 oph/490 ped/2096 emerg/26 emerg/406 | |
| വൈദ്യവിഷയശീർഷക കോഡ്. | C15.378.071.141.150.150 | |
ജനിതക കാരണങ്ങളാൽ ചുവന്ന രക്തകോശങ്ങൾക്കുണ്ടാകുന്ന അസാധാരണ രൂപമാറ്റത്താൽ സംഭവിക്കുന്ന രോഗമാണ് അരിവാൾ രോഗം അഥവാ അരിവാൾ കോശ വിളർച്ച (Sickle-cell disease :SCD). മലമ്പനി ഉണ്ടാകുന്ന ഉഷ്ണ, ഉപോഷ്ണ മേഖലകളിൽ ഈ രോഗം കണ്ടുവരുന്നു. കേരളത്തിൽ വയനാട്ടിലും അട്ടപ്പാടിയിലും ഉള്ള ആദിവാസികളിലും ഗോത്ര വർഗ്ഗക്കാരിലും ഈ രോഗം കൂടുതലായി കാണപ്പെടുന്നു [1]. പ്രധാനമായും വയനാടൻ ചെട്ടി സമുദായക്കാരിലും, കുറുമ,മൂപ്പൻ, കുറിച്യ വിഭാഗക്കാരിലണ് ഈ രോഗം കൂടുതലായും കണ്ടുവരുന്നത്[2].
ഉള്ളടക്കം |
[തിരുത്തുക] രോഗ ലക്ഷണങ്ങൾ
ശരീരത്തിലെ ചുവന്ന രക്താണുക്കൾ രൂപം മാറി അരിവാൾ രൂപത്തിലായി ഇലാസ്തികത നഷ്ടപ്പെട്ട് ഉണ്ടാകുന്ന രോഗാവസ്ഥക്കാണ് അരിവാൾ രോഗം (Sickle-cell anemia) എന്നു പറയുന്നത്. പാരമ്പര്യമായി ഈ രോഗഘടന സിദ്ധിച്ചിട്ടുള്ള വ്യക്തിക്ക് മഴയോ, തണുപ്പോ ഏറ്റാൽ ശക്തമായ പനിയും അസഹ്യമായ വേദനയും ഉണ്ടാകുന്നു. നല്ല ആരോഗ്യവും കായിക ശേഷിയും പുറമേക്ക് തോന്നിക്കുന്നവർ പോലും ഈ രോഗം പ്രകടമായാൽ പെട്ടെന്ന് മരണപ്പെടുന്നു. ഇവർക്ക് ഗുരുതരമായ മറ്റു പല രോഗങ്ങളും ബാധിച്ചു അകാല മരണകാരണത്തിന് ഇടയാകാറുണ്ട്. ഇവർക്ക് സ്ഥിരമായുള്ള വേദനാസംഹാരികളുടെ ഉപയോഗം മൂലം പിന്നീട് അവയുടെ ഫലം ഏൽക്കാതെ വരികയും രോഗിയുടെ അന്ത്യനാളുകളിൽ തീവ്രവേദനയോടു കൂടി മരണം സംഭവിക്കുകയും ചെയ്യുന്നു.
[തിരുത്തുക] രോഗ നിർണയം
രോഗനിർണയം നടത്തുന്നതിനുള്ള സൗകര്യം കേരളത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ്, മാനന്തവാടിയിലുള്ള വയനാട് ജില്ലാ ആശുപത്രി, സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ മാത്രമേയുള്ളു.[3]. മലമ്പനിയെ ചെറുക്കാൻ വേണ്ടി, മലമ്പനി ബാധിതമായ പ്രദേശങ്ങളിലെ ജനങ്ങളുടെ ജനിതക ഘടനയിൽ വന്ന മാറ്റങ്ങളാണ് അരിവാൾ രോഗത്തിനു കാരണമാകുന്നതെന്ന് കരുതുന്നു.
[തിരുത്തുക] ചികിത്സ
അരിവാൾ രോഗം ചികിത്സിച്ച് ഭേദമാക്കാൻ കഴിയില്ല. ഫോളിക്ക് ആസിഡ് വിറ്റാമിനാണ് രോഗത്തിന്റെ തീവ്രത കുറയ്ക്കാൻ നൽകാറ്. കുട്ടികളിൽ അസ്ഥി മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഫലം കണ്ടിട്ടുണ്ട്. നിക്കോസാൻ പോലുള്ള ഫൈറ്റോകെമിക്കലുകൾ ഉപയോഗിച്ചുള്ള ചികിത്സ ശൈശവഘട്ടത്തിലാണ്. ജീൻ തെറാപ്പികൊണ്ടും ചികിത്സ സാധ്യമാണെങ്കിലും ഈ സാങ്കേതികവിദ്യയും പരീക്ഷണഘട്ടത്തിലാണ്[4].
[തിരുത്തുക] കലയിലും സംസ്കാരത്തിലും
അരിവാൾ കോശ വിളർച്ചാരോഗികളുടെ ജീവിതവും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഒരു പ്രേമ കഥയിലൂടെ അവതരിപ്പിക്കുന്ന ഒരു നോവലാണ് അരിവാൾ ജീവിതം. കേരള ഭാഷാഇൻസ്റ്റിറ്റ്യൂട്ടിന്റെ 2010-ലെ വൈക്കം മുഹമ്മദ് ബഷീർ സ്മാരക അവാർഡ് അരിവാൾ ജീവിതത്തത്തിനാണു ലഭിച്ചത്. [5]. നോവലിസ്റ്റ് നവാഗതനായ [6] ജോസ് പാഴൂക്കാരൻ. വയനാട് ജില്ലാ അരിവാൾ രോഗി കൂട്ടായ്മ എന്ന പേരിൽ ഒരു സംഘടന പ്രവർത്തിക്കുന്നുണ്ട്. അതിന്റെ പ്രസിഡന്റായ ശ്രീ. ശിവരാജന്റെയും[7] ജഗന്തിയുടെയും കഥയാണു നോവലായി അവതരിപ്പിക്കുന്നത്. [8]. അരിവാൾ രോഗികളുടെ പ്രശ്നം പൊതുശ്രദ്ധയിൽകൊണ്ടു വരിക എന്നതാണു നോവലിസ്റ്റിന്റെ ലക്ഷ്യം.
[തിരുത്തുക] അവലംബം
- ↑ ജനയുഗം ദിനപ്പത്രം,ഏപ്രിൽ 5 -2010
- ↑ http://www.ncbi.nlm.nih.gov/pubmed/11767218
- ↑ The hindu daily.2007-jan-31 kerala edition,kozhikode
- ↑ http://www.sicklecelldisease.org/about_scd/index.phtml
- ↑ മാതൃഭൂമി ,2010-സെപ്.20 വയനാട് പതിപ്പു
- ↑ http://www.mathrubhumi.com/wayanad/news/527124-local_news-wayanad-കല്പറ്റ.html
- ↑ http://www.madhyamam.com/news/2010/10/11/7425/101011
- ↑ അരിവാൾജീവിതം-ജോസ് പാഴൂക്കാരൻ.കൈരളി ബുക്സ്.കണ്ണൂർ
