സ്കെനോ ദ്വീപ്

Coordinates: 42°52′12″N 77°16′32″W / 42.87000°N 77.27556°W / 42.87000; -77.27556
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്കെനോ ദ്വീപ്
A boat with an outboard motor traveling across the foreground, in front of a small island in a larger body of water. Land rises up behind it.
Skenoh Island from Canandaigua City Pier
സ്കെനോ ദ്വീപ് is located in New York
സ്കെനോ ദ്വീപ്
സ്കെനോ ദ്വീപ്
Location within New York
Etymology"Skenoh" translates to "health" or "peace" in the Seneca language. Until 2021 the island was known as "Squaw Island".[1]
Geography
Coordinates42°52′12″N 77°16′32″W / 42.87000°N 77.27556°W / 42.87000; -77.27556
Adjacent bodies of waterCanandaigua Lake
Area8,000 sq ft (740 m2)
Length145 ft (44.2 m)
Width55 ft (16.8 m)
Administration
United States
StateNew York
CountyOntario
TownCanandaigua

സ്കെനോ ദ്വീപ് യു.എസ്. സംസ്ഥാനമായ ന്യൂയോർക്കിലെ കാനൻഡൈഗ്വ തടാകത്തിന്റെ വടക്കേയറ്റത്തായി, കാനൻഡൈഗ്വ പട്ടണത്തിന് സമീപത്തായി സ്ഥിതിചെയ്യുന്ന ഒരു ദ്വീപാണ്. 11 ഫിംഗർ തടാകങ്ങളിലെ രണ്ട് ദ്വീപുകളിൽ ഒന്നാണിത്. ന്യൂയോർക്കിലെ ഏറ്റവും ചെറിയ സംസ്ഥാന പാർക്ക്[2] എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇത് സംസ്ഥാനത്തിന്റെ ഏറ്റവും ചെറിയ പരിരക്ഷിത പ്രദേശങ്ങളിൽ ഒന്നാണെങ്കിലും ഒരു സംസ്ഥാന ഉദ്യാനമായി രൂപകൽപ്പന ചെയ്തിട്ടില്ല, പകരം ഇത് ന്യൂയോർക്ക് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഓഫ് എൻവയോൺമെന്റൽ കൺസർവേഷൻ നിയന്ത്രിക്കുന്ന ഒരു അദ്വിതീയ മേഖലയാണ്.[3][4] മുമ്പ് 2021 ഒക്ടോബർവരെ ഒരു സ്ക്വാ ദ്വീപ് എന്നറിയപ്പെട്ടിരുന്ന ദ്വീപിൻറെ പേരിലെ സ്ക്വാ’ എന്ന  വംശീയ ദൂഷണ പദം (തദ്ദേശീയ വടക്കേ അമേരിക്കൻ വനിതകളെ കുറിക്കുവാൻ ഉപയോഗിച്ചിരുന്ന അവഹേളനപരമായ പദം) ‘ഒഴിവാക്കുന്നതിനായാണ് ഈ പേര് മാറ്റം നടത്തിയത്.[1]

സമീപത്തുള്ള സക്കർ ബ്രൂക്കിൽനിന്നുള്ള എക്കൽ നിക്ഷേപത്തിൽ നിന്നാണ് ഇത് രൂപപ്പെട്ടത്. അരുവിയുടെ അടിത്തട്ടിൽ നിന്നുള്ള ചുണ്ണാമ്പുകല്ല് അതിലെ ജലത്തിൽ അലിഞ്ഞുചേർന്ന്, തീരത്ത് പ്രാദേശികമായി "വാട്ടർ ബിസ്‌ക്കറ്റ്" എന്നറിയപ്പെടുന്ന അപൂർവ്വ ലൈം  കാർബണേറ്റ് ഓങ്കോലൈറ്റുകൾ ഉണ്ടാക്കുന്നു. കാനാൻഡൈഗ്വ ഔട്ട്‌ലെറ്റിലെ അണക്കെട്ട് നിർമ്മാണത്തെ തുടർന്ന് തടാകത്തിലെ ജലനിരപ്പിലുണ്ടായ വർധന ദ്വീപിനെ അതിന്റെ യഥാർത്ഥ ഭൂമിയുടെ ഒരു ചെറിയ ഭാഗത്തേയ്ക്ക് ചുരുക്കി. മണ്ണൊലിപ്പിനെതിരെയും ദ്വീപ് അപ്രത്യക്ഷമാകുന്നത് തടയുന്നതിനായും സംസ്ഥാന-പ്രാദേശിക പ്രവർത്തകർ ഒരുമിച്ച് പ്രവർത്തിക്കുന്നു.

അവലംബം[തിരുത്തുക]

  1. 1.0 1.1 Herbert, Geoff (October 25, 2021). "Upstate NY island's 'offensive' name has officially been changed". Syracuse.com. Retrieved October 25, 2021.
  2. Henry, Ray (June 16, 2010). "Historically Significant Sites/Areas of the Town of Canandaigua" (PDF). Town of Canandaigua. Archived from the original (PDF) on July 29, 2014. Retrieved July 24, 2014.
  3. "Rochester/Western Finger Lakes". New York State Department of Environmental Conservation. 2014. Archived from the original on 2022-09-22. Retrieved July 26, 2014.
  4. "Squaw Island Unique Area". NYS Department of Environmental Conservation. Retrieved May 21, 2016.
"https://ml.wikipedia.org/w/index.php?title=സ്കെനോ_ദ്വീപ്&oldid=3996486" എന്ന താളിൽനിന്ന് ശേഖരിച്ചത്