സർക്കസ്
ട്രപ്പീസുകളി, മൃഗങ്ങളുടെയും പക്ഷികളുടെയും പ്രദർശനം, സൈക്കിൾ അഭ്യാസ പ്രകടനങ്ങൾ തുടങ്ങിയ പ്രകടനങ്ങളുമായി നാടുനീളം സഞ്ചരിക്കുന്ന ഒരു കമ്പനിയെയാണ് സർക്കസ് എന്നു സാധാരണയായി പ്രതിപാദിക്കുന്നത്. ചിലപ്പോൾ സർക്കസ് കൂടാരത്തിലെ അഭ്യാസികൾ നടത്തുന്ന പ്രകടങ്ങളെയും ഈ പദമുപയോഗിച്ചു പ്രതിപാദിക്കാറുണ്ട്.
ഉള്ളടക്കം |
പ്രധാന സർക്കസ്സ് ഇനങ്ങൾ [തിരുത്തുക]
- ഫ്ലൈയിങ്ങ് ട്രപ്പീസ്
- റഷ്യൻ റിംഗ് ഡാൻസ്
- ഗ്ളോബ് റൈഡിംഗ്
- ഗ്രൂപ്പ് അക്രോബാറ്റ്
- സൈക്കിൾ ബാലൻസ്
- മോട്ടോർ ബൈക്ക് ജംബിങ്
കേരളത്തിൽ [തിരുത്തുക]
കേരള സർക്കസ്സിന്റെ പിതാവായി അറിയപ്പെടുന്നത് കീലേരി കുഞ്ഞിക്കണ്ണനാണ്. ഇന്ത്യയിലെ ആദ്യത്തെ സർക്കസ്സ് സ്കൂൾ അദ്ദേഹം 1901-ൽ തലശ്ശേരിയിൽ ആരംഭിച്ചു. ഇന്ത്യൻ സർക്കസ്സിന്റെ കളിത്തൊട്ടിലായാണ് അക്കാലത്ത് തലശ്ശേരി അറിയപ്പെട്ടിരുന്നത്. കേരളത്തിലെ ആദ്യ സർക്കസ്സ് കമ്പനിയായ മലബാർ ഗ്രാൻഡ് സർക്കസ്സ് അദ്ദേഹത്തിന്റെ ശിഷ്യനായ കണ്ണൻ 1904-ൽ ചിറക്കരയിൽ ആരംഭിച്ചതാണ്[1].
ഇന്ത്യയിലെ വിലക്ക് [തിരുത്തുക]
2011 ഏപ്രിൽ 18 - മുതൽ സർക്കസ്സിന് കുട്ടികളെ ഉപയോഗിക്കുന്നതിന് സുപ്രീംകോടതി വിലക്ക് ഏർപ്പെടുത്തി[2]. ഇതു മൂലം കുട്ടികൾ ഈ കമ്പനികളിൽ പ്രവർത്തിക്കുന്നത് അടിയന്തരമായി നിരോധിച്ചുകൊണ്ട് ഉത്തരവിറക്കാൻ കോടതി കേന്ദ്രസർക്കാരിന് നിർദേശം നൽകി. രണ്ട് മാസത്തെ സമയപരിധി ഇതിനായി അനുവദിക്കുകയും ചെയ്തു.