ഹാരി പോട്ടർ ആന്റ് ദ ഫിലോസഫേഴ്സ് സ്റ്റോൺ
ജെ.കെ. റൗളിങ് എഴുതിയ ഹാരി പോട്ടർ പരമ്പരയിലെ ആദ്യത്തെ പുസ്തകമാണ് ഹാരി പോട്ടർ ആന്റ് ദ ഫിലോസഫേഴ്സ് സ്റ്റോൺ (യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഹാരി പോട്ടർ ആന്റ് ദ സോർസറേഴ്സ് സ്റ്റോൺ). ഹാരി എന്ന ബാല മാന്ത്രികനാണ് ഇതിലെ പ്രധാന കഥാപാത്രം.
1997, ജൂൺ 30-ന് ലണ്ടനിൽ പ്രകാശനം ചെയ്യപ്പെട്ടു. ബ്ലൂംസ്ബെറി ആയിരുന്നു പ്രസാധകർ. ഈ പുസ്തകം ഇതേ പേരിൽത്തന്നെ ചലച്ചിത്രമാക്കപ്പെട്ടിട്ടുണ്ട്. ഹാരി പോട്ടർ പരമ്പരയിൽ ഏറ്റവുമധികം വിൽക്കപ്പെട്ടത് ഈ പുസ്തകമാണ് - ലോകവ്യാപകമായി 12 കോടി പതിപ്പുകൾ. ജനുവരി 2008 വരെയുള്ള കണക്കുകൾ അനുസരിച്ച് ലോകത്തിലെ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട പുസ്തകങ്ങളുടെ പട്ടികയിൽ 12-ആം സ്ഥാനത്താണിത്.
ഹാരി പോട്ടർ, താൻ മാന്ത്രികനാണ് എന്ന് മനസ്സിലാക്കുന്നത് ഹാരി പോട്ടർ ആന്റ് ദ ഫിലോസഫേഴ്സ് സ്റ്റോൺ എന്ന ഈ പുസ്തകത്തിലാണ്. ഹാഗ്രിഡ്, ഹോഗ്‌വാർട്ട്സ് സ്കൂളിലെ ഹെഡ്മാസ്റ്റർ ഡ്ംബ്ൽഡൊർ, പ്രൊഫസർ മക്ഗൊണഗൽ തുടങി കുറെ കഥാപാത്രങൾ ഈ ബുക്കിലുണ്ട്.ഹാരി പോട്ടർ ആദ്യമായി വോൾഡെർമോർട്ടിന്റെ കാണുന്നതും ഏറ്റുമുട്ടുന്നതും ഈ പുസ്തകത്തിലാണ്.ഫിലോസഫേഴ്സ് സ്റ്റോൺ എന്നത് ഒരു മൃതസഞ്ജീവനിയാണ്.ഇത് നേടാൻ വോൾഡെർമോർട്ട് ശ്രമിക്കുന്നതും ആ ശ്രമത്തെ ഹാരി പോട്ടർ തടയുന്നതുമാണ് കഥാസാരം.
|
||||||||||||||||||||