ഹെൻറി-ജോസഫ് റേഗ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നെതർലാൻഡിലെ ഹബ്സ്ബർഗിലെ ല്യൂവൻ സർവ്വകലാശാലയിലെ വൈദ്യശാസ്ത്ര വിഭാഗത്തിലെ പ്രൊഫസറും പ്രിൻസിപ്പാളുമായിരുന്നു ഹെൻറി ജോസഫ് റേഗ (1690-1754) അവിടെ ഒരു ബൊട്ടാണിക്കൽ ഗാർഡൻ, രസതന്ത്ര, ഊർജ്ജതന്ത്ര ലബോറട്ടറികൾ, ഒരു അനാട്ടമിക്കൽ തിയേറ്റർ തുടങ്ങിയവ സ്ഥാപിച്ച വ്യക്തിയാണ് അദ്ദേഹം. അതോടൊപ്പം സർവ്വകലാശാലയുടെ ഹാളിൽ ഒരു പുതിയ ശാഖയും അദ്ദേഹം കൂട്ടിച്ചേർത്തിയിട്ടുണ്ട്.

ജീവിതം[തിരുത്തുക]

The main staircase in the "Rega Wing" of the University Hall in Leuven

1690 ഏപ്രിൽ 26-ന് ല്യൂവൻ പട്ടണത്തിലാണ് റേഗ ജനിച്ചത്. അദ്ദേഹത്തിന്റെ മാതാപിതാക്കൾ പട്ടണത്തിന്റെ അരികിലുള്ള ഡിജിലിന്റെ ഒരു പ്രവിശ്യയിൽ ബ്ലീച്ച് ജോലികൾ നടത്തിയിരുന്നു. അദ്ദേഹം 1707ൽ പതിനേഴാം വയസ്സിൽ ല്യൂവൻ സർവകലാശാലയിൽ മെട്രിക്കുലേഷൻ പാസായി. 1712ൽ വൈദ്യശാസ്ത്ര ബിരുദം കരസ്ഥമാക്കി. തുടർപഠനത്തിനായി സർവ്വകലാശാല അദ്ദേഹത്തെ പാരീസിലേക്ക് അയച്ചു. 1716 ൽ മടങ്ങിയെത്തിയ അദ്ദേഹത്തെ രസതന്ത്ര വിഭാഗത്തിലെ പ്രൊഫസറായി നിയമിച്ചു. 1718 ഫെബ്രുവരി 22 ന് ഡോക്‌ടർ ഓഫ് മെഡിസിൻ ബിരുദം നേടിയ അദ്ദേഹം അതേ വർഷം തന്നെ രസതന്ത്രത്തിനു പകരം അനാട്ടമി പഠിപ്പിക്കാൻ തുടങ്ങി. 1719 ൽ അദ്ദേഹം വൈദ്യശാസ്ത്ര പ്രൊഫസറായി നിയമിതനായി. [1]

The anatomical theatre and the entrance to the botanical garden established in Leuven by Rega

അവലംബം[തിരുത്തുക]

  1. Jan van Impe, De Leuvense universiteitsbibliotheek: historische wandelgids (Leuven, 2012), pp. 56-57.
"https://ml.wikipedia.org/w/index.php?title=ഹെൻറി-ജോസഫ്_റേഗ&oldid=3946885" എന്ന താളിൽനിന്ന് ശേഖരിച്ചത്