സൂസെയ്ൻ ടാസിയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സൂസെയ്ൻ ടാസ്സിയർ-ചാർലിയർ

ജനനം
സൂസെയ്ൻ ടാസ്സിയർ

ജൂൺ 4, 1898
മരണംമാർച്ച് 12, 1956
Schaerbeek, Belgium
തൊഴിൽ
  • historian
  • university professor
  • political activist
  • feminist
അറിയപ്പെടുന്നത്First Belgian woman to be awarded a higher education degree in her country
ജീവിതപങ്കാളി(കൾ)Gustave Charlier (m. 1934)
Academic background
Alma materUniversité libre de Bruxelles (ULB)
Thesis titleL'origine et l'évolution du Vonckisme
Thesis year1923
Doctoral advisorFrans van Kalken [fr]
Academic work
DisciplineHistory
Sub disciplinecontemporary history
InstitutionsULB
കുറിപ്പുകൾ

സൂസെയ്ൻ ടാസ്സിയർ-ചാർലിയർ (ജീവിതകാലം: ജൂൺ 4, 1898 - മാർച്ച് 12, 1956) ഒരു ബെൽജിയൻ ചരിത്രകാരിയും രാഷ്ട്രീയ പ്രവർത്തകയും ഫെമിനിസ്റ്റും പ്രൊഫസർ ഓർഡിനയറുമായിരുന്നു. തന്റെ രാജ്യത്ത് ഉന്നത വിദ്യാഭ്യാസ ബിരുദം നേടിയ ആദ്യത്തെ ബെൽജിയൻ വനിതയായി അവർ അറിയപ്പെടുന്നു.

ജീവചരിത്രം[തിരുത്തുക]

1898 ജൂൺ 4-ന് ആന്റ്‌വെർപ്പിലാണ് സൂസെയ്ൻ ടാസിയർ ജനിച്ചത്. മേജർ ജനറൽ എമിൽ ടാസിയർ ആയിരുന്നു അവളുടെ പിതാവ്. അവൾ എക്കോൾ നോർമലെ ഡി ബ്രക്‌സെൽസിൽ പഠനം ആരംഭിച്ചു.[1] ഒന്നാം ലോകമഹായുദ്ധം അവളെ വിദേശത്ത് തൻറെ  സെക്കൻഡറി വിദ്യാഭ്യാസം തുടരാനും പൂർത്തിയാക്കാനും നിർബന്ധിതയാക്കിയതോടെ അവർ ആദ്യം യുണൈറ്റഡ് കിംഗ്ഡത്തിലെ ഐൽ ഓഫ് വൈറ്റിലും പിന്നീട് ഫ്രാൻസിലെ വെർസൈൽസിലും പഠനം നടത്തി.[2] യുദ്ധാനന്തരം ബെൽജിയത്തിൽ തിരിച്ചെത്തിയ അവർ 1919-ൽ യൂണിവേഴ്‌സിറ്റി ലിബ്രെ ഡി ബ്രക്‌സെൽസിൽ (ULB) പ്രവേശനം നേടുകയും അവിടെ ചരിത്ര പഠനത്തിലേർപ്പെടുകയും ചെയ്തു. ഫ്രാൻസ് വാൻ കാൽക്കന്റെ പ്രേരണയാൽ, അവൾ സമകാലിക ചരിത്രത്തിലേക്ക് തിരിയുകയും L'origine et l'évolution du Vonckisme എന്ന പേരിൽ ഒരു തീസിസ് തയ്യാറാക്കുകയും അത് 1923-ൽ ഡോക്ടറേറ്റ് നേടാൻ അവളെ പ്രാപ്തയാക്കുകയും ചെയ്തു.[3] അതിനുശേഷം 1924 ജൂലൈയിൽ ഷാർബീക്കിലെ ലെയ്സി എമിൽ മാക്സിൽ പ്രവേശിച്ചു.[4]

അവലംബം[തിരുത്തുക]

  1. IDAFT, p. 10.
  2. DFB, p. 523.
  3. RBPH, p. 964
  4. IDAFT, p. 11
"https://ml.wikipedia.org/w/index.php?title=സൂസെയ്ൻ_ടാസിയർ&oldid=3898174" എന്ന താളിൽനിന്ന് ശേഖരിച്ചത്