പുൽച്ചാടി
| Caelifera | |
|---|---|
| പുൽച്ചാടി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Arthropoda |
| ഉപഫൈലം: | Hexapoda |
| ക്ലാസ്സ്: | Insecta |
| നിര: | Orthoptera |
| ഉപനിര: | Caelifera |
| Families | |
|
Superfamily: Tridactyloidea Superfamily: Tetrigoidea Superfamily: Eumastacoidea
Superfamily: Pneumoroidea Superfamily: Pyrgomorphoidea Superfamily: Acridoidea
Superfamily: Tanaoceroidea Superfamily: Trigonopterygoidea |
|
ശക്തി കൂടിയ വലിയ പിൻ കാലുകൾ ഉള്ള ഷഡ്പദമാണ് പുൽച്ചാടി. ഇളം പുല്ലും ഇലകളുമാണ് ഇവയുടെ പ്രിയ ആഹാരം. പുല്ലുകളിൽ കാണപ്പെടുന്ന ഇവ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് ചാടി സഞ്ചരിക്കുന്നതിനാൽ പുൽച്ചാടി എന്ന് വിളിക്കപ്പെടുന്നു. പിൻ കാലുകളുടെ ശക്തി ഉപയോഗിച്ചാണ് ഇവ ചാടുന്നത്. ഒന്നു രണ്ടു മീറ്റർ ദൂരം ഒറ്റകുതിപ്പിൽ ചാടുവാൻ പുൽച്ചാടിക്ക് കഴിയും. ഞൊടിയിട കൊണ്ട് ഇരിപ്പിടം മാറുന്ന ഇവ വിട്ടിൽ, പച്ചത്തുള്ളൻ എന്നും അറിയപ്പെടുന്നു.
സസ്യങ്ങളുടെ നിറവുമായുള്ള സാമ്യം ഇവയെ ശത്രു പക്ഷികളുടെ ആക്രമണത്തിൽ നിന്നു രക്ഷപെടാൻ സഹായിക്കുന്നു. മണ്ണിനും ഉണങ്ങിയ പുല്ലിനും സമാനമായ തവിട്ടു നിറത്തിലും, പച്ചനിറത്തിലും പുൽച്ചാടികളെ കണ്ടുവരുന്നു. ഭൂമുഖത്ത് 20,000 ഇനം പുൽച്ചാടികൾ ഉള്ളതായി പറയപ്പെടുന്നു.
[തിരുത്തുക] ചിത്രശാല
- പുൽച്ചാടിയുടെ ചിത്രങ്ങൾ