കണ്ടിന്വം ഹൈപ്പോതിസീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Continuum hypothesis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ഗണവും എണ്ണൽ സംഖ്യകളുടെ ഗണത്തേക്കാൾ വലുതും എന്നാൽ രേഖീയസംഖ്യകളുടെ ഗണത്തേക്കാൾ ചെറുതും ആകില്ല എന്ന പരികല്പനയാണ‌് കണ്ടിന്വം ഹൈപ്പോതിസീസ് (continuum hypothesis). 1877-ൽ ജ്യോർജ് കാൻ്റർ ആണ് ഈ പരികൽപന പ്രസ്താവിച്ചത്.

എണ്ണൽസംഖ്യകളുടെ അംഗസംഖ്യ (Cardinality) അനന്തമാണ്. രേഖീയസംഖ്യകൾക്കും അതുപോലെതന്നെ. പക്ഷേ എണ്ണൽ സംഖ്യകളെക്കാൾ കൂടുതൽ രേഖീയസംഖ്യകളുണ്ട്. നമ്മൾ പറയാറുളളത് എണ്ണൽസംഖ്യകളുടെ അംഗസംഖ്യയും രേഖീയസംഖ്യകളുടെ അംഗസംഖ്യയും അനന്തമാണ് എന്നാണ്. എന്നാൽ രേഖീയസംഖ്യകളുടെ അംഗസംഖ്യ എണ്ണൽസംഖ്യകളുടേതിനേക്കാൾ കൂടുതലാണ്.

1900-ൽ ഡേവിഡ് ഹിൽബർട്ട് പ്രസിദ്ധപ്പെടുത്തിയ 23 സമസ്യകളിൽ ആദ്യത്തേതാണ് ഈ പരികല്പന. 1939-ൽ കർട്ട് ഗോഡൽ ഈ പരികൽപനയെ തെറ്റാണെന്ന് തെളിയിക്കാനാകില്ലെന്ന് സെർമെലോ-ഫ്രാൻകൽ ഗണസിദ്ധാന്തം ഉപയോഗിച്ച് കാണിച്ചുതന്നു. സെർമെലോ-ഫ്രാൻകൽ ഗണസിദ്ധാന്തം ഗണിതശാസ്ത്രത്തിൽ പൊതുവായി ഉപയോഗിക്കപ്പെടുന്ന ഗണസിദ്ധാന്തമാണ്. 1960-ൽ പോൾ തുടർമാനപരികൽപന തെളിയിക്കുന്നതിന് കോഹൻ സെർമെലോ-ഫ്രാൻകൽ ഗണസിദ്ധാന്തം ഉപയോഗിക്കാനാകില്ലെന്ന് കാണിച്ചുകൊടുക്കുകയും തുടർന്ന‌് അദ്ദേഹത്തിന് ഫീൽഡ്സ് മെഡൽ ലഭിക്കുകയുമുണ്ടായി.