അണുസിദ്ധാന്തം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രസതന്ത്രത്തിലും ഭൗതികശാസ്ത്രത്തിലും ദ്രവ്യത്തിന്റെ സ്വഭാവത്തെപ്പറ്റി നിലവിലുള്ള ഒരു ശാസ്ത്രീയ സിദ്ധാന്തമാണ് അണുസിദ്ധാന്തം. അണുക്കൾ എന്ന അവിഭാജ്യ ഘടകങ്ങൾ കൊണ്ടാണ് ദ്രവ്യം നിർമ്മിക്കപ്പെട്ടിരിക്കുന്നതെന്നാണ് ഈ സിദ്ധാന്തം അവകാശപ്പെടുന്നത്. ഇതിനു മുൻപുണ്ടായിരുന്ന സിദ്ധാന്തമനുസരിച്ച് ദ്രവ്യത്തെ എത്രത്തോളവും കുറഞ്ഞ അ‌ളവിൽ വിഭജിച്ചുകൊണ്ടിരിക്കാൻ സാദ്ധ്യമായിരുന്നു. പുരാതന ഗ്രീസിലും (ഡെമോക്രിറ്റസ്) ഭാരതത്തിലും (വേദങ്ങളിലെ അണു പരമാണു) തത്ത്വചിന്തയിലാണ് ഈ സിദ്ധാന്തം ആദ്യമായി മുന്നോട്ടുവയ്ക്കപ്പെട്ടത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യസമയത്തെ രസതന്ത്രത്തിലെ കണ്ടുപിടിത്തങ്ങൾ ദ്രവ്യത്തിന്റെ ഘടകകണങ്ങളാ‌ൽ രൂപപ്പെട്ട രീതിയിലുള്ള സ്വഭാവങ്ങ‌ൾ കണ്ടെത്തിയതോടെയായിരുന്നു ഈ സിദ്ധാന്തം ശാസ്ത്രീയമായി സ്വീകരിക്കപ്പെട്ടത്.

"ആറ്റം" (അണു) എന്ന വാക്ക് പുരാതന ഗ്രീക്ക് ഭാഷയിലെ അവിഭാജ്യം എന്നർത്ഥമുള്ള ആറ്റമോസ് എന്ന പദത്തിൽനിന്ന് രൂപപ്പെട്ടതാണ്.[1] വിഭജിക്കാൻ സാദ്ധ്യമല്ലാത്ത രാസമൂലകങ്ങളെ പത്തൊൻപതാം നൂറ്റാണ്ടിലെ രസതന്ത്രജ്ഞർ ആറ്റം എന്ന് വിളിക്കാൻ തുടങ്ങി. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇലക്ട്രോമാഗ്നറ്റിസം, റേഡിയോ ആക്റ്റീവത എന്നിവ സംബന്ധിച്ച പരീക്ഷണങ്ങളിലൂടെ ഊർജ്ജതന്ത്രജ്ഞർ "അവിഭാജ്യമായ ആറ്റം" പല സബാറ്റോമിക കണങ്ങൾ (പ്രധാനമായും, ഇലക്ട്രോണുകളും, പ്രോട്ടോണുകളും ന്യൂട്രോണുകളും) ചേർന്നുണ്ടാകുന്നതാണെന്നു കണ്ടെത്തി. ചില സാഹചര്യങ്ങളിൽ (ന്യൂട്രോൺ നക്ഷത്രങ്ങൾ ഉദാഹരണം) ആറ്റങ്ങൾ നിലനിൽക്കുകയേയില്ല. ആറ്റങ്ങളെയും വിഭജിക്കാൻ സാധിക്കുമെന്ന് കണ്ടെത്തിയതിനാൽ ഭൗതികശാസ്ത്രജ്ഞർ സബാറ്റോമിക കണങ്ങൾക്ക് "എലമെന്ററി കണങ്ങൾ" എന്ന് പേരുനൽകുകയുണ്ടായി. ഇവ അവിഭാജ്യമാണ് (പക്ഷേ ഇവയെ നശിപ്പിക്കാൻ സാധിക്കും).

ചരിത്രം[തിരുത്തുക]

ഡാൽട്ടന്റെ അണുസിദ്ധാന്തം[തിരുത്തുക]

1803-ൽ പ്രസിദ്ധീകരിച്ച ജോൺ ഡാൽട്ടന്റെ അണുസിദ്ധാന്തം വളരെ വിലപ്പെട്ടതാണ്. പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും പരമാണു (Atom) കോണ്ടു നിർമ്മിച്ചതാണെന്നും പരമാണുക്കളെ നശിപ്പിക്കുവാനോ സ്യഷ്ടിക്കാണോ സാധ്യമല്ലെന്നും ഈ സിദ്ധാന്തം അനുശാസിക്കുന്നു.

അവലംബം[തിരുത്തുക]

  1. ബെറിമാൻ, സിൽവിയ, "ഏൻഷ്യന്റ് ആറ്റോമിസം", ദി സ്റ്റാൻഡേഡ് എൻസൈക്ലോപീഡിയ ഓഫ് ഫിലോസഫി (ഫാൾ 2008 എഡിഷൻ), എഡ്വേഡ് എൻ. സാൾട്ട (എഡ്..), http://plato.stanford.edu/archives/fall2008/entries/atomism-ancient/


"https://ml.wikipedia.org/w/index.php?title=അണുസിദ്ധാന്തം&oldid=3089320" എന്ന താളിൽനിന്ന് ശേഖരിച്ചത്