സ്വാതി (ഹോക്കി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്വാതി (ജനനം മേയ് 14, 1993) ഒരു ഇന്ത്യൻ ഹോക്കി കളിക്കാരിയും ഇന്ത്യ വനിത ദേശീയ ഹോക്കി ടീമിൽ അംഗവുമാണ്. ഹരിയാന സ്വദേശിനി ആയ സ്വാതി ഗോൾ കീപ്പർ ആയിട്ടാണ് കളിക്കുന്നത്.[1]

കരിയർ[തിരുത്തുക]

ജനുവരി മൂന്നിന് ബെംഗളൂരു സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ ക്യാമ്പസിൽ ആരംഭിച്ച ദേശീയ ക്യാമ്പിന് സ്വാഗതം ചെയ്ത 33 അംഗ ഭാരതീയ വനിതാ കളിക്കാരിൽ സ്വാതിയും ഉൾപ്പെട്ടിരുന്നു.[2]

കൊറിയൻ പര്യടനത്തിൽ ഇന്ത്യയും കൊറിയയും പരസ്പരം ഏറ്റുമുട്ടിയപ്പോൾ സോളിൽ 2018 മാർച്ച് 5 ന് സ്വാതി അരങ്ങേറ്റം കുറിച്ചു. 23-ാം മിനിറ്റിൽ പെനാൽറ്റി കോർണർ ഗോൾ സ്വാതി തടഞ്ഞത് നിർണായകമായിരുന്നു. നാലാം പാദത്തിൽ ചില സുപ്രധാന നീക്കങ്ങൾ നടത്തുകയും അവസാന പാദത്തിൽ രണ്ടു പെനാൽറ്റി കോർണറുകൾ തടയുകയും ചെയ്തു. ഈ മത്സരത്തിൽ ഇന്ത്യ 1-0 സ്കോറിന് കൊറിയയെ തോൽപ്പിച്ചു.[3][4]

2018 ഏപ്രിലിൽ ബെംഗളൂരു സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ ക്യാമ്പസിന്റെ സീനിയർ വനിതാ ദേശീയ ക്യാമ്പിലെ 61 കളിക്കാരിൽ സ്വാതിയും ഉൾപ്പെട്ടിരുന്നു.[5]

2018 ജൂണിൽ സ്പെയിൻ ടൂറിലെ 20-അംഗ ഇന്ത്യൻ വനിത ഹോക്കി ടീമിലും സ്വാതി ഉൾപ്പെട്ടിരുന്നു.[6]

അവലംബങ്ങൾ[തിരുത്തുക]

  1. "Women Hockey Player Swati - India Hockey" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2018-07-28. Retrieved 2018-07-28.
  2. "Hockey India | Hockey India names 33-member Women's Players for National Camp". hockeyindia.org (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2018-07-28.
  3. "Swati shines on debut". Retrieved 6 March 2018.
  4. "Hockey India names 20-member Indian Women's Team for Korea Tour". The Statesman (in അമേരിക്കൻ ഇംഗ്ലീഷ്). 2018-02-23. Retrieved 2018-07-28.
  5. "Hockey India names 61 players for senior women national camp - Times of India". The Times of India. Retrieved 2018-07-28.
  6. "Rani Rampal to lead Indian Women hockey team in Spain tour | Free Press Journal". Free Press Journal (in ബ്രിട്ടീഷ് ഇംഗ്ലീഷ്). 2018-06-01. Retrieved 2018-07-28.
"https://ml.wikipedia.org/w/index.php?title=സ്വാതി_(ഹോക്കി)&oldid=3987862" എന്ന താളിൽനിന്ന് ശേഖരിച്ചത്