അഡിനോസിൻ
|
അഡിനോസിൻ
|
|
| Systematic (IUPAC) name | |
| (2R,3R,4S,5R)-2-(6-amino-9H-purin-9-yl)-5-(hydroxymethyl)oxolane-3,4-diol | |
| Identifiers | |
| CAS number | |
| ATC code | C01 |
| PubChem | |
| DrugBank | |
| Chemical data | |
| Formula | C10H13N5O4 |
| Mol. mass | 267.241 g/mol |
| SMILES | search in , |
| Pharmacokinetic data | |
| Bioavailability | Rapidly cleared from circulation via cellular uptake |
| Protein binding | No |
| Metabolism | Rapidly converted to inosine and adenosine monophosphate |
| Half life | cleared plasma <30 seconds - half life <10 seconds |
| Excretion | can leave cell intact or can be degraded to hypoxanthine, xanthine, and ultimately uric acid |
| Therapeutic considerations | |
| Pregnancy cat. |
C |
| Legal status |
Australia - Legal; UK - Legal; US - Rx only |
| Routes | IV or injection |
ഒരു കാർബണിക സംയുക്തമാണ് അഡിനോസിൻ. അഡിനിൻ എന്ന ബേസും (base) റൈബോസ് എന്ന ഷുഗറും (sugar) ചേർന്നുണ്ടായ രാസപദാർഥം.
റൈബോ ന്യൂക്ളിയിക് അമ്ലം (RNA), ഡിഓക്സിറൈബോ നൂക്ളിയിക് അമ്ലം (DNA) എന്നിവയ്ക്ക് ഭാഗികമായി ജലീയവിശ്ളേഷണം (hydrolysis) സംഭവിക്കുമ്പോൾ ശരീരത്തിനകത്ത് അഡിനോസിൻ പോലുള്ള നൂക്ളിയോസൈഡുകൾ (nucleo-sides) ഉണ്ടാകുന്നു. ഒരു ഷുഗറും (റൈബോസ്, ഡി ഓക്സിറൈബോസ് എന്നിവയിൽ ഏതെങ്കിലും ഒന്ന്) ഒരു ബേസും (പ്യൂറീൻ, പിരിമിഡീൻ എന്നീ രണ്ടു വകുപ്പിൽപെട്ട ഏതെങ്കിലും ഒന്ന്) ചേർന്നുണ്ടാകുന്ന യൌഗികങ്ങളാണ് നൂക്ലിയോസൈഡുകൾ (nucleosides). അഡിനോസിൻ എന്ന നൂക്ലിയോസൈഡിലെ ഷുഗർ റൈബോസ് (ribose) ആകയാൽ ഇത് ഒരു റൈബോ നൂക്ലിയോസൈഡ് ആണ്. അഡിനോസിൻ പോലുള്ള നൂക്ലിയോസൈഡുകളിൽ ഫൂറനോസ് (fluranose) രൂപത്തിലാണ് റൈബോസിന്റെ ഉപസ്ഥിതി എന്നു ഫോർമുലയിൽനിന്നു മനസ്സിലാക്കാം.
ഉപാപചയത്തിലെ (metabolism) ഒരു പ്രക്രിയയായ അപചയ (catabolism)ത്തിലൂടെ അഡിനോസിൻ ഓരോ എൻസൈമുകളുടെ പ്രവർത്തനംമൂലം ക്രമത്തിൽ യൂറിക് അമ്ലം ആയിത്തീർന്ന് ശരീരത്തിൽനിന്നു നിഷ്ക്രമിക്കുന്നു. എന്നാൽ താണതരം ജീവികളിൽ യൂറിക് അമ്ലം വീണ്ടും അപചയ വിധേയമായി അലന്റോയിൻ എന്ന പദാർഥമായി നിഷ്ക്രമിക്കുന്നു.
| കടപ്പാട്: ഈ ലേഖനം, കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അഡിനോസിൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്കു് പകർത്തിയതിനു് ശേഷം പ്രസ്തുത ഉള്ളടക്കത്തിനു് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |