അനിമല്‍ ഫാം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യു.എസ്. ആദ്യ പതിപ്പ് |
|
| കര്‍ത്താവ് | ജോര്‍ജ്ജ് ഓര്‍വെല്‍ |
|---|---|
| രാജ്യം | യുണൈറ്റഡ് കിങ്ഡം |
| ഭാഷ | ഇംഗ്ലീഷ് |
| സാഹിത്യവിഭാഗം | സാറ്റയര്‍ |
| പ്രസാധകര്‍ | സെക്കര്‍ ആന്റ് വാര്‍ബര്‍ഗ് (ലണ്ടന്‍) |
| പ്രസിദ്ധീകരിച്ച വര്‍ഷം | 17 ഓഗസ്റ്റ് 1945 |
| മാദ്ധ്യമം | അച്ചടി (ഹാര്‍ഡ്കവര്‍ & പേപ്പര്‍ബാക്ക്) |
| ഏടുകള്‍ | 112 pp (യു.കെ. പേപ്പര്‍ബാക്ക് പതിപ്പ്) |
| ഐ.എസ്.ബി.എന്‍ | ISBN 0-452-28424-4 (present) ISBN 13 978-0-452-28424-1 |
| പൂര്‍വ്വ ഭാഗങ്ങള്‍ | ദ ലയണ്‍ ആന്റ് ദ യൂണിക്കോണ്‍ |
| ഉത്തര ഭാഗങ്ങള്‍ | നൈയന്റീന്‍ എയ്റ്റി-ഫോര്‍ |
ജോര്‍ജ്ജ് ഓര്‍വെല്‍ എഴുതിയ ഒരു ഡിസ്ടോപിയന്‍ നോവലാണ് അനിമല്‍ ഫാം. 1945 ഓഗസ്റ്റ് 17-ന് ഇംഗ്ലണ്ടില്‍ പ്രസിദ്ധീകരിച്ച ഈ നോവലില്‍ രണ്ടാം ലോക മഹായുദ്ധത്തിനു മുമ്പായി സ്റ്റാലിന്‍ യുഗത്തിലേയും അതിലേക്കു നയിച്ചതുമായ സംഭവങ്ങള്‍ പ്രതിഫലിക്കുന്നു. ഡെമോക്രാറ്റിക് സോഷ്യലിസ്റ്റും ഇന്റിപെന്‍ഡന്റ് ലേബര്‍ പാര്‍ട്ടി അംഗവുമായ ഓര്‍വെല്‍ ജോസഫ് സ്റ്റാലിന്റെ വിമര്‍ശകനായിരുന്നു.
അനിമല്‍ ഫാം: എ ഫെയറി സ്റ്റോറി എന്നതായിരുന്നു നോവലിന്റെ യഥാര്‍ത്ഥ പേര്. എന്നാല്‍ യു.എസിലെ പ്രസാധകര്‍ എ ഫെയറി സ്റ്റോറി എന്നത് ഉപേക്ഷിച്ചു. ഓര്‍വെലിന്റെ ജീവിതകാലത്ത് നടന്ന പരിഭാഷകളില്‍ തെലുഗില്‍ മാത്രമായിരുന്നു നോവലിന്റെ യഥാര്‍ത്ഥ പേര് ഉപയോഗിച്ചത്, എ സാറ്റയര്‍ ആന്റ് അ കണ്ടമ്പററി സാറ്റയര്‍ എന്ന പേരിലും ഇത് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
ടൈം മാസിക 1923 മുതല്‍ 2005 വരെയുള്ള ഏറ്റവും മികച്ച 100 ഇംഗ്ലീഷ് നോവലുകളിലൊന്നായി ഇതിനെ തിരഞ്ഞെടുത്തു. 1996-ല്‍ ഹ്യൂഗോ പുരസ്കാരം നേടിയ ഈ നോവലിനെ ഗ്രേറ്റ് ബുക്സ് ഓഫ് വെസ്റ്റേണ്‍ വേള്‍ഡിലും ഉള്‍പെടുത്തിയിട്ടുണ്ട്..