അഗോണിരേഖ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വടക്കുനോക്കിയന്ത്രം യഥാർഥ ഉത്തരദിശയെ കാണിക്കുന്ന, ഭൂമിയിലെ ബിന്ദുക്കളെ യോജിപ്പിക്കുന്ന സാങ്കല്പികരേഖയാണ് അഗോണിരേഖ
കാന്തിക ഉത്തരദിശ യഥാർഥ ഉത്തരദിശയിൽ നിന്നും വ്യതിചലിച്ചുകാണുന്നു. ഈ വ്യതിചലനം തികച്ചും സ്ഥാനീയമാണ്. ഇതിന്റെ കോണീയ അളവാണ് കാന്തിക ദിക്പാതം (Magnetic Declination). കാന്തസൂചി യഥാർഥ ഉത്തരദിശയെ കാണിക്കുന്ന ബിന്ദുക്കളിലെ ദിക്പാതം പൂജ്യം ഡിഗ്രി ആയിരിക്കും. അഗോണോസ് എന്ന ഗ്രീക്കു പദത്തിന്റെ അർഥം തന്നെ കോണുകളില്ലാത്തത് എന്നാണ്. 0o ദിക്പാതമുള്ള രേഖയാണ് അഗോണികരേഖ. സമദിക്പാത (Isogonic) രേഖകളോടൊപ്പമാണ് ഭൂപടങ്ങളിൽ ഇവയെ രേഖപ്പെടുത്തുന്നത്.
[തിരുത്തുക] പുറംകണ്ണികൾ
| കടപ്പാട്: ഈ ലേഖനം, കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അഗോണിരേഖ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്കു് പകർത്തിയതിനു് ശേഷം പ്രസ്തുത ഉള്ളടക്കത്തിനു് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |