ഹേലി ബെന്നെറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹേലി ബെന്നെറ്റ്
ജനനം
ഹെലി ലോറൈൻ കീലീംഗ്

(1988-01-07) ജനുവരി 7, 1988  (36 വയസ്സ്)
തൊഴിൽ
  • നടി
  • ഗായിക
  • നർത്തകി
സജീവ കാലം2007–ഇതുവരെ
പങ്കാളി(കൾ)ജോ റൈറ്റ്
കുട്ടികൾ1

ഹേലി ലോറൈൻ കീലിംഗ് (ജനനം: ജനുവരി 7, 1988) ഹേലി ബെന്നെറ്റ് എന്ന പേരിലറിയപ്പെടുന്ന ഒരു അമേരിക്കൻ അഭിനേത്രിയും ഗായികയുമാണ്. മ്യൂസിക് ആന്റ് ലിറിക്സ് (2007) എന്ന റൊമാന്റിക് ചിത്രത്തിലൂടെ പോപ്പ് താരം കോറ കോർമാൻ എന്ന കഥാപാത്രമായി അരങ്ങേറ്റം കുറിക്കുകയും അതിനുശേഷം ദ ഹൌണ്ടിംഗ് ഓഫ് മോളി ഹാർട്ട്ലി (2008), കോളേജ് (2008), ദി ഹോൾ (2009), കബൂം (2010) ദി ഇക്വലൈസർ (2014), ക്രിസ്റ്റി (2014), ഹാർഡ്‌കോർ ഹെൻറി (2015), ദി മാഗ്നിഫിഷ്യന്റ് സെവൻ (2016), ദി ഗേൾ ഓൺ ദി ട്രെയിൻ (2016), താങ്ക്യു ഫോർ യുവർ സർവ്വീസ് (2017), ദ സ്വാളോ (2019). എന്നീ ചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ട് ശ്രദ്ധേയയായി.

ആദ്യകാലം[തിരുത്തുക]

ബെന്നറ്റിന്റെ മാതാപിതാക്കളായ ലീലാനി (മുമ്പ്, ഡോർസി ബെന്നറ്റ്), റൊണാൾഡ് കീലിംഗ്[1][2] എന്നിവർ ദേവാലയത്തിൽവച്ചു കണ്ടുമുട്ടുകയും അവളെ ഗർഭം ധരിച്ചിരിക്കെ ഹിച്ച്ഹൈക്ക് ചെയ്ത് ഫ്ലോറിഡയിലേക്ക് പോകുകയും ചെയ്തു.[3] അവൾ ഇംഗ്ലീഷ്, സ്കോട്ടിഷ്, ഐറിഷ്, ജർമ്മൻ, ലിത്വാനിയൻ വംശജയാണ്. ഫ്ലോറിഡയിലെ ഫോർട്ട് മയേഴ്സിൽ ജനിച്ച ഹേലി ബെന്നറ്റ് വളർന്നത് ഫ്ലോറിഡയിലെ നേപ്പിൾസിലാണ്.[4] ബെന്നറ്റിന് ആറുവയസ്സുള്ളപ്പോൾ അവളുടെ മാതാപിതാക്കൾ വിവാഹമോചനം നേടുകയും പിതാവിനോടൊപ്പം അവൾ ഒഹായോയിലേക്ക് മാറുകയും അദ്ദേഹം അവിടെ ഒരു വാഹനം നന്നാക്കൽ കേന്ദ്രം തുറക്കുകയം ചെയ്തു.[5]

അവലംബം[തിരുത്തുക]

  1. "Haley Bennett: Biography". AskMen. 2007. Archived from the original on 2017-08-27. Retrieved August 18, 2010. Haley Keeling was born in 1989 in Fort Myers, Florida, but she was raised in Naples, Florida and in Ohio.
  2. Kate Rich (February 14, 2007). "New Hollywood star has ties to Naples, Florida and Northeast Ohio". The Review. Alliance Publishing Co. Archived from the original on July 26, 2011. Retrieved August 18, 2010.
  3. "How Haley Bennett Became 2016's Hottest Young Breakout Star". Rolling Stone. November 23, 2016. Archived from the original on 2018-03-25. Retrieved March 25, 2018.
  4. "Haley Bennett: Biography". AskMen. 2007. Archived from the original on 2017-08-27. Retrieved August 18, 2010. Haley Keeling was born in 1989 in Fort Myers, Florida, but she was raised in Naples, Florida and in Ohio.
  5. "How Haley Bennett Became 2016's Hottest Young Breakout Star". Rolling Stone. November 23, 2016. Archived from the original on 2018-03-25. Retrieved March 25, 2018.
"https://ml.wikipedia.org/w/index.php?title=ഹേലി_ബെന്നെറ്റ്&oldid=3896696" എന്ന താളിൽനിന്ന് ശേഖരിച്ചത്