അഗ്രവാൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അഗർവാൾ
Lakshmimittal22082006.jpg Mittal.jpg Bobby Jindal, official 109th Congressional photo.jpg Sgindia.jpg Rajat Kumar Gupta - WEF Davos 2009.jpg DrGoelHiRes.jpg
Lakshmi Mittal · Sunil Mittal · Bobby Jindal · Shekhar Gupta · Rajat Gupta · Anita Goel
ആവാസവ്യവസ്ഥ
 India
Other significant population centers:
 United States
 United Kingdom
 Canada
ഭാഷകൾ

Hindi, Punjabi, Marwari, English

മതം

Hinduism · Jainism

ബന്ധമുള്ള മറ്റു സമൂഹങ്ങൾ

Indo-Aryan peoples · Maheshwari · Sarawagi · Oswal

ഉത്തരേന്ത്യയിലെ വൈശ്യസമുദായമാണ് അഗ്രവാൾ. ഉത്തർപ്രദേശ്, ബീഹാർ‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് അഗ്രവാൾ സമുദായത്തിൽപ്പെട്ട ആളുകൾ തിങ്ങിപ്പാർക്കുന്നത്. ഇവരുടെ സാമൂഹികാചാരമര്യാദകൾ ഒട്ടുമുക്കാലും ക്ഷത്രിയരുടേതു പോലെയാണ്. മുഗൾ ചക്രവർത്തിമാരുടെ ഭരണകാലത്ത് കൊട്ടാരങ്ങളിൽ ചന്ദനത്തിരി (അഗർബത്തി) കത്തിച്ചു വയ്ക്കുന്നതിന് നിയുക്തരായിരുന്ന ജീവനക്കാരെ അഗർവാല (ചന്ദനക്കാരൻ) എന്നു വിളിച്ചുപോന്നിരുന്നുവെന്നും ഈ പദം ലുപ്തമായി അഗ്രവാൾ ആയിത്തീർന്നുവെന്നുമാണ് ഐതിഹ്യം. ആദ്യകാലത്ത് ഇവർ കായസ്ഥവിഭാഗത്തിൽ പെട്ടവരായിരുന്നു. പില്ക്കാലത്ത് ഈ തൊഴിലിൽ ഏർപ്പെട്ടവർ എല്ലാം അഗ്രവാൾ മാരായിത്തീർന്നു. അഗർവാൾ എന്നും ഈ പദത്തിന് പ്രയോഗഭേദമുണ്ട്.

Heckert GNU white.svg കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഗ്രവാൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"http://ml.wikipedia.org/w/index.php?title=അഗ്രവാൾ&oldid=1697652" എന്ന താളിൽനിന്നു ശേഖരിച്ചത്