1729 (സംഖ്യ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1729 എന്നത് ഹാർഡി-രാമാനുജൻ സംഖ്യ എന്നറിയപ്പെടുന്നു. വ്യത്യസ്ത രീതിയിൽ രണ്ടു ക്യൂബുകളുടെ(cube: x^3) തുകയായി എഴുതാവുന്ന ഏറ്റവും ചെറിയ സംഖ്യയാണിത്. അതിങ്ങനെയാണ്‌ എഴുതുന്നത്.

1729=1^3+12^3=9^3+10^3

ഈ സംഖ്യയെ ഹാർഡി-രാമാനുജൻ സംഖ്യ എന്നു വിളിച്ചതിനു പിന്നിൽ ഒരു കഥയുണ്ട്. ശ്രീനിവാസ രാമാനുജൻ രോഗബാധിതനായി ഒരിക്കൽ ലണ്ടനിലെ പുടിനിയിലെ ഒരു ആശുപത്രിയിൽ കിടക്കുകയായിരുന്നു. രാമാനുജനെ സന്ദർശിക്കാൻ ഇംഗ്ലീഷ് ഗണിതശാസ്ത്രജ്ഞനായ ജി.എച്ച്. ഹാർഡി ഒരു ടാക്സി കാറിൽ വന്നു. ആ കാറിന്റെ നമ്പർ രാമാനുജൻ ദൂരെ നിന്നും ശ്രദ്ധിച്ചിരുന്നു. ഹാർഡി രാമാനുജനടുത്തെത്തിയപ്പോൾ കാറിന്റെ നമ്പറിന്റെ പ്രത്യേകത രാമാനുജൻ ഹാർഡിയോടു ചോദിച്ചു. ഹാർഡി അതൊരു സാധാരണ നമ്പർ ആണെന്നു പറഞ്ഞു. രാമാനുജൻ പറഞ്ഞു. "അല്ല.രണ്ടു പോസറ്റീവ് ക്വൂബുകളുടെ തുകയായി എഴുതാവുന്ന ഏറ്റവും ചെറിയ സംഖ്യയാണത്"[1].

മറ്റൊരു കഥ :

ശ്രീനിവാസ രാമാനുജൻ രോഗബാധിതനായി ഒരിക്കൽ ലണ്ടനിലെ പുടിനിയിലെ ഒരു ആശുപത്രിയിൽ കിടക്കുകയായിരുന്നു. രാമാനുജനെ സന്ദർശിക്കാൻ ഹാർഡി ഒരു ടാക്സി കാറിൽ വന്നു. ആ കാറിന്റെ നമ്പർ 1729 ആയിരുന്നു. ഹാർഡി രാമാനുജനോട് പറഞ്ഞു : "ഞാൻ വന്ന കാറിന്റെ നമ്പർ 1729 ആയിരുന്നു. ഒരു പൊട്ട സംഖ്യയാണത്. കാരണം ആ കാറിൽ വന്നപ്പോൾ താങ്കൾ രോഗശയ്യയിൽ കിടക്കുന്നത് കാണേണ്ടി വന്നില്ലേ." അപ്പോൾ രാമാനുജൻ പറഞ്ഞു. "അല്ല.അതൊരു പൊട്ട സംഖ്യയല്ല. രണ്ടു പോസറ്റീവ് ക്വൂബുകളുടെ തുകയായി എഴുതാവുന്ന ഏറ്റവും ചെറിയ സംഖ്യയാണത്."

അവലംബം[തിരുത്തുക]

  1. http://www-gap.dcs.st-and.ac.uk/~history/Quotations/Hardy.html
"http://ml.wikipedia.org/w/index.php?title=1729_(സംഖ്യ)&oldid=1699626" എന്ന താളിൽനിന്നു ശേഖരിച്ചത്