സൈലേജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പച്ചപ്പുല്ല്, ധാന്യവിളകൾ മുതലായവ ധാരാളമായി ഉണ്ടാകുന്ന മഴക്കാലത്ത് വായു കടക്കാത്ത അറയിൽ സൂക്ഷിച്ച് പിന്നീട് കന്നുകാലികൾക്ക് നൽകുന്ന തീറ്റവസ്തുവിനെയാണ് സൈലേജ് എന്നു പറയുന്നത്.[1] മഴക്കാലത്ത് സൂര്യപ്രകാശം കുറവായതിനാൽ ഉണക്കപ്പുല്ല് ഉണ്ടാക്കുന്നതിനു വൈഷമ്യം നേരിടുന്നതിനാൽ പച്ചപ്പുല്ല്, ധാന്യവിളകൾ സൈലേജ് ആയി സൂക്ഷിയ്ക്കാറുണ്ട്.

പശുക്കൾ ചോളത്തിൽ നിന്നുണ്ടാക്കിയ സൈലേജ് ഭക്ഷിയ്ക്കുന്നു

തയ്യാറാക്കുന്ന വിധം[തിരുത്തുക]

സൈലേജ് നിർമ്മിയ്കുവാനുപയോഗിയ്ക്കുന്ന അറകളെ സൈലോ എന്നു പറയുന്നു. ഇതു മണ്ണിലോ,മണ്ണിനു മുകളിൽ ഇഷ്ടിക,കല്ല്,സിമന്റ് എന്നിവ ഉപയോഗിച്ചുണ്ടാക്കുന്ന അറകളോ ആകാം. പുല്ലുകളും മറ്റും ചവിട്ടി നിറയ്ക്കുമ്പോൾ ,അറകളിൽ വായു കുടുങ്ങി നിൽക്കാത്ത വിധത്തിൽ അകത്തെ മൂലകൾ ഉരുട്ടിയതാകണം .ഇത്തരം സൈലോയുടെ നിർമ്മാണത്തിനു താരതമ്യേന ചെലവു കൂടുതലാകും. മണ്ണിൽ ഉണ്ടാക്കുന്നവയാണെങ്കിൽ അറകൾ വെള്ളം കെട്ടി നിൽക്കാത്ത ഉയർന്ന സ്ഥലങ്ങളിലായിരിയ്ക്കണം നിർമ്മിയ്ക്കേണ്ടത്. അരികുകൾ നന്നായി ബലപ്പെടുത്താനും.മഴക്കാലത്തു വെള്ളം ഒലിച്ചിറങ്ങാതിരിയ്ക്കാനും ശ്രദ്ധിയ്ക്കണം.

ഉപയോഗിയ്ക്കുന്ന വസ്തുക്കൾ[തിരുത്തുക]

നേപ്പിയർ,ബജ്ര,ഗിനി,ചോളം എന്നിവ കൂടാതെ ചില പയറുവർഗ്ഗച്ചെടികളും സൈലേജ് നിർമ്മാണത്തിനുപയോഗിയ്ക്കാം. കട്ടിയുള്ള തണ്ടുകൾ ചെറിയ നീളത്തിൽ അരിഞ്ഞ് അറയിൽ ഇട്ട് പുല്ലുവർഗ്ഗങ്ങളോടൊപ്പ്ം ചേർത്ത് നന്നായി ചവിട്ടി ഉറപ്പിയ്ക്കണം. വായു തങ്ങിനിൽക്കാൻ അനുവദിയ്ക്കരുത്. മൊളാസസ് 5 സെ.മീ കനത്തിൽ നിരത്തിയ പുല്ലിനു മീതെ തളിയ്ക്കാവുന്നതാണ്. ഒരു ടൺ പുല്ലിനു 25 കി.ഗ്രാം മൊളാസസ് ചേർക്കാം.ധാന്യങ്ങളാണെങ്കിൽ കുറച്ചുമതി. വായു കടക്കാതെ അറ നന്നായി ബന്തവസ് ചെയ്യുക. ഏതാണ്ട് 8 ആഴ്ചകൾക്കുള്ളിൽ പുല്ല് പാകമാകും.ഒരിയ്ക്കൽ തുറന്നു കഴിഞ്ഞാൽ 10 സെ.മീ കനത്തിൽ ദിവസവും സൈലേജ് എടുത്തു മാറ്റേണ്ടതാണ്.[2]

ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങൾ[തിരുത്തുക]

സൈലേജ് അറയ്ക്കുള്ളിൽ വാതകം രൂപപ്പെടാറുണ്ട്. നൈട്രിക് ഓക്സൈഡ്, വായുവിലെ ഓക്സിജനുമായി പ്രവർത്തിച്ച് നൈട്രജൻ ഡയോക്സൈഡ് (NO2)ഉണ്ടാകുന്നു. ഇത് ശ്വസിയ്ക്കുന്നത് അപകടകരമാണ്.[3]

അവലംബം[തിരുത്തുക]

  1. ക്ഷീരസമൃദ്ധിക്കായി പച്ചപ്പുൽ അച്ചാർ [പ്രവർത്തിക്കാത്ത കണ്ണി]
  2. പശുപരിപാലനം-കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.2012 പു. 43,44
  3. Keith Bolsen and Ruth E. Bolsen. (May 15, 2012.). "Bunker silo, drive-over pile safety precautions can save lives". Progressive Dairyman. Archived from the original on 2013-10-29. Retrieved 2013-12-29. {{cite web}}: Check date values in: |date= (help)

അധികവായനയ്ക്ക്[തിരുത്തുക]

  • Zhou, Yiqin. Compar[ison of] Fresh or Ensiled Fodders (e.g., Grass, Legume, Corn) on the Production of Greenhouse Gases Following Enteric Fermentation in Beef Cattle. Rouyn-Noranda, Qué.: Université du Québec en Abitibi-Témiscamingue, 2011. N.B.: Research report.
"https://ml.wikipedia.org/w/index.php?title=സൈലേജ്&oldid=3809333" എന്ന താളിൽനിന്ന് ശേഖരിച്ചത്