സുനൻ അബൂദാവൂദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുനൻ അബൂദാവൂദ്
സുനൻ അബൂദാവൂദിന്റെ എല്ലാ വാള്യങ്ങളും
കർത്താവ്അബൂദാവൂദ്
യഥാർത്ഥ പേര്سنن أبي داود
ഭാഷഅറബി
പരമ്പരKutub al-Sittah
സാഹിത്യവിഭാഗംഹദീഥ് സമാഹാരം

പ്രാമാണികമായി സുന്നി മുസ്‌ലിംകൾ പരിഗണിക്കുന്ന ആറ് ഹദീഥ് സമാഹാരങ്ങളിലൊന്നാണ് സുനൻ അബുദാവൂദ് ( അറബി: سنن أبي داود )[1]. അബൂദാവൂദ് അൽ സിജിസ്ഥാനി ആണ് ഇതിന്റെ സമാഹാരം നടത്തിയത്.

ഘടന[തിരുത്തുക]

21 പുസ്തകങ്ങളായി അബൂദാവൂദ് സമാഹരിച്ച ഹദീഥുകളാണ് സുനൻ അബൂദാവൂദിൽ ഉള്ളത്. മൂന്നു വിഭാഗങ്ങളായി അദ്ദേഹം ഹദീഥുകളെ ക്രോഡിക്കരിച്ചിരിക്കുന്നതായി കാണുന്നു.

  • ബുഖാരിയോ മുസ്‌ലിമോ രണ്ടുപേരുമോ ഉദ്ധരിച്ചിട്ടുള്ള ഹദീഥുകൾ
  • ബുഖാരിയുടെ ഹദീഥ് നിവേദനമാനദണ്ഡങ്ങൾക്കനുസൃതമായ ഹദീഥുകൾ
  • മുസ്‌ലിമിന്റെ ഹദീഥ് നിവേദനമാനദണ്ഡങ്ങൾക്കനുസൃതമായ ഹദീഥുകൾ

ഇരുപത് വർഷങ്ങൾ കൊണ്ട് അബൂദാവൂദ് ശേഖരിച്ച അഞ്ച് ലക്ഷം ഹദീഥുകളിൽ നിന്ന് 4800 എണ്ണം മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്[2]. ഓരോ നിവേദനത്തിന്റെയും പരമ്പരിയിലെ അന്നത്തെ കണ്ണികളെ നേരിൽ കണ്ട്, അവരിലേക്ക് ഈ ഹദീഥ് എത്തിയതിന്റെ നാൾവഴി പരിശോധിച്ചാണ് ഹദീഥുകളുടെ പ്രാമാണികത അദ്ദേഹം പരിശോധിച്ചിരുന്നത്. സുന്നി മുസ്‌ലിംകൾ സിഹാഹുസ്സിത്തയിൽ നാലാം സ്ഥാനമാണ് സുനനിന് കല്പിക്കുന്നത്[3][4][5][6].

അവലംബം[തിരുത്തുക]

  1. Jonathan A.C. Brown (2007), The Canonization of al-Bukhārī and Muslim: The Formation and Function of the Sunnī Ḥadīth Canon, p.10. Brill Publishers. ISBN 978-9004158399. Quote: "We can discern three strata of the Sunni hadith canon. The perennial core has been the Sahihayn. Beyond these two foundational classics, some fourth/tenth-century scholars refer to a four-book selection that adds the two Sunans of Abu Dawood (d. 275/889) and al-Nasa'i (d. 303/915). The Five Book canon, which is first noted in the sixth/twelfth century, incorporates the Jami' of al-Tirmidhi (d. 279/892). Finally the Six Book canon, which hails from the same period, adds either the Sunan of Ibn Majah (d. 273/887), the Sunan of al-Daraqutni (d. 385/995) or the Muwatta' of Malik b. Anas (d. 179/796). Later hadith compendia often included other collections as well.' None of these books, however, has enjoyed the esteem of al-Bukhari's and Muslim's works."
  2. Mohammad Hashim Kamali (2005). A Textbook of Hadith Studies: Authenticity, Compilation, Classification and Criticism of Hadith, p. 39. The Islamic Foundation
  3. "Various Issues About Hadiths". www.abc.se.
  4. Scott C. Lucas, Constructive Critics, Ḥadīth Literature, and the Articulation of Sunnī Islam, pg. 106. Leiden: Brill Publishers, 2004.
  5. Ibn Khallikan's Biographical Dictionary, translated by William McGuckin de Slane. Paris: Oriental Translation Fund of Great Britain and Ireland. Sold by Institut de France and Royal Library of Belgium. Vol. 3, pg. 5.
  6. "Various Issues About Hadiths". www.abc.se.
"https://ml.wikipedia.org/w/index.php?title=സുനൻ_അബൂദാവൂദ്&oldid=3626257" എന്ന താളിൽനിന്ന് ശേഖരിച്ചത്