തവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tava എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യൻ തവ

ഇന്ത്യയിലും പാകിസ്താനിലും പാചകത്തിനുപയോഗിക്കുന്ന ഒരു പാത്രമാണ് തവ (tava). [1] [2] വലിപ്പമേറിയതും, പരന്നതുമായ അൽ‌പം അകത്തോട് ചെറുതായി കുഴിവുള്ളതുമായ ഒരു ഡിസ്കിന്റെ രൂപത്തിലുള്ള പാത്രമാണിത്. കാസ്റ്റ് അയേൺ, സ്റ്റീൽ , അലുമിനിയം എന്നിവയിലേതെങ്കിലുമുപയോഗിച്ചാണ് ഇത് ഉണ്ടാക്കുന്നത്.ടെഫ്ലോൺ പൂശിയ തവകൾ ആണ് കൂടുതലും പ്രചാരത്തിലുള്ളത്. പൊതുവെ ഇതിൽ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ റൊട്ടി , പലതരം ഇന്ത്യൻറൊട്ടികളായ ചപ്പാത്തി, പറാത്ത, ചാപ്, പാവ് ബാജി, ചാട് എന്നിവയാണ്. തെക്കേ ഇന്ത്യൻ വിഭവങ്ങളായ ദോശ, പേസരട്ട് എന്നിവ തവ ഉപയോഗിച്ചാണുണ്ടാക്കുന്നത്. തവ ഫ്രൈ, തവ മസാല എന്നിവയും തവയിലാണുണ്ടാക്കുന്നത്.

അവലംബം[തിരുത്തുക]

  1. "Your Desi (Indian) Kitchen on the Net". Retrieved 2008-04-01.
  2. "Pots, Pans, and Griddles". Archived from the original on 2008-10-14. Retrieved 2008-05-01.
"https://ml.wikipedia.org/w/index.php?title=തവ&oldid=3633666" എന്ന താളിൽനിന്ന് ശേഖരിച്ചത്