ദയാമണി ബാർല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദയാമണി ബാർല
Dayamani Barla in ViBGYOR Film Festival, 2012
ദേശീയതIndian
തൊഴിൽപ്രക്ഷോഭക, പത്രപ്രവർത്തക
സംഘടന(കൾ)ആദിവാസി, മൂലവാസി, അഷ്റ്റിവ രക്ഷ മഞ്ച്
പുരസ്കാരങ്ങൾCounter Media Award for Rural Journalism in 2000, National Foundation for India Fellowship in 2004

ജാർഖണ്ഡിലെ ആദിവാസി വിഭാഗത്തിൽ നിന്നുള്ള പത്രപ്രവർത്തകയും പ്രക്ഷോഭകയുമാണ് ദയാമണി ബാർല. നാല്പതിൽ പരം ഗ്രാമങ്ങളെ വഴിയാധാരമാക്കുന്നു എന്ന് ആരോപിക്കപ്പെടുന്ന ആർസിലർ മിറ്റലിന്റെ ഉരുക്കു നിർമ്മാണശാലക്കെതിരെ പ്രക്ഷോഭം നയിച്ചതിലൂടെയാണ് ദയാമണി ബാർല ശ്രദ്ധിക്കപ്പെടുന്നത്. പത്രപ്രവർത്തനത്തിനുള്ള നിരവധി പുരസ്കാരങ്ങൾ ഇവരെ തേടിയെത്തിയിട്ടുണ്ട്.[1]

ജീവിതം[തിരുത്തുക]

ജാർഖണ്ഡിലെ ഒരു ആദിവാസി കുടുംബത്തിലാണ് ദയാമണി ബാർല ജനിച്ചത്. മുണ്ട എന്ന ഗോത്ര വിഭാഗത്തിൽ പെടുന്നവരാണിവർ. മാതാപിതാക്കൾ വിവിധ പട്ടണങ്ങളിൽ വേലക്കാരായി പണിയെടുക്കുമ്പോൾ ദയാമണി സ്കൂളിൽ പഠിക്കുന്ന സമയത്ത് തന്നെ ജാർഖണ്ഡിലെ കൃഷിയിടങ്ങളിൽ ദിവസക്കൂലിക്കായി പണിയെടുത്തിരുന്നു . പഠനം തുടരുന്നതിനായി റാഞ്ചിയിലേക്ക് പോയ അവർ അവിടെ വീട്ടുവേല ചെയ്തുകിട്ടുന്ന കാഷുകൊണ്ടാണ് യൂനിവേശഴ്സിറ്റി പഠനത്തിനുള്ള ചെലവു കണ്ടെത്തിയത്. പലപ്പോഴും റയില്വേസ്റ്റേഷനുകളിലെ തിണ്ണകളിൽ ഉറങ്ങിയാണ് പത്രപ്രവത്തന വിദ്യാഭ്യാസം തുടർന്നു പോന്നത്.


അവലംബം[തിരുത്തുക]

  1. Basu, Moushumi (2008). "Steely resolve:Dayamani Barla". BBC. Retrieved 2008-10-14.
"https://ml.wikipedia.org/w/index.php?title=ദയാമണി_ബാർല&oldid=2926621" എന്ന താളിൽനിന്ന് ശേഖരിച്ചത്