അമ്പിളി (ഗായിക)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ambili എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Ambili (Singer)
ജന്മനാമംPadmaja Thampi
ജനനംThiruvananthapuram, Kerala, India
വിഭാഗങ്ങൾPlayback singing, Carnatic music
ഉപകരണ(ങ്ങൾ)Vocals
വർഷങ്ങളായി സജീവം1970–1987
ലേബലുകൾAudiotracs

1970 മുതൽ 2000 വരെ മലയാളത്തിൽ സജീവമായിരുന്ന ഒരു ഗായികയാണ് അമ്പിളി. 200 ലധികം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.[1]. ഊഞ്ഞാലാ ഊഞ്ഞാലാ[2](വീണ്ടും പ്രഭാതം 1973), തേടിവരും കണ്ണുകളിൽ(സ്വാമി അയ്യപ്പൻ 1975), ഏഴു നിലയുള്ള ചായക്കട(ആരവം 1978) തന്നന്നം താന്നന്നം (യാത്ര 1985) എന്നിവ അമ്പിളി ആലപിച്ചിട്ടുള്ള ചില ഗാനങ്ങളിൽ പ്രമുഖമായതാണ്.

ജീവിതരേഖ[തിരുത്തുക]

എഴുപതുകളുടെ ആദ്യം ചലച്ചിത്രപിന്നണിഗാനരംഗത്തു് തിളക്കത്തോടെ കടന്നു വന്ന ഗായിക. ശരിയായ പേരു് പത്മജാ തമ്പി. തിരുവനന്തപുരത്താണു് ജനനം. അച്ഛൻ ആർ.സി. തമ്പി. അമ്മ സുകുമാരിയമ്മ. സംഗീതത്തിൽ വളരെ അഭിരുചി ഉണ്ടായിരുന്ന അമ്മ ശ്രീ മലബാർ ഗോപാലൻ നായരുടെ ശിഷ്യ ആയിരുന്നു. ചെറുപ്പത്തിൽ തന്നെ, ഏകദേശം 3 വയസ്സു മുതൽ തന്നെ, പാട്ടിൽ അഭിരുചി പ്രകടിപ്പിച്ചു തുടങ്ങി. അമ്മയാണു് ഏറ്റവും പ്രോത്സാഹിപ്പിച്ചിരുന്നതു്. ആകാശവാണിയിലെ സംഗീതജ്ഞനായിരുന്ന ശ്രീ എസ്. രത്നാകരന്റെ കീഴിൽ ചെറുപ്പം മുതൽ ശാസ്ത്രീയസംഗീതം അഭ്യസിച്ചു തുടങ്ങി. സ്കൂൾ/കോളേജ് യുവജനോത്സവങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു[3]. ചലച്ചിത്രരംഗത്തു കടന്നു വരാനായി മാതാപിതാക്കളോടൊപ്പം മദ്രാസിലേക്കു താമസം മാറ്റി. അവിടെ ശ്രീ ദക്ഷിണാമൂർത്തിയുടെ ശിഷ്യയായി. 1970 ൽ ‘ശബരിമല ശ്രീ ധർമ്മശാസ്താ’ എന്ന ചിത്രത്തിൽ ‘കരാഗ്രേ വസതേ’ എന്ന ഗാനമാണു് ആദ്യഗാനം. എങ്കിലും 1972ൽ “ശ്രീ ഗുരുവായൂരപ്പൻ”എന്ന ചിത്രത്തിലെ ‘ഗുരുവായൂരപ്പന്റെ തിരുവമൃതേത്തിനു്’ എന്ന ഗാനത്തിലൂടെയാണു് ശ്രദ്ധിക്കപ്പെട്ടതു്. ചെറിയ കുട്ടികളുടെ സ്വരവുമായി ചേർച്ചയുണ്ടായിരുന്നതിനാൽ ബേബി സുമതിക്കു വേണ്ടി കുറേയേറെ ഗാനങ്ങൾ ആലപിച്ചു. 1973 ൽ ‘വീണ്ടും പ്രഭാത‘ത്തിലെ ‘ഊഞ്ഞാലാ’ എന്ന ഗാനം വളരെ ശ്രദ്ധിക്കപ്പെട്ടു. 1975 ൽ ‘സ്വാമി അയ്യപ്പനു’ വേണ്ടി പാടിയ ‘തേടി വരും കണ്ണുകളിൽ’ എന്ന സൂപ്പർ ഹിറ്റ് ഗാനം സവിശേഷശ്രദ്ധ നേടിക്കൊടുത്തു. തൊണ്ണൂറുകളുടെ ആദ്യം വരെ ചലച്ചിത്രപിന്നണിഗാനരംഗത്തു് സജീവമായിരുന്നു.[4]

റോക് ശൈലിയിലുള്ള ഗാനങ്ങൾ ഇടകലർത്തിയുള്ള ശ്രീമതി അമ്പിളിയുടെ ഗാനമേളകൾ വളരെ പ്രസിദ്ധമായിരുന്നു.

ഇപ്പോൾ താമസം ചെന്നൈയിൽ. ചലച്ചിത്രസംവിധായകനായിരുന്ന ശ്രീ രാജശേഖരനാണു് ഭർത്താവു്. രണ്ടു കുട്ടികൾ. 2009 ൽ സുഹൃത്തു് ശ്രീമതി മായാ മോഹനുമൊത്തു് ‘മായമ്പ് ഗോൾഡൻ മെലഡീസ്’ എന്ന ഗാനമേളസമിതി രൂപീകരിച്ചു് സംഗീതരംഗത്തു് ഇപ്പോഴുംസജീവമായി തുടരുന്നു.

അവലംബം[തിരുത്തുക]

  1. http://www.malayalasangeetham.info/displayProfile.php?category=singers&artist=Ambili
  2. http://www.malayalachalachithram.com/song.php?i=2974
  3. "അമ്പിളി". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 20 ജൂൺ 2022.
  4. http://www.malayalachalachithram.com/song.php?i=3674
"https://ml.wikipedia.org/w/index.php?title=അമ്പിളി_(ഗായിക)&oldid=3788879" എന്ന താളിൽനിന്ന് ശേഖരിച്ചത്