അപ്പോളോ 17

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
thumb

ചന്ദ്രനിൽ മനുഷ്യനെ ഇറക്കാനുള്ള അപ്പോളോ ദൗത്യങ്ങളിൽ അവസാനത്തേതായിരുന്നു അപ്പോളോ 17. അപ്പോളോ 17 ന്റെ വിജയത്തോടെ ആറു തവണ മനുഷ്യനെ ചന്ദ്രനിലിറക്കി എന്ന ബഹുമതിയും അമേരിക്ക കരസ്ഥമാക്കി. സാറ്റേൺ V റോക്കറ്റുപയോഗിച്ചായിരുന്നു വിക്ഷേപണം. 1972 ഡിസംബർ 7 ന് അന്താരാഷ്ട്രസമയം 05:33( ഇന്ത്യൻ സമയം പകൽ 11:03) നാണ് മൂന്നുയാത്രികരെയും വഹിച്ച് അപ്പോളോ വാഹനം കുതിച്ചുയർന്നത്. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നുമായിരുന്നു വിക്ഷേപണം. 1972 ഡിസംബർ 11 ന് അന്താരാഷ്ട്രസമയം 19:55 ന് ചന്ദ്രനിലെ ടോറസ് ലിട്രോവ് എന്ന സ്ഥലത്ത് ഇറങ്ങി. മൂന്നു ദിവസവും മൂന്നുമണിക്കൂറുമാണ് രണ്ടു യാത്രികർ ചന്ദ്രോപരിതലത്തിൽ ചിലവഴിച്ച് പരീക്ഷണങ്ങൾ നടത്തിയത്. മിഷൻ കമാൻഡർ യുജിൻ എ സെർണാൻ ആയിരുന്നു. കമാൻഡോ മോഡ്യൂൾ പൈലറ്റായ റൊണാൾഡ് ഇ ഇവാൻസും ലൂണാർ മോഡ്യൂൾ പൈലറ്റായ ഹാരിസൺ എച്ച് സ്മിത്തുമായിരുന്നു മറ്റു യാത്രികർ. യൂജിൻ സെർണാനും ഹാരിസൺ സ്മിത്തും ചന്ദ്രോപരിതലത്തിലിറങ്ങി പരീക്ഷണങ്ങൾ നടത്തിയപ്പോൾ റൊണാൾഡ് ഇ ഇവാൻസ് ചന്ദ്രനു ചുറ്റുമുള്ള ഭ്രമണപഥത്തിൽ തന്നെ തുടർന്നു. സെർനാനും ഷിമിറ്റും ചന്ദ്രനിൽ താപപ്രവാഹപരീക്ഷണം നടത്തി. അവർ ചാന്ദ്രജീപ്പിൽ യാത്രചെയ്തു. തെർമോമീറ്റർ പ്രവർത്തിപ്പിച്ചു. അഗ്നിപർവതങ്ങളെക്കുറിച്ചുള്ള പഠനമായിരുന്നു ലക്ഷ്യം. ചാന്ദ്രപേടകം ഇറങ്ങിയ സ്ഥലത്തെ പൊടിയിൽ കാലുകൾ 20-25. സെ.മീറ്ററോളം താഴ്ന്നിരുന്നു. അവിടെ ഇളം ചെമപ്പുനിറത്തിലുള്ള പാറകൾ കണ്ടു. ജലാംശം ഉള്ളതായി സംശയിക്കപ്പെട്ടിരിക്കുന്നു. ഡിസംബർ 14നാണ് അവർ ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചത്. ഡിസംബർ 19ന് അവർ സുരക്ഷിതരായി ഭൂമിയിൽ തിരിച്ചെത്തുകയും ചെയ്തു.

"http://ml.wikipedia.org/w/index.php?title=അപ്പോളോ_17&oldid=1727601" എന്ന താളിൽനിന്നു ശേഖരിച്ചത്