പുൽച്ചാടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Grasshopper എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Caelifera
പുൽച്ചാടി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Subphylum:
Class:
Order:
Suborder:
Caelifera
Families

Superfamily: Tridactyloidea

Superfamily: Tetrigoidea

Superfamily: Eumastacoidea

Superfamily: Pneumoroidea

Superfamily: Pyrgomorphoidea

Superfamily: Acridoidea

Superfamily: Tanaoceroidea

Superfamily: Trigonopterygoidea

ശക്തി കൂടിയ വലിയ പിൻ കാലുകൾ ഉള്ള ഷഡ്പദമാണ് പുൽച്ചാടി. ഇളം പുല്ലും ഇലകളുമാണ് ഇവയുടെ പ്രിയ ആഹാരം. പുല്ലുകളിൽ കാണപ്പെടുന്ന ഇവ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് ചാടി സഞ്ചരിക്കുന്നതിനാൽ പുൽച്ചാടി എന്ന് വിളിക്കപ്പെടുന്നു. പിൻ കാലുകളുടെ ശക്തി ഉപയോഗിച്ചാണ് ഇവ ചാടുന്നത്. ഒന്നു രണ്ടു മീറ്റർ ദൂരം ഒറ്റക്കുതിപ്പിൽ ചാടുവാൻ പുൽച്ചാടിക്ക് കഴിയും. ഞൊടിയിട കൊണ്ട് ഇരിപ്പിടം മാറുന്ന ഇവ വിട്ടിൽ, പച്ചത്തുള്ളൻ എന്നും അറിയപ്പെടുന്നു.

സസ്യങ്ങളുടെ നിറവുമായുള്ള സാമ്യം ഇവയെ ശത്രു പക്ഷികളുടെ ആക്രമണത്തിൽ നിന്നു രക്ഷപെടാൻ സഹായിക്കുന്നു. മണ്ണിനും ഉണങ്ങിയ പുല്ലിനും സമാനമായ തവിട്ടു നിറത്തിലും, പച്ചനിറത്തിലും പുൽച്ചാടികളെ കണ്ടുവരുന്നു. ഭൂമുഖത്ത് 20,000 ഇനം പുൽച്ചാടികൾ ഉള്ളതായി പറയപ്പെടുന്നു.

അപരനാമങ്ങൾ[തിരുത്തുക]

പച്ചക്കുതിര, പച്ചത്തുള്ളൻ, പച്ചപ്പയ്യ്, പച്ചചാടൻ, പുൽപ്പോത്ത്, തത്താമുള്ള്, പച്ചിലപശു വിട്ടിൽ എന്നീ വിവിധനാമങ്ങളിൽ പലയിടങ്ങളിലായി അറിയപ്പെടുന്നു.


ചിത്രശാല[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പുൽച്ചാടി&oldid=3814281" എന്ന താളിൽനിന്ന് ശേഖരിച്ചത്