സുസ്ഥിര വികസന ലക്ഷ്യങ്ങളും തമിഴ്‌നാടും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുസ്ഥിര വികസന ലക്ഷ്യങ്ങൾ

ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട് 2030 ലെ കർമ്മപദ്ധതിയും സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പുരോഗതിയും ഉറപ്പാക്കാനായി ഇന്ത്യയിൽ ആരംഭിച്ച പദ്ധതികളിൽ തമിഴ്‌നാടിന്റെ പങ്കും പ്രവർത്തനങ്ങളും വ്യക്തമാക്കുന്നതിനെ "സുസ്ഥിര വികസന ലക്ഷ്യങ്ങളും തമിഴ്‌നാടും" എന്നതുകൊണ്ട് അർഥമാക്കുന്നു. ഇന്ത്യ 2015ൽ ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ സ്വീകരിച്ചു. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന അജണ്ട 2030 രൂപീകരിക്കുന്നതിൽ ഇന്ത്യ ഒരു പ്രധാന പങ്ക് വഹിച്ചു, രാജ്യത്തിന്റെ ദേശീയ വികസന അജണ്ടയുടെ ഭൂരിഭാഗവും സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ (SDGs) പ്രതിഫലിക്കുന്നു.[1]

തമിഴ്‌നാട്ടിൽ എല്ലാ വകുപ്പുകളുമായും ചേർന്നാണ് സുസ്ഥിര വികസന ലക്ഷ്യങ്ങൾ നടപ്പാക്കുന്നത്.[2] 2022 ൽ  പാർലമെന്റിൽ അവതരിപ്പിച്ച സാമ്പത്തിക സർവേ പ്രകാരം നീതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യം (എസ്ഡിജി) ദേശീയ സൂചികയിൽ തമിഴ്‌നാട് ഹിമാചൽ പ്രദേശിനൊപ്പം രണ്ടാം സ്ഥാനം കരസ്ഥമാക്കി.[3] സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ 75 പോയിന്റുകൾ നേടി കേരളം ഒന്നാമതെത്തിയപ്പോൾ തമിഴ്‌നാട്, ഹിമാചൽപ്രദേശ് എന്നിവ 66 പോയിന്റുകൾ നേടിയാണ്  രണ്ടാം സ്ഥാനത്തെത്തിയത്. ഗോവ മൂന്നാം സ്ഥാനവും , ഉത്തരാഖഡ്, കർണാടക എന്നിവ നാലും അഞ്ചും  സ്ഥാനങ്ങളും കൈവരിച്ചു.

പശ്ചാത്തലം[തിരുത്തുക]

നീതി ആയോഗിന്റെ 2020 സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ (SDG) സൂചികയുടെ മൂന്നാം പതിപ്പിൽ അതിന്റെ കണ്ടെത്തലുകൾ പരസ്യമാക്കി. ഈ റിപ്പോർട്ടിലെ മികച്ച പ്രകടനം തമിഴ്‌നാടിനെ രണ്ടാം സ്ഥാനത്ത് എത്തിച്ചു. തുടർച്ചയായി മൂന്നാം വർഷവും, 2030 എത്തുന്നതോടെ "പണത്തിന്റെ അടിസ്ഥാനത്തിൽ മാത്രമല്ല, എല്ലാ രൂപങ്ങളിലും മാനങ്ങളിലും ദാരിദ്ര്യം ഇല്ലാതാക്കുക" എന്ന ലക്ഷ്യം ഉൾക്കൊള്ളുന്ന ഒന്നാം ലക്ഷ്യത്തിന്റെ കാര്യത്തിൽ കാര്യത്തിൽ തമിഴ്‌നാട് ഒന്നാം സ്ഥാനത്തെത്തി.[4][5] 2021-22 കാലയളവിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ തമിഴ്‌നാട്ടിലെ അവിദഗ്ധ തൊഴിലാളികൾക്ക് ഏകദേശം ₹7,340 കോടി കൂലി നൽകിയിട്ടുണ്ട്, ഇത് ആഗോളതലത്തിൽ ദാരിദ്ര്യം നേരിടുന്നതിൽ തമിഴ്‌നാടിന്റെ പ്രകടനം വ്യക്തമാക്കുന്നു.[6][7]

വെല്ലുവിളികളും പ്രതിസന്ധികളും[തിരുത്തുക]

വെള്ളം, ശുചിത്വം, ഹയർസെക്കൻഡറി സ്കൂൾ തലത്തിലെ കുറഞ്ഞ എൻറോൾമെന്റ് അനുപാതം തുടങ്ങിയ ആശങ്കാജനകമായ മേഖലകൾ സംസ്ഥാനത്തിനുണ്ട്.[5] 2023 മാർച്ചിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ സുസ്ഥിര വികസന ലക്ഷ്യങ്ങളിലെ പ്രതിസന്ധികൾ മറികടക്കുക എന്ന ലക്ഷ്യത്തോടെ പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ടു.[8]

അവലംബം[തിരുത്തുക]

  1. "Sustainable Development Goals (SDGs)" (PDF).
  2. "Sustainable Development Goals - Tamil Nadu". tnsdg.tn.gov.in.
  3. "Sustainable Development Goals". www.tnpscthervupettagam.com.
  4. "TN climbs up the ladder in Sustainable Development Goal Index". BusinessLine (in ഇംഗ്ലീഷ്). 3 ജൂൺ 2021.
  5. 5.0 5.1 "A blend of development and welfarism". The Hindu (in Indian English). 3 ഫെബ്രുവരി 2022.
  6. "How Tamil Nadu has fared in Sustainable Development Goals". The Hindu (in Indian English). 22 സെപ്റ്റംബർ 2022.
  7. "Niti ayog report" (PDF).
  8. "Tamil Nadu CM M K Stalin releases logo, books and social media handles for SDGs". The Times of India. 5 മാർച്ച് 2023.