സുദേഷ് മഹാതോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Sudesh Mahto
Deputy Chief Minister of Jharkhand
ഓഫീസിൽ
11 September 2010 – 18 January 2013
Serving with Hemant Soren
Chief MinisterArjun Munda
മുൻഗാമിPresident's rule
പിൻഗാമിPresident's rule
ഓഫീസിൽ
30 December 2009 – 29 May 2010
Serving with Raghubar Das
Chief MinisterShibu Soren
മുൻഗാമിPresident's rule
പിൻഗാമിPresident's rule
Member of the Jharkhand Legislative Assembly
പദവിയിൽ
ഓഫീസിൽ
2019
മുൻഗാമിSeema Devi
വ്യക്തിഗത വിവരങ്ങൾ
ജനനം (1974-06-21) 21 ജൂൺ 1974  (49 വയസ്സ്)
Silli, Jharkhand, India
രാഷ്ട്രീയ കക്ഷിAJSU Party
പങ്കാളിNeha Mahto
കുട്ടികൾ2
വസതിsRanchi, India

ഝാർഖണ്ഡിലെ മുൻ ഉപമുഖ്യമന്ത്രിയായിരുന്നു സുദേഷ് മഹാതോ. ഝാർഖണ്ഡിലെ സില്ലിയിൽ നിന്നുള്ള നിയമസഭാ എം.എൽഎയായിരുന്നു അദ്ദേഹം. 2000 ൽ 25 വയസ്സുള്ളപ്പോൾ അദ്ദേഹം ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചു.[1]

ഝാർഖണ്ഡ് രൂപീകരിച്ചതോടെ അദ്ദേഹത്തെ റോഡ് നിർമ്മാണ മന്ത്രിയായി നിയമിച്ചു. 2009 ഡിസംബർ 29ന് അദ്ദേഹം ഝാർഖണ്ഡ് സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റു.[2] 2019ൽ അദ്ദേഹം സില്ലി നിയമസഭാ മണ്ഡലത്തിന്റെ എം. എൽ. എ. ആയി.

2000, 2005, 2009 എന്നീ വർഷങ്ങളിൽ ഝാർഖണ്ഡ് നിയമസഭയിൽ തുടർച്ചയായി മൂന്ന് തവണ സില്ലി നിയമസഭ മണ്ഡലത്തെ പ്രതിനിധീകരിച്ചു. സംസ്ഥാനത്തെ യുവ ഊർജ്ജസ്വലനായ നേതാവായി കണക്കാക്കപ്പെടുന്ന അദ്ദേഹം അദ്ദേഹത്തിന്റെ അനുയായികൾക്ക് ബോസ് എന്നാണ് അറിയപ്പെടുന്നത്.[3]

ഝാർഖണ്ഡിന്റെ സ്വത്വവും ചരിത്രവും സംരക്ഷിക്കുന്നതിനായി, ഉൽഗുലാൻ പ്രതിമ എന്നറിയപ്പെടുന്ന ബിർസ മുണ്ട പ്രതിമയും, വിപ്ലവ പ്രതിമ എന്നറിയപ്പെടുന്ന ജാർഖണ്ഡ് പ്രസ്ഥാന നേതാവ് ബിനോദ് ബിഹാരി മഹാതോയുടെ പ്രതിമയും നിർമ്മിക്കാനുള്ള പദ്ധതികൾ മഹ്തോ പ്രഖ്യാപിച്ചു. കോയലാഞ്ചലിൽ നിന്നുള്ള സാമൂഹിക പരിഷ്കർത്താവാണ് ബിനോദ് ബിഹാരി മഹാതോ. എന്നാൽ രണ്ടും ഇതുവരെ പൂർത്തിയാക്കാൻ കഴിഞ്ഞില്ല.[4] സുദേഷ് മഹ്തോ ഒരു കായികതാരമാണ്, പതിവായി ഫുട്ബോൾ കളിക്കുന്നു. അദ്ദേഹം സില്ലിയിൽ ബിർസ മുണ്ട അമ്പെയ്ത്ത് അക്കാദമി നടത്തുന്നു. ഈ അക്കാദമിക്ക് 2016 ൽ രാഷ്ട്രപതി പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഏഷ്യൻ ഒളിമ്പിക്സിൽ ഇന്ത്യയ്ക്കായി വെള്ളി മെഡൽ നേടിയ താരമായ മധുമിത കുമാരി ഈ അക്കാദമിയിൽ നിന്നും വന്നതാണ്.[5][6]

അവലംബങ്ങൾ[തിരുത്തുക]

  1. "कौन हैं आजसू चीफ सुदेश महतो, जिन्होंने ठुकराया था लालू के मंत्री पद का ऑफर". Amar Ujala (in ഹിന്ദി). Retrieved 2023-11-27.
  2. "AJSU party president Sudesh Mahto loses from Silli". timesofindia-economictimes. Retrieved 2015-12-01.
  3. "Sudesh Mahto borrows Nitish, Mamata's slogans to woo women electorate in Jharkhand".
  4. "Statue Of Ulgulan". Statue Of Ulgulan (in ഇംഗ്ലീഷ്). Retrieved 2019-05-21.[പ്രവർത്തിക്കാത്ത കണ്ണി]
  5. "National award for Silli academy". www.telegraphindia.com (in ഇംഗ്ലീഷ്). Retrieved 2019-05-21.
  6. "Well done, silver star Madhumita". www.telegraphindia.com (in ഇംഗ്ലീഷ്). Retrieved 2019-05-21.
"https://ml.wikipedia.org/w/index.php?title=സുദേഷ്_മഹാതോ&oldid=4080667" എന്ന താളിൽനിന്ന് ശേഖരിച്ചത്