മോളിയർ രേഖാചിത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mollier diagram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജലത്തിന്റേയും നീരeവിയുടേയും മോളിയർ എന്താൽപ്പി - എൻട്രോപ്പി രേഖാചിത്രം

ഒരു താപഗതിക വ്യവസ്ഥയുടെ മൊത്തം താപത്തെ എൻട്രോപ്പിയുമായി ബന്ധിപ്പിക്കുന്ന രേഖാചിത്രമാണ് മോളിയർ രേഖാചിത്രം.[1] വ്യവസ്ഥയുടെ എന്താൽപ്പിയെ വിശദീകരിക്കാൻ ഈ രേഖാചിത്രം പര്യാപ്തമായതിനാൽ എന്താൽപ്പി - എൻട്രോപ്പി രേഖാചിത്രം എന്നും എച്ച് - എസ് രേഖാചിത്രം എന്നും ഇത് അറിയപ്പെടുന്നു.[2] ഒരു സാധാരണ മോളിയർ രേഖാചിത്രത്തിൽ 0.01 - 1000 ബാർ മർദ്ദം 800 ഡിഗ്രീ സെൽസ്യസ് വരെയുള്ള ഊഷ്മാവിനേയും ഉൾപ്പെടുത്തിയിട്ടുണ്ടാകും.[3] ഈ രേഖാചിത്രം എന്താൽപ്പിയെ (), എന്ന സമവാക്യ പ്രകാരം ആന്തരിക ഊർജം (), മർദ്ദം(), വ്യാപ്തം() എന്നിവയുടെ രൂപത്തിൽ ചിത്രീകരിക്കുന്നു.

അവലംബം[തിരുത്തുക]

  1. R. K. Rajput (2009), Engineering Thermodynamics, Infinity Science Series / Engineering series (3 ed.), Jones & Bartlett Learning, p. 77, ISBN 978-1-934015-14-8, retrieved 2010-06-25
  2. Y. V. C. Rao (2004), An Introduction to Thermodynamics, Universities Press, p. 70, ISBN 978-81-7371-461-0, retrieved 2010-06-25
  3. T.D. Eastop, A. Mcconkey (15 Mar 1993), Applied Thermodynamics for Engineering Technologists (Paperback) (5 ed.), Longman, ISBN 978-0-582-09193-1 {{citation}}: |format= requires |url= (help)
"https://ml.wikipedia.org/w/index.php?title=മോളിയർ_രേഖാചിത്രം&oldid=2971162" എന്ന താളിൽനിന്ന് ശേഖരിച്ചത്