ഹിന റബ്ബാനി ഖർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹിന റബ്ബാനി ഖർ
حنا ربانی کھر
ഹിന റബ്ബാനി ഖർ
Minister of Foreign Affairs
പദവിയിൽ
ഓഫീസിൽ
13 February 2011
Acting: 13 February 2011 – 20 July 2011
പ്രധാനമന്ത്രിYousaf Raza Gillani
മുൻഗാമിShah Mehmood Qureshi
Minister of State for Foreign Affairs
ഓഫീസിൽ
11 February 2011 – 20 July 2011
പ്രധാനമന്ത്രിYousaf Raza Gillani
മുൻഗാമിNawabzada Malik Amad Khan
പിൻഗാമിAhmed Poria
വ്യക്തിഗത വിവരങ്ങൾ
ജനനം (1977-01-19) 19 ജനുവരി 1977  (47 വയസ്സ്)
Multan, Pakistan
രാഷ്ട്രീയ കക്ഷിPakistan Peoples Party
പങ്കാളിFeroz Gulzar
അൽമ മേറ്റർLahore University of Management Sciences
University of Massachusetts, Amherst

ഹിന റബ്ബാനി ഖർ (ജനനം-19 ജനുവരി 1977) പാകിസ്താനിലെ മുൾട്ടാനിലാണ് ജനിച്ചത്.പാകിസ്താന്റെ ആദ്യ വനിതാ വിദേശകാര്യമന്ത്രിയാണ്.

ജീവിതരേഖ[തിരുത്തുക]

പാക് പഞ്ചാബിലെ പഴയ രാഷ്ട്രീയനേതാവ് ഗുലാം നൂർ റബ്ബാനിയുടെ മകളാണ്. പഞ്ചാബ് ഗവർണറായിരുന്ന ഗുലാം മുസ്തഫ ഖർ ഹിനയുടെ അമ്മാവനാണ്. ലാഹോർ സർവകലാശാലയിൽനിന്ന് മാനേജ്‌മെൻറ് സയൻസിൽ ബിരുദവും അമേരിക്കയിലെ മസാച്ചുസെറ്റ്‌സ് സർവകലാശാലയിൽനിന്ന് ടൂറിസം-ആതിഥ്യം എന്നീ വിഷയങ്ങളിൽ ബിരുദാനന്തരബിരുദവും കരസ്ഥമാക്കി.പിതാവ് ഗുലാം നൂർ റബ്ബാനിയുടെ പ്രേരണപ്രകാരം പിന്നീട് രാഷ്ട്രീയത്തിലേക്ക് വന്നു.പാക് മുസ്‌ലിംലീഗിലായിരുന്നു ഹിന പിന്നീട് 2008-ലെ തിരഞ്ഞെടുപ്പിനു മുമ്പ് പാകിസ്താൻ പീപ്പിള്സ്ഹ പാര്ട്ടിയിൽ ചേർന്നു. അക്കൊല്ലത്തെ ആഗോള സാമ്പത്തികഫോറം, ലോകത്തിന്റെ വാഗ്ദാനമായി വിശേഷിപ്പിച്ച യുവനേതാക്കളുടെ പട്ടികയിൽ ഹിന റബ്ബാനി ഖറിന്റെ പേരുമുണ്ടായിരുന്നു. വ്യവസായിയായ ഫിറോസ് ഗുല്സടറാണ് ഹിനയുടെ ഭർത്താവ്.[1]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-07-26. Retrieved 2011-07-27.
"https://ml.wikipedia.org/w/index.php?title=ഹിന_റബ്ബാനി_ഖർ&oldid=3648797" എന്ന താളിൽനിന്ന് ശേഖരിച്ചത്