ഹാമേറ്റ് അസ്ഥി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഹാമേറ്റ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Bone: ഹാമേറ്റ് അസ്ഥി
വലത് കൈപ്പത്തി, കൈവെള്ള താഴേയ്ക്ക് തിരിച്ചും (ഇടത് ചിത്രം) മുകളിലേയ്ക്ക് തിരിച്ചും (വലത് ചിത്രം).
Proximal: A=സ്കഫോയ്ഡ് അസ്ഥി, B=ലൂണേറ്റ് അസ്ഥി, C=ട്രൈക്വിട്രൽ അസ്ഥി, D=പിസിഫോം അസ്ഥി
Distal: E=ട്രപീസിയം അസ്ഥി, F=ട്രപിസോയ്ഡ് അസ്ഥി, G=കാപ്പിറ്റേറ്റ് അസ്ഥി, H=ഹാമേറ്റ്
ഇടത് കയ്യിലെ ഹാമേറ്റ് അസ്ഥി
Latin ഓസ് ഹാമേറ്റം
Gray's subject #54 227
MeSH Hamate+Bone

ഹാമേറ്റ് അസ്ഥി (അൺസിഫോം അസ്ഥി) കൈക്കുഴയിലെ ആപ്പിന്റെ ആകൃതിയുള്ള ഒരസ്ഥിയാണ്. ഈ ആകൃതിയും കൊളുത്ത് പോലെ ഇതിൽ നിന്ന് മുഴച്ചു നിൽക്കുന്ന ഒരു ഭാഗവും കാരണം ഈ അസ്ഥി തിരിച്ചറിയാൻ എളുപ്പമാണ്.

കാർപൽ അസ്ഥികളിൽ മീഡിയൽ വശത്തായി താഴെയാണ് ഹാമേറ്റിന്റെ സ്ഥാനം. ഇത്ന്റെ ബേസ് ഭാഗം താഴേയ്ക്ക് നോക്കി നാലാമതും അഞ്ചാമതും മെറ്റാകാർപൽ അസ്ഥികളുമായി ചേർന്നാണിരിക്കുന്നത്. ഇതിന്റെ തലഭാഗം (അപെക്സ്/apex) മുകൾ/ലാറ്ററൽ വശങ്ങളിലേയ്ക്ക് നോക്കിയിരിക്കുന്നു. ഈ അസ്ഥി മറ്റു സസ്തനികളിലും കാണപ്പെടുന്നുണ്ട്. ഉരഗങ്ങളിലെയും ഉഭയജീവികളിലെയും നാലാമത് ഡിസ്റ്റൽ കാർപൽ അസ്ഥിക്ക് സമാനമാണ് ഹാമേറ്റ്.

ലാറ്റിൻ ഭാഷയിലെ ഹാമേറ്റസ് (കൊളുത്ത്) എന്ന വാക്കിൽ നിന്നാണ് ഹാമേറ്റിന് ഈ പേരുണ്ടായത്.

പ്രതലങ്ങൾ[തിരുത്തുക]

ആറു പ്രതലങ്ങളാണ് ഹാമേറ്റിനുള്ളത്:

  • സുപ്പീരിയർ (മുകളിലുള്ള) പ്രതലം ആപ്പിന്റെ അപെക്സ് ഭാഗത്താണ്. ഇത് വളരെ ഇടുങ്ങിയതും കോൺവെക്സ് (ഉത്തല) ആകൃതിയിലുമുള്ളതാണ്. ഇത് ലൂണേറ്റ് അസ്ഥിയുമായി സന്ധിക്കുന്നു.
  • ഇൻഫീരിയർ (കീഴെയുള്ള) പ്രതലം നാലാമതും അഞ്ചാമതും മെറ്റാകാർപൽ അസ്ഥികളുമായി സന്ധിക്കുന്നു. കോൺകേവ് (അവതല) ആകൃതിയുള്ള ഈ സന്ധികൾ തമ്മിൽ വേർതിരിക്കുന്ന ഒരു റിഡ്ജ് ഉണ്ട്.
  • ഡോർസൽ (പിൻ വശത്തുള്ള) പ്രതലം ത്രികോണാകൃതിയുള്ളതും ലിഗമെന്റ് യോജിക്കുന്നതിനാൽ പരുക്കനുമാണ്.
  • വോളാർ (കൈവെള്ളയുടെ വശത്തുള്ള) പ്രതലത്തിൽ അൾനയുടെ വശത്തായി മുന്നിലേക്കും ലാറ്ററൽ വശത്തേയ്ക്കുമായി തള്ളിനിൽക്കുന്ന ഒരു വളഞ്ഞ കൊളുത്തുപോലുള്ള മുഴയുണ്ട്.
  • മീഡിയൽ (ശരീരത്തിന്റെ മദ്ധ്യരേഖയോട് അടുത്തുള്ള) പ്രതലം ട്രൈക്വിട്രൽ അസ്ഥിയുമായി സന്ധിക്കുന്നു. സന്ധിക്കുന്ന ഭാഗത്തിന് ഒബ്ലോങ് ആകൃതിയാണുള്ളത്.
  • ലാറ്ററൽ (മദ്ധ്യരേഖയിൽ നിന്നും അകലെയുള്ള) പ്രതലം കാപ്പിറ്റേറ്റ് അസ്ഥിയുമായി മുകളിൽ പിന്നിലായുള്ള ഭാഗത്ത് സന്ധിക്കുന്നു. ബാക്കിയുള്ള ഭാഗം ലിഗമെന്റുകൾ യോജിക്കുന്നതു കാരണം പരുക്കനാണ്.

ക്ലിനിക്കൽ പ്രത്യേകത[തിരുത്തുക]

ഗോൾഫ് കളിക്കാർ പന്തടിക്കാൻ ഗോൾഫ് ക്ലബ് ചുഴറ്റുമ്പോൾ അബദ്ധത്തിൽ തറയിൽ കൊണ്ടാൽ സാധാരണ പൊട്ടാറുള്ള അസ്ഥിയാണ് ഹാമേറ്റ്. ചിലപ്പോൾ എക്സ് റേ പരിശോധനയിൽ ഈ പൊട്ടൽ കണ്ടെത്താൻ സാധിച്ചില്ലെന്നിരിക്കും. എന്തിലെങ്കിലും മുറുകെ പിടിക്കുമ്പോൾ വേദന തോന്നുകയും അസ്ഥിക്ക് മുകളിൽ വേദന തോന്നുകയുമാണ് പ്രധാന ലക്ഷണങ്ങൾ. അൾനാർ നാഡിയിൽ അസ്വസ്ഥതയും തോന്നാടുണ്ട്. ചെറുവിരലിലും ഭാഗികമായി മോതിരവിരലിലും (അൾനാർ വശത്തെ 1 1/2 വിരലുകൾ) മരവിപ്പും ബലക്ഷയവും തോന്നൽ ലക്ഷണങ്ങളാണ്.

ബേസ് ബോൾ കളിക്കാർക്കും ഈ പരിക്കുണ്ടാകാറുണ്ട്. പല പ്രഫഷണൽ ബേസ് ബോൾ കളിക്കാർക്കും ഈ അസ്ഥി എടുത്തു മാറ്റേണ്ടി വന്നിട്ടുണ്ട്. [1][2] [3][4][5] "വിൽസന്റെ കൈക്കുഴ" എന്നും ഇതിനെ വിളിക്കാറുണ്ട്.[6]

ഹാമേറ്റ് അസ്ഥിയിൽ കാൽസ്യം നിറയുന്നത് (കാൽസിഫിക്കേഷൻ) എക്സ് റേ പരിശോധനയിലൂടെ കാണുന്നത് ഓർത്തോഡോണ്ടിക്സ് വിദഗ്ദ്ധർ ചികിത്സ തിരഞ്ഞെടുക്കാൻ ഉപയോഗിക്കാറുണ്ട്.

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Snow, Chris (June 1, 2006). "Peña to have surgery". The Boston Globe. Retrieved 2011-09-02.
  2. Manuel, John (March 31, 2004). "Wrist Troubles Drain Prospects' Power". Baseball America. Archived from the original on 2017-05-31. Retrieved 2011-09-02.
  3. Benjamin, Amalie (July 27, 2007). "He's gaining in arms race". The Boston Globe. Retrieved 2011-09-02.
  4. "Dickerson has hand, wrist surgery". ESPN. Associated Press. May 3, 2010. Retrieved 2011-09-02.
  5. Carobine, Kieran (March 08, 2011). "Domonic Brown's Surgery A Success". Phillies Nation. Retrieved 2011-09-02. {{cite web}}: Check date values in: |date= (help)
  6. WILSON JN. Profiles of the carpal canal. J Bone Joint Surg Am. 1954 Jan;36-A(1):127–132

This article was originally based on an entry from a public domain edition of Gray's Anatomy. As such, some of the information contained within it may be outdated.

"https://ml.wikipedia.org/w/index.php?title=ഹാമേറ്റ്_അസ്ഥി&oldid=3809544" എന്ന താളിൽനിന്ന് ശേഖരിച്ചത്