സ്യാനന്ദൂര പുരാണ സമുച്ചയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എ.ഡി. 1168ൽ രചിച്ചതായി കരുതുന്ന 'സ്യാനന്ദൂര പുരാണ സമുച്ചയം' എന്ന സംസ്‌കൃത കാവ്യത്തിൽ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്തുള്ള പന്ത്രണ്ട് പുണ്യതീർഥങ്ങളെപ്പറ്റിയും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൻറെ സ്ഥാനവും പറയുന്നുണ്ട്. പത്മതീർഥം, ബ്രഹ്മകുണ്ഡം, അഗസ്ത്യകുണ്ഡം, പിതൃതീർഥം, ശൂർപാകാരതീർഥം, രാമസരസ്, വരാഹതീർഥം, സപ്തർഷികുണ്ഡം, അങ്കവനതീർഥം, ജടാകുണ്ഡം, ചക്രതീർഥം എന്നിവയാണവ. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സ്ഥാനം, മലയപർവ്വതത്തിനു തെക്കും പൈതാമഹകുണ്ഡത്തിന്റെ പടിഞ്ഞാറും സമുദ്രങ്ങൾക്ക് കിഴക്കും ആയി സ്ഥിതിചെയ്യുന്ന രാജ്യം ശ്രീ പത്മനാഭന്റേതാണെന്ന് പറയുന്നു. ഇതിൽ മലയ പർവ്വതം മലയിൻകീഴ് ആണെന്നാണ് വ്യാഖ്യാതാക്കൾ പറയുന്നത്.[1]

അവലംബം[തിരുത്തുക]

  1. തിരുവിതാംകൂർ ചരിത്രം -- പി. ശങ്കുണ്ണി മേനോൻ