അഗസ്റ്റസ്
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
| സീസർ അഗസ്റ്റസ് | |
|---|---|
| റോമാ സാമ്രാജ്യത്തിന്റെ ചക്രവർത്തി | |
| [[File: |
|
| ഭരണകാലം | ജനുവരി 16 27 BC – ഓഗസ്റ്റ് 19 AD 14 |
| പൂർണ്ണനാമം | ഗയസ് ജൂലിയസ് സീസർ ഒക്ടേവിയാനസ് |
| അടക്കം ചെയ്തത് | മുസോളിയം ഓഫ് അഗസ്റ്റസ് |
| മുൻഗാമി | ഗയസ് ജൂലിയസ് സീസർ |
| പിൻഗാമി | ടൈബീരിയസ്, മൂന്നാമത്തെ ഭാര്യയിൽ ദത്തു പുത്രൻ |
| ഭാര്യ | 1) ക്ലോഡിയ പൾക്ര ? – 40 BC 2) സ്ക്രൈബോനിയ 40 BC – 38 BC 3) ലിവിയ ഡ്രസില്ല 38 BC – AD 14 |
| അനന്തരവകാശികൾ | ജൂലിയ ദ എൽഡർ; ഗയസ് സീസർ (ദത്ത്); ലൂഷ്യസ് സീസർ (ദത്ത്); ടൈബീരിയസ് (ദത്ത്) |
| രാജകൊട്ടാരം | ജൂലിയോ ക്ലോഡിയൻ |
| പിതാവ് | ഗയസ് ഒക്ടേവിയസ്; ജൂലിയസ് സീസർ (ദത്തെടുത്തു) |
| മാതാവ് | അതിയ ബാലബ സീസോണിയ |
ഗയസ് ജൂലിയസ് സീസർ ഒക്ടേവിയാനസ് എന്ന അഗസ്റ്റസ് റോമൻ സാമ്രാജ്യത്തിന്റെ ആദ്യത്തെ ചക്രവർത്തിയായിരുന്നു. ക്രിസ്തുവിനു മുൻപ് 27-ആമാണ്ടുമുതൽ ക്രിസ്തു വർഷം 14-ൽ മരണമടയുന്നതുവരെ ജൂലിയസ് സീസറിന്റെ മരുമകനായ അഗസ്റ്റസ് റോമാ സാമ്രാജ്യം ഭരിച്ചു.
43 ബി.സിയിൽ മാർക്ക് ആന്റണിയോടും മാർക്കസ് അമേലിയസ് ലെപിഡസിനോടുമൊപ്പം ചേർന്ന ഒക്ടേവിയൻ 44-ൽ സീസറിന്റെ വധത്തോടെ പട്ടാള ഏകാധിപത്യം നടപ്പിലാക്കി. ഇത് റോമാ ചരിത്രത്തിലെ രണ്ടാം ട്രയംവിറേറ്റ് (Triumvirate) സ്ഥാപിച്ചു. അധികം കഴിയുന്നതിനു മൂന്നു പേരുടെ ഇടയിലുമുണ്ടായിരുന്ന വീക്ഷണഭിന്നതകൾ ട്രയംവിറേറ്റിന്റെ പതനത്തിനു വഴിയൊരുക്കി. ഒടുവിൽ ലെപിഡസ് പലായനം ചെയ്യുകയും ആക്ടിയത്തിലെ യുദ്ധത്തിൽ ഒക്ടേവിയന്റെ സൈന്യത്തോടു തോറ്റ മാർക്ക് ആന്റണി ആത്മഹത്യ ചെയ്യുകയും ചെയ്തു.
അതിനുശേഷം, റോമിലെ ഭരണ സംവിധാനം ഏകഭരണാധികാരിയുടെ കീഴിൽ ഭരണം നടത്തുന്ന റോമൻ സെനറ്റെന്ന നിലയിലേക്ക് അഗസ്റ്റസ് പുനഃസംവിധാനം ചെയ്തു. വർഷങ്ങൾ കൊണ്ടാണ് ഇത്തരമൊരു ഭരണസംവിധാനം ഒരു റിപ്പബ്ലിക്കൻ രാജ്യത്തിനു ചേരുന്ന നിലയിലേക്ക് രൂപപ്പെടുത്തിയത്. പുതിയരൂപത്തിലെ റോമൻ ചക്രവർത്തിപദം മുൻകാലങ്ങളിൽ സീസറും മറ്റുള്ളവരും അനുഭവിച്ചിരുന്നത് പോലെ സ്വേച്ഛാധിപത്യമായിരുന്നില്ല. അഗസ്റ്റസ് സ്വേച്ഛാധിപതിയുടെ സ്ഥാനം നിരസിക്കുകയും സെനറ്റ് തന്നിൽ നിക്ഷേപിച്ച ഒരു പറ്റം അധികാരങ്ങൾ മാത്രം കൈയാളുകയും ചെയ്തു പോന്നു. അദ്ദേഹത്തിന്റെ ഭരണകാലത്ത് യുദ്ധത്തിൽ നേടിയ സമ്പത്തും, വലിയൊരു വിഭാഗം പട്ടാളക്കാരുടെ വിധേയത്വവും നൽകിയ സ്വാധീനവും ജനസമ്മതിയും സെനറ്റിന്റെ തീരുമാനങ്ങളിൽ ഇടപെടാനും രാജ്യത്താകമാനം സമാധാനം നിലനിർത്താനും അദ്ദേഹത്തിനു കഴിഞ്ഞു.